Loading...
Dr. Paul Dhinakaran

മഹത്തായ അത്ഭുതങ്ങൾ ചെയ്യുന്നവൻ!!

Dr. Paul Dhinakaran
03 Sep
നമ്മുടെ ദൈവം സർവ്വശക്തനും സർവ്വവ്യാപിയുമാണ്. അവൻ വലിയവനും ശക്തനുമാണ്. ദൈവത്തിന്റെ മഹത്തായ പ്രവൃത്തികൾ കണ്ട് ആളുകൾ ദൈവത്തെ ഭയപ്പെട്ടുവെന്ന് നാം വായിക്കുന്നു. ‘‘യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു’’ (ന്യായാധിപന്മാർ 2:7). പഴയനിയമത്തിൽ, കർത്താവിനെ്റ പ്രവൃത്തികൾ എല്ലാ ആളുകളും കണ്ടു. യിസ്രായേല്യരെ മോചിപ്പിക്കുവാൻ ദൈവം മിസ്രയീമ്യരിൽ ബാധകൾ വരുത്തി. യിസ്രായേല്യർക്ക് വരണ്ട നിലത്തുകൂടെ നടക്കുവാനായി അവൻ ചെങ്കടൽ വിഭജിച്ചു. ഇത് ചെയ്യാൻ ശ്രമിച്ച മിസ്രയീമ്യരെ ദൈവം ചെങ്കടലിൽ മുക്കിക്കളഞ്ഞു. ദൈവം യിസ്രായേല്യർക്ക് വിജയത്തിനുപുറമെ വിജയം നൽകി. ദൈവം യെരീഹോ കോട്ടയുടെ മതിലുകൾ ഇടിച്ചുകളഞ്ഞു. അവർക്കായി ദൈവം യോർദ്ദാൻ നദിയെ വിഭജിച്ചു. പകൽ മേഘസ്തംഭവും രാത്രിയിൽ അഗ്നിതൂണുമായി ദൈവം അവരെ നയിച്ചു. കർത്താവിനെ്റ ഈ വിസ്മയകരമായ പ്രവൃത്തികളെല്ലാം കണ്ട് ആളുകൾ ജീവിതകാലം മുഴുവൻ കർത്താവിൽ വിശ്വസിച്ചു. അതെ, ദൈവം മഹത്തായ കാര്യങ്ങൾ ചെയ്യുന്പോൾ, അവയിൽ അവനെ്റ മഹത്വം നാം കാണുകയും അവനെ ഭയപ്പെടുകയും ചെയ്യുന്നു.

