Loading...
Stella dhinakaran

വിശ്വാസവും വിജയവും!!

Sis. Stella Dhinakaran
14 Jan
എന്റെ വിലയേറിയ സുഹൃത്തേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിനെ്റ നാമത്തിൽ നിങ്ങൾക്ക് എന്റെ സ്നേഹാശംസകൾ. ‘‘നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും’’ എന്ന്  സങ്കീർത്തനം 18:29 പറയുന്നു. ഇതാണ്  ഇന്ന്  നിങ്ങൾക്ക് കർത്താവ്  നൽകുന്ന വാഗ്ദത്തം. ദാവീദ് പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിച്ചു. ജീവിതത്തിൽ അവന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. അതുപോലെതന്നെ, മത്തായി 15 -ൽ ഒരു കനാന്യസ്ത്രീയുടെ വിശ്വാസത്തെക്കുറിച്ച്  നാം വായിക്കുന്നു. ഭൂതോപദ്രവത്തിനാൽ കഷ്ടപ്പെടുന്ന തന്റെ മകളുടെ വിടുതലിനായാണ്  അവൾ കർത്താവിന്റെ അടുക്കൽ എത്തിയത്. ‘‘ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ’’ എന്ന് നിലവിളിച്ചുകൊണ്ട് കർത്താവിനെ അവൾ പിൻതുടർന്നു. അവളുടെ വിശ്വാസം കർത്താവിന്റെ ഹൃദയത്തെ സ്പർശിച്ചു. അവൻ അവളോടു: ‘‘സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ’’ എന്നു പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൌഖ്യം വന്നു (മത്തായി 15:28).

ലൂക്കോസ്  7-ൽ മറ്റൊരു സംഭവത്തെക്കുറിച്ച്  നാം വായിക്കുന്നു. പാപിയായ ഒരു സ്ത്രീ യേശുവിനെ്റ അടുത്തെത്തി. തന്റെ പാപങ്ങൾനിമിത്തം അവൾക്ക് സമാധാനമില്ലായിരുന്നു. തന്റെ പാപകരമായ ശീലങ്ങളിൽ നിന്നും തന്നെ വിടുവിക്കണമെന്ന്  അവൾ കർത്താവിനോട് അപേക്ഷിച്ചു. അവൾ സ്വന്തം കണ്ണുനീർകൊണ്ട്  യേശുവിന്റെ പാദങ്ങൾ കഴുകുകയും തന്റെ തലമുടി കൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്തു. അവൾക്ക്  പാപക്ഷമയും സമാധാനവും ലഭിച്ചു. യേശു സ്ത്രീയോടു പറഞ്ഞു: ‘‘നിന്്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക’’ (ലൂക്കൊസ്  7:50). 
ഫെലിസ്ത്യർ യിസ്രായേല്യരുടെ നേരെ യുദ്ധത്തിന് വന്നു. ഫെലിസ്ത്യനായ ഗൊല്യാത്ത് യിസ്രായേൽജനങ്ങളെ വെല്ലുവിളിച്ചു. ഗോലിയാത്ത്  തല മുതൽ കാൽവരെ ആയുധധാരിയായിരുന്നു. മാത്രമല്ല, ചെറുപ്പംമുതൽതന്നെ ഒരു യോദ്ധാവായിരുന്നു. അവൻ വെല്ലുവിളിക്കുന്നത്  കേട്ടപ്പോൾ, ‘‘ഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ?’’ എന്ന്  ദാവീദ്  ചോദിച്ചു. ദാവീദ്  ഒരു സാധാരണ ആട്ടിടയനായിരുന്നു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും’’ (1 ശമൂവേൽ 17:45-47). ദൈവം ദാവീദിന്റെ വിശ്വാസത്തെ മാനിച്ചു. ദാവീദ് സഞ്ചിയിൽ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയിൽവെച്ചു വീശി ഫെലിസ്ത്യനെ്റ നെറ്റിക്കു എറിഞ്ഞു. കല്ലു അവനെ്റ നെറ്റിയിൽ കൊണ്ടു പതിഞ്ഞു; അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു.

പ്രിയപ്പെട്ടവരേ, നിങ്ങൾക്കും നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെങ്കിലും ഭയപ്പെടരുത്. കർത്താവിലുള്ള നിങ്ങളുടെ വിശ്വാസം അചഞ്ചലമായിരിക്കട്ടെ. അവൻ അരികിലുള്ളപ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ദാവീദിനെപ്പോലെ വലിയ കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്ക്  കഴിയും. നിങ്ങൾക്ക് ദൈവത്തിന്റെ അഭിഷേകം ലഭിക്കുന്പോൾ, ശത്രുക്കളോട് പോരാടി വിജയിക്കുവാൻ നിങ്ങൾ സജ്ജരായിത്തീരും.
Prayer:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, 

അങ്ങ്  എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്കായി ഞാൻ നന്ദി പറയുന്നു. ഏത് യുദ്ധത്തെയും നേരിടുവാൻ അങ്ങയുടെ നാമം എന്നെ സഹായിക്കുന്നു. യുദ്ധത്തിൽ വിജയിക്കുവാനും മല്ലനെ കൊല്ലുവാനും ദാവീദിന് കഴിഞ്ഞതുപോലെ, ഈ കൃപ എനിക്കും നൽകേണമേ. അത് എന്റെ എല്ലാ കഷ്ടതകളിൽ നിന്നും എതിർപ്പുകളിൽ നിന്നും എന്നെ വിടുവിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. വിജയത്തിന്മേൽ വിജയം നേടുവാൻ എന്നെ ശക്തീകരിക്കേണമേ.

യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000