Loading...
Dr. Paul Dhinakaran

സർവ്വായുധവർ‘ം ധരിച്ചുകൊൾവിൻ!!

Dr. Paul Dhinakaran
11 Mar
പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർ‘ം ധരിച്ചുകൊൾവിൻ.  എഫെസ്യർ 6:11
അനേക വർഷങ്ങൾക്ക് മുൻപ് ഒരു നഗരത്തിൽ, തന്റെ ഇരട്ട കുട്ടികളോടൊപ്പം ഒരു യുവതി കാർ ഓടിച്ച് പോകുകയായിരുന്നു. താൻ പോകുന്ന വഴിയിലുള്ള ഒരു സുഹൃത്ത് പാർട്ടിക്ക്് ക്ഷണിച്ചിരുന്നത്, ഏകദേശം പകുതി ദൂരം ചെന്നപ്പോൾ അവൾക്ക് ഓർമ്മ വന്നു. അവിടെ ഇറങ്ങി ഒരു ഹലോ പറഞ്ഞിട്ട് തിരികെ പോരാം എന്ന കണക്കുകൂട്ടലിൽ, കുട്ടികളെ കാറിൽത്തന്നെ ഇരുത്തിയിട്ട് അവൾ പാർട്ടി നടക്കുന്ന ഹാളിലേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ അവൾക്ക് പരിചയമുള്ള പലരെ അവിടെ കണ്ടു. അവരുമായി വർത്തമാനം പറഞ്ഞുകൊണ്ടിരുന്നതിനാൽ സമയം പോയത് അവൾ അറിഞ്ഞില്ല. പെട്ടെന്ന് അവൾക്ക് കുഞ്ഞുങ്ങളുടെ കാര്യം ഓർമ്മ വന്നു. കാറിനടുത്തേക്ക് ഓടിചെന്ന അവൾ മയങ്ങിക്കിടക്കുന്ന തന്റെ കുഞ്ഞുങ്ങളെയാണ് കണ്ടത്. അവരെ എഴുന്നേൽപ്പിക്കുവാൻ അവൾ ആവത് ശമ്രിച്ചു. പക്ഷേ, ആ കുഞ്ഞുങ്ങൾ മരിച്ചുപോയി. അതെ, അവൾ വളരെ വൈകിപ്പോയിരുന്നു. തന്റെ കുഞ്ഞുങ്ങളെ വിട്ടിട്ട് പാർട്ടിക്ക് പോയതോർത്ത് അവൾ മനംനൊന്ത് കരഞ്ഞു.
പ്രിയ സ്നേഹിതാ, നിങ്ങളുടെ ജീവിതത്തിൽ ലൌകീക സന്തോഷത്തിന്റെ ഒരു കണിക  പ്രവേശിക്കുവാൻ അനുവദിച്ചാൽ അത് നിങ്ങളെ നിത്യജീവങ്കലേക്കുള്ള വഴിയിൽനിന്നും വ്യതിചലിപ്പിക്കും. നിങ്ങൾക്കുള്ളതെല്ലാം അത് നഷ്ടപ്പെടുത്തും. നിങ്ങളുടെ കണ്ണുകൾ എപ്പോഴും നിങ്ങളുടെ ലക്ഷ്യത്തിലേക്കായിരിക്കണം. ‘‘പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർ‘ം ധരിച്ചുകൊൾവിൻ’’ എന്ന് എഫെസ്യർ 6:11 പറയന്നു. അതെ, നാം ദൈവത്തിൽനിന്നും അകന്നുപോകാതിരിക്കുവാൻ എപ്പോഴും  ദൈവത്തിന്റെ ആയുധവർ‘ം ധരിക്കണം. ദൈവത്തിന്റെ സർവ്വായുധവർ‘ം കൊണ്ട് നിങ്ങൾക്ക്  പിശാചിന്റെ ഉപായങ്ങളെ പ്രതിരോധിക്കുവാൻ സാധിക്കും. അപ്പോൾ നിങ്ങൾ ജീവിതത്തിൽ വിജയം പ്രാപിക്കും.
Prayer:
സ്നേഹവാനായ കർത്താവേ,
ഈ ലോകത്തിൽ പിശാചിനോട് എതിർത്തു നിൽക്കുവാൻ എന്നെ ശക്തീകരിക്കേണമേ. അങ്ങയുടെ സർവ്വായുധവർ‘ം എന്നെ ധരിപ്പിക്കേണമേ. അങ്ങ് എന്നെ ശക്തീകരിക്കുന്ന ദൈവമാകുന്നുവല്ലോ. കർത്താവേ, അങ്ങ് എന്റെ എല്ലാ കഷ്ടതകളും അറിയുന്നുവല്ലോ. എല്ലാവറ്റിൽ നിന്നും എനിക്ക് വിടുതൽ തരേണമേ. അങ്ങേക്ക് അസാദ്ധ്യമായ കാര്യം ഒന്നുമില്ലല്ലോ. കർത്താവേ, എന്നെ തള്ളിക്കളയരുതേ. അങ്ങ് എനിക്ക് മുൻപായി കടന്നുചെന്ന് വളഞ്ഞ വഴികളെല്ലാം നേരെയാക്കി തരേണമേ. ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു.
സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.
ആമേൻ.

For Prayer Help (24x7) - 044 45 999 000