ഒരിക്കൽ ഞാൻ അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ച് വായിച്ചു, അദ്ദേഹം പല നഗരങ്ങൾ കീഴടക്കി. ഓരോ നഗരവും പിടിച്ചെടുക്കുന്പോഴെല്ലാം, ആ നഗരത്തലവനോട് തനെ്റ പ്രതിമ പണിത് നഗരമധ്യത്തിൽ സ്ഥാപിക്കുവാൻ അദ്ദേഹം പറയുമായിരുന്നു. ഒരിക്കൽ, ആ നഗരങ്ങൾ എങ്ങനെയുണ്ടെന്നറിയുവാൻ ആകാംക്ഷയോടെ അദ്ദേഹം ആ നഗരങ്ങൾ സന്ദർശിച്ചു. ഒരു നഗരത്തിൽനിന്ന് മറ്റൊന്നിലേക്ക് പോകുന്പോൾ ഓരോ നഗരമദ്ധ്യത്തിലും തനെ്റ പ്രതിമ കണ്ടപ്പോൾ അദ്ദേഹം വളരെ സന്തോഷിച്ചു. പക്ഷേ, ഒരു പ്രത്യേക നഗരത്തിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രതിമ അവിടെ കണ്ടില്ല. ഇത് അദ്ദേഹത്തെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. ഉടനെ അദ്ദേഹം നഗരത്തിലെ എല്ലാ മൂപ്പന്മാരെയും വിളിച്ച് അവരോട് ചോദിച്ചു: ‘‘എനെ്റ പ്രതിമ എവിടെ? എന്തുകൊണ്ടാണ് ഇവിടെ അത് സ്ഥാപിക്കാത്തത്?’’  ‘‘സർ, ദയവായി ഞങ്ങൾക്ക് ഒരു നിമിഷം തരൂ’’ എന്ന് അവർ ശാന്തമായി പറഞ്ഞു. എന്നിട്ട് അവർ ശബ്ദം ഉയർത്തി ‘അലക്സാണ്ടർ’ എന്ന് വിളിച്ചു. ഉടനെ, ഒരു കൂട്ടം ആൺകുട്ടികൾ, എല്ലാവരും നിൽക്കുന്ന നഗരമദ്ധ്യത്തിലേക്ക് ഓടി വന്നു. മൂപ്പന്മാർ ചക്രവർത്തിയോട് പറഞ്ഞു: ‘‘സർ, ഞങ്ങൾ താങ്കളുടെ പ്രതിമ പണിതിട്ടില്ല. പക്ഷേ ഞങ്ങൾ ഞങ്ങളുടെ ആൺമക്കൾക്ക്  താങ്കളുടെ പേരിട്ട്, താങ്കളെ ജീവനുള്ള ഇതിഹാസമാക്കി ഞങ്ങൾ മാറ്റിയിരിക്കുന്നു.’’ അലക്സാണ്ടറിനെ മഹാനായ അലക്സാണ്ടർ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.  കാരണം അദ്ദേഹം നേടിയ മഹത്തായ വിജയങ്ങൾ കാരണം ആളുകൾ അദ്ദേഹത്തെ ആരാധിച്ചിരുന്നു.
ദൈവമാണ് അദ്ദേഹത്തെ വലിയവനാക്കിയത്. നിങ്ങൾക്കുവേണ്ടിയും വലിയ കാര്യങ്ങൾ ചെയ്യുവാൻ ദൈവത്തിന് കഴിയും. പുതിയ നിയമത്തിൽ ദൈവം യേശുവിലൂടെ അത്ഭുതങ്ങൾ ചെയ്തു. പഴയനിയമത്തിൽ കാണുന്നതുപോലെ കടൽ വിഭജിക്കുകയോ മതിലുകൽ തകർക്കുകയോ ചെയ്യുന്നതിൽനിന്നും വ്യത്യസ്തമായി, യേശു ആളുകളെ സൌഖ്യമാക്കുകയും  അനുഗ്രഹിക്കുകയും ചെയ്തു. യേശുവിലൂടെ ആത്മാക്കളെ രക്ഷിക്കുക എന്നതാണ് ദൈവത്തിന്്റെ ഏറ്റവും വലിയ പ്രവൃത്തി. നമ്മുടെ വീണ്ടെടുപ്പിനുള്ള വിലയായി യേശു ക്രൂശിൽ മരിച്ചു. ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് സ്നേഹം. ‘‘ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനിൽക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ’’ എന്ന് 1 കൊരിന്ത്യർ 13:13 പറയുന്നു. ലോകം കണ്ട ഏറ്റവും വലിയ സ്നേഹം യേശുവിനെ്റ സ്നേഹമാണ്. ’’സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല’’ (യോഹന്നാൻ 15:13). നിങ്ങളോടുള്ള കർത്താവിന്്റെ സ്നേഹമാണ് ഏറ്റവും വലുത്. നിങ്ങൾക്കായി തനെ്റ ജീവൻ നൽകിയവൻ, മറ്റെല്ലാം നിങ്ങൾക്കായി നൽകുകയില്ലേ? എപ്പോഴും  കർത്താവിൽമാത്രം ആശ്രയിപ്പിൻ! അവൻ തീർച്ചയായും നിങ്ങൾക്കായി അത്ഭുതങ്ങൾ ചെയ്യും!
Prayer:
മഹത്വമേറിയവനായ കർത്താവേ, 

അത്ഭുതങ്ങൾ പ്രവത്തിക്കുന്ന അങ്ങയുടെ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു. കർത്താവേ, അങ്ങയുടെ രക്തത്താൽ എന്നെ കഴുകി ശുദ്ധീകരിക്കേണമേ. എന്നെ രൂപാന്തരപ്പെടുത്തി, എന്നെ മാറ്റേണമേ. എന്്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, ജീവിതത്തിൽ എന്നെ ഉയർത്തി, അനുഗ്രഹിക്കേണമേ. എന്്റെ സ്രഷ്ടാവായ അങ്ങ് എന്നെ കരംപിടിച്ച് വഴിനടത്തേണമേ. അങ്ങയുടെ ഹിതം മാത്രം എന്്റെ ജീവിതത്തിൽ നിറവേറ്റേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം ഞാൻ കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000