Loading...
Stella dhinakaran

മഹാകരുണയുള്ളവനായ കർത്താവ്!!

Sis. Stella Dhinakaran
16 Sep
എനെ്റ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, തന്റെ ആഴമേറിയ മനസ്സലിവിനാൽ നിങ്ങളെ തന്റെ അടുക്കൽ വീണ്ടും ചേർക്കുമെന്ന്  കർത്താവ് ഇന്ന് നിങ്ങളോട്  പറയുന്നു. എല്ലാ തിന്മകളിൽനിന്നും നിങ്ങളെ വിടുവിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. ദാവീദിന്റെ ജീവിതം നോക്കാം. അവൻ ദൈവത്തിനെതിരെ തെറ്റ് ചെയ്തു. എന്നാൽ ദൈവം അവനെ തള്ളക്കളഞ്ഞില്ല. അതിനാൽ അവൻ പറയുന്നു: ‘‘ദൈവത്തിന്റെ കരുണ വളരെ വലുതാണ്.’’ ഇന്നും, ദൈവത്തോട് നിലവിളിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ തെറ്റുകൾ ക്ഷമിച്ച്, ദൈവം നിങ്ങളോട് കരുണ കാണിക്കും. ‘‘കർത്താവേ, എന്നോട് ക്ഷമിക്കണമേ. ഞാൻ ഈ വലിയ തെറ്റ് ചെയ്തു. ഈ പ്രശ്നത്തിൽ നിന്ന് പുറത്തുവരുവാൻ എന്നെ സഹായിക്കേണമേ’’ എന്ന്  കർത്താവിനോടു പറയുക. ദാവീദ് ദൈവത്തോട് ഇങ്ങനെ പറഞ്ഞപ്പോൾ, ദൈവത്തിന്റെ കരുണ ദാവീദിന്മേൽ വന്നു. ദാവീദ് ദൈവത്തെ വിളിച്ചപേക്ഷിച്ചു. ദൈവം അവനെ രക്ഷിച്ചു.

നിങ്ങൾ ഇപ്പോൾ വളരെയധികം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടാകാം. നിങ്ങളുടെ ജീവിതം യേശുക്രിസ്തുവിനു സമർപ്പിക്കുകയും ‘‘കർത്താവേ, എന്നോട് കരുണ കാണിക്കണമേ. ഞാൻ ഒരു പാപിയാണ്. നിനെ്റ വിലയേറിയ രക്തത്താൽ എന്നെ ശുദ്ധീകരിക്കേണമേ’’ എന്ന് അവനോട് നിലവിളിക്കുകയും ചെയ്താൽ,  തന്റെ കാരുണ്യത്താൽ നിങ്ങളുടെ തെറ്റുകൾ അവൻ ക്ഷമിക്കും. തന്റെ കരുണയാൽ അവൻ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും നീക്കുകയും എല്ലാ പാപങ്ങളിൽ നിന്നും നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ലൌകീക മോഹങ്ങൾ അപ്രത്യക്ഷമാകും. ദാവീദിനോട് കരുണ കാണിച്ചതുപോലെ, ദൈവം നിങ്ങളോടും കരുണ കാണിക്കും. നമുക്ക് ദൈവം എത്ര കരുണയുള്ളവനാണ്!
സങ്കീർത്തനം 34:6- നാം ഇപ്രകാരം വായിക്കുന്നു: ‘‘ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.’’ കൂടാതെ, ‘‘നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു’’ ‘‘യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ’’ എന്നും വേദപുസ്തകം പറയുന്നു (സങ്കീർത്തനം 86:15; 103:8). ദൈവം അനുകന്പയുള്ളവനും കൃപാലുവുമാണ്. കരുണയുള്ള ഈ ദൈവം നിങ്ങളുടെ മദ്ധ്യത്തിലുണ്ട്. നിങ്ങൾ അവനെ വിളിച്ചപേക്ഷിക്കുന്പോൾ അവന്റെ കരുണ നിങ്ങളുടെ മേൽ കടന്നുവരും. നിങ്ങൾ എന്തു തെറ്റ് ചെയ്താലും, അവൻ നിങ്ങളെ തന്റെ രക്തത്താൽ ശുദ്ധീകരിച്ച് മഞ്ഞുപോലെ വെളുപ്പിക്കും. കാരണം, ‘‘വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും’’ (യെശയ്യാവു 1:18) എന്ന് കർത്താവ് പറയുന്നു. അതിനാൽ ഇന്നുതന്നെ നിങ്ങളുടെ കുറവുകൾ ഏറ്റുപറഞ്ഞ് കർത്താവുമായി നിരപ്പ് പ്രാപിക്കുക. ‘‘അല്പനേരത്തേക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും’’ എന്ന് യെശയ്യാവു 54:7 പറയുന്നു. അവൻ നിങ്ങളെ ഒരു പുതിയ വ്യക്തിയാക്കിത്തീർക്കും.
Prayer:
സ്നേഹവാനായ കർത്താവേ, 

എന്റെ ജീവിതത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്റെ ജീവിതത്തിൽ ഞാൻ വളരെയധികം തെറ്റുകൾ ചെയ്തിട്ടുണ്ട്. കർത്താവേ, അങ്ങ് ഇന്നലെയും ഇന്നും എന്നും മാറാത്തവനാണല്ലോ. ആകയാൽ അങ്ങ് എന്റെ കുറ്റങ്ങൾ ക്ഷമിച്ച് എന്നെ രൂപാന്തരപ്പെടുത്തി, അനുഗ്രഹിക്കേണമേ. അടിയനെ അങ്ങയുടെ തിരുസന്നിധിയിൽ താഴ്ത്തി സമർപ്പിക്കുന്നു. അങ്ങ് എന്റെ പ്രാർത്ഥന കേൾക്കേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000