ദൈവത്തിനുള്ളതെല്ലാം നിങ്ങളുടേതാണ്
Stella Ramola
27 Sep
എന്റെ പ്രിയ സ്നേഹിതരേ, ഇന്ന് നിങ്ങൾക്ക് വന്ദനം ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്. സങ്കീർത്തനം 94:14-ൽ കാണുന്ന വാഗ്ദത്ത വചനം ഇന്ന് നമുക്ക് ധ്യാനിക്കാം: ''യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.'' ആരാണ് ഈ അവകാശം? അത് ദൈവപൈതലാകുന്ന നിങ്ങളാണ്. ഈ വചനമനുസരിച്ച്, ദൈവം നിങ്ങളുടെ സ്വർഗീയ പിതാവാണ്, നിങ്ങൾ ദൈവത്തിന്റെ വിലയേറിയ മക്കളാണ്. അതിനാൽ, കർത്താവിനുള്ളതെല്ലാം നിശ്ചയമായും നിങ്ങളുടേതാണ്.
ഇന്ന്, നിങ്ങൾക്ക് രോഗസൗഖ്യം ആവശ്യമാണെന്ന് പറയുകയാണോ? അതോ നിങ്ങളുടെ കുടുംബം, ബിസിനസ്സ്, നിങ്ങളുടെ മുതലായവ നടത്താനുള്ള വിവേകം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതുമല്ലെങ്കിൽ നിങ്ങളെ സ്നേഹിക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞ് നിങ്ങൾ പ്രയാസപ്പെടുകയാണോ? പ്രിയ സ്നേഹിതാ, നിങ്ങൾ തള്ളപ്പെട്ടതായി തോന്നുന്നുവോ, ഏകാന്തത അനുഭവപ്പെടുന്നുവോ? നിങ്ങളുടെ കുടുംബത്തിലും ബന്ധങ്ങളിലും സമാധാനം നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് ചിന്തിച്ച് നിങ്ങൾ ഭയപ്പെടുന്നുവോ? നിങ്ങൾക്ക് തക്കതായ ജീവിത പങ്കാളിയെ ലഭിക്കുമോ എന്ന് ചിന്തിക്കുകയാണോ? നിങ്ങൾക്ക് അർഹതപ്പെട്ട പ്രമോഷനോ അല്ലെങ്കിൽ ആഗ്രഹിച്ച കോഴ്സിൽ അഡ്മിഷനോ നേടാൻ കഴിയുമോ എന്ന് ചിന്തിക്കുകയാണോ? നിങ്ങൾ ജീവിതത്തിൽ വിജയിക്കുമോ എന്ന ചിന്തയിലാണോ? ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നെങ്കിലും ജീവിതം അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്നുവോ? പ്രിയ സ്നേഹിതാ, വിഷമിക്കേണ്ടാ. ജീവിതത്തിൽ നിങ്ങൾ അന്വേഷിക്കുന്നതെല്ലാം ദൈവത്തിന്റെ പക്കലുണ്ട്.

കർത്താവ് നിങ്ങളോട് പറയുന്നു: ''എന്റെ കുഞ്ഞേ, എനിക്കുള്ളതെല്ലാം നിനക്കുള്ളതാണ്.'' അതിനാൽ, പ്രിയ സ്നേഹിതാ, ധൈര്യപ്പെടുക! കർത്താവ് തന്റെ സൗഖ്യമാക്കുന്ന ശക്തിയാൽ നിങ്ങളുടെ മുറിവുകളെ സൗഖ്യമാക്കും. നിങ്ങളുടെ ജീവിതത്തിൽ സമാധാനത്തിന്റെ രാജകുമാരനായിരുന്ന് കർത്താവ് നിങ്ങളുടെ ഹൃദയത്തെ സൗഖ്യമാക്കും. തന്റെ മാറ്റമില്ലാത്ത സ്നേഹത്താൽ അവിടുന്ന് നിങ്ങളെ മൂടും. അവിടുന്ന് നിങ്ങളെ ശക്തരാക്കും, തന്റെ ശക്തി നിങ്ങൾക്ക് നൽകും. നിങ്ങളുടെ ഗുരുവായിയിരിക്കുന്നതിലൂടെ അവിടുന്ന് നിങ്ങളെ തന്റെ ജ്ഞാനത്താൽ നിറയ്ക്കും. സ്നേഹിതാ, ഇത് എത്ര സന്തോഷം! നിങ്ങൾ കർത്താവിന്റെ അവകാശമാണ്. അതിനാൽ, ഇന്ന് നിങ്ങൾക്ക് ആവശ്യമുള്ളതെന്തും അവിടുന്ന് പൂർണ്ണഹൃദയത്തോടെ നിങ്ങൾക്ക് നൽകും. അതിനാൽ, സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവ് തനിക്കുള്ളതെല്ലാം നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നതിനാൽ സന്തോഷിക്കുക. കാരണം അവിടുന്ന് ഒരിക്കലും തന്റെ അവകാശത്തെ ഉപേക്ഷിക്കുകയില്ല. ദിവസം മുഴുവൻ കർത്താവിന് നന്ദി പറയുകയും ഈ അനുഗ്രഹം പ്രാപിക്കുകയും ചെയ്യുക.
Prayer:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ വിലയേറിയ വചനത്തിനായി ഞാൻ നന്ദി പറയുന്നു. കർത്താവേ, എന്നെ അങ്ങയുടെ പൈതലായി സ്വീകരിച്ചതിനാൽ ഞാൻ നന്ദി പറയുന്നു. കർത്താവേ, അങ്ങയുടെ അവകാശമായി എന്നെ തിരഞ്ഞെടുത്തതിനും എല്ലാ സാഹചര്യങ്ങളിലും എന്നെ കൈവിടാതിരിക്കുന്നതിനും നന്ദി. കർത്താവേ, അങ്ങയുടെ വചനമനുസരിച്ച്, അങ്ങേയ്ക്കുള്ളതെല്ലാം എന്റേതാകുന്നുവല്ലോ. കർത്താവേ, ഞാൻ പ്രാർത്ഥിക്കുന്ന ഈ നിമിഷം, അങ്ങയുടെ അത്ഭുത ശക്തി എന്റെ ജീവിതത്തിൽ വെളിപ്പെടട്ടെ. കർത്താവേ, അങ്ങയുടെ സൗഖ്യം, ജ്ഞാനം, കരുതൽ, അനുഗ്രഹങ്ങൾ മുതലായവ എന്റെ ജീവിതത്തിൽ ഞാൻ അവകാശമാക്കുന്നു. അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന സകലതും ചെയ്യാൻ എനിക്ക് ശക്തിയും ആത്മവിശ്വാസവും നൽകേണമേ. കർത്താവേ, അങ്ങേയ്ക്കുള്ളതെല്ലാം നൽകി എന്നെ അനുഗ്രഹിക്കുന്നതിനാൽ ഞാൻ നന്ദി പറയുന്നു. എന്റെ ജീവിതത്തിൽ ഒരു കുറവും വരാതിരിക്കാൻ എന്നെ പൂർണ്ണമായും അനുഗ്രഹിച്ചതിനാൽ നന്ദി. എന്റെ സ്വർഗീയ പിതാവായിരിക്കുന്നതിനാൽ നന്ദി. യേശുവിന്റെ നവിലയേറി നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.