Loading...
DGS Dhinakaran

പൂർണ്ണഹൃദയത്തോടെ ചെയ്യുവിൻ!!

Bro. D.G.S Dhinakaran
09 Sep
എന്തുകാര്യം ചെയ്താലും നാം അത് പൂർണ്ണഹൃദയത്തോടെ ചെയ്യണം. ഒരു ദാസൻ അവനെ്റ/അവളുടെ യജമാനനെ എങ്ങനെ സേവിക്കണം എന്ന് വേദപുസ്തകം പറയുന്നതുപോലെ, നാം പൂർണ്ണഹൃദയത്തോടെ കർത്താവിനെ സേവിക്കണം. താൻ ചെയ്ത എല്ലാ കാര്യങ്ങളിലും കർത്താവിനെ സേവിച്ച ദാവീദിനെ്റ മാതൃക വേദപുസ്തകത്തിൽ നമുക്ക് കാണാം. യിസ്രായേൽ രാജാവിനെ സേവിക്കുവാൻ വിളിക്കപ്പെട്ടപ്പോൾ ദാവീദ് കിന്നരം വായിച്ചു. അവൻ കിന്നരം വായിക്കുന്പോഴെല്ലാം ശൌലിന്്റെ ആത്മാവ് ശാന്തമാകും. കർത്താവ് അവനോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദിന് വലിയ വിജയമുണ്ടായി (1 ശമൂവേൽ 18:14). താൻ ചെയ്ത എല്ലാ കാര്യങ്ങളിലും ദാവീദ് ദൈവത്തെ ഓർമ്മിച്ചു. അങ്ങനെയാണ് അവൻ ഗൊല്യാത്തിനെ പരാജയപ്പെടുത്തിയത്. അവൻ എല്ലാവറ്റിലും കർത്താവിനെ സേവിച്ചു. അവൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവൻ ദൈവഹിതം അന്വേഷിച്ചു. അതുകൊണ്ടാണ് അവൻ ദൈവത്തിനെ്റ ഹൃദയത്തിന് ബോധിച്ച മനുഷ്യനായിത്തീർന്നത് (അപ്പൊ. പ്രവൃത്തികൾ 13:22).

ഒരിക്കൽ ഞാൻ വിദേശത്തുനിന്നുള്ള ഒരു ദൈവദാസനെ കണ്ടുമുട്ടി, അദ്ദേഹം ചോദിച്ചു: ‘‘നിങ്ങൾ എപ്പോഴും എന്തിനാണ്  പ്രാർത്ഥിക്കുന്നത്?’’ പ്രസംഗത്തിന് തയ്യാറെടുക്കുകയാണെന്ന് ഞാൻ മറുപടി നൽകി. അദ്ദേഹം ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്്റെ വേദപുസ്തകം എനിക്ക്  നോക്കുവാൻ തന്നു. പേജുകൾക്കിടയിൽ നിരവധി പ്രസംഗക്കുറിപ്പുകൾ ഇരിക്കുന്നത് ഞാൻ കണ്ടു. അദ്ദേഹം പറഞ്ഞു: ‘‘ഞാൻ വേദിയിൽ നിന്നുകൊണ്ട്  ‘‘കർത്താവേ’’ എന്നുപറഞ്ഞ്  വേദപുസ്തകം തുറക്കും. ഏത് പ്രസംഗക്കുറിപ്പ് കിട്ടുന്നുവോ അതെക്കുറിച്ച്  ഞാൻ പ്രസംഗിക്കും. എനെ്റ പ്രിയസഹോദരങ്ങളേ, തിരുവെഴുത്ത് ഇപ്രകാരം പറയുന്നു: ‘‘യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ’’ എന്ന് യിരെമ്യാവു 48:10 പറയുന്നു. അതിനാൽ എന്തുചെയ്താലും  നാം കർത്താവിനെ്റ പാദത്തിങ്കൽ കാത്തിരിക്കണം. ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി നാം അത് പൂർണ്ണഹൃദയത്തോടെ ചെയ്യണം (1 കൊരിന്ത്യർ 10:31; കൊലൊസ്യർ 3:24).
‘‘ക്രിസ്തുവിനെ്റ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു’’ എന്ന് 2 കൊരിന്ത്യർ 5:14 പറയുന്നു. മുകളിൽ പറഞ്ഞതുപോലെ അപ്പൊസ്തലനായ പൌലോസിനെ്റ അനുഭവപ്രകാരം, നാം പൂർണ്ണഹൃദയത്തോടെ കർത്താവിനെ സേവിക്കണം. നിങ്ങൾ ഒരു നിമിഷനേരംമാത്രം പ്രാർത്ഥിച്ചാലും, ആ പ്രാർത്ഥന നിങ്ങളുടെ ഹൃദയത്തിനെ്റ ആഴത്തിനിന്നായിരിക്കണം. നിങ്ങൾ ദൈവവചനം പ്രസംഗിക്കുമ്ബോൾ ജനക്കൂട്ടം എത്ര വലുതാണെങ്കിലും, നിങ്ങൾ അവർക്കുവേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കണം. ജനങ്ങൾക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥനയ്ക്ക് കർത്താവ് ഉത്തരം നൽകും. പൂർണ്ണഹൃദയത്തോടും ദൈവഭയത്തോടുംകൂടെ നാം ചെയ്യുന്ന സേവനം യഥാർത്ഥത്തിൽ ഒരു മകൻ പിതാവിന് ചെയ്യുന്ന സേവനമാണ്. നാം എന്തു പ്രസംഗിച്ചാലും പ്രാർത്ഥിച്ചാലും ഉപവസിച്ചാലും എന്തു ചെയ്താലും നാം പൂർണ്ണഹൃദയത്തോടെ ചെയ്യണം. നിങ്ങൾ യഥാർത്ഥ സ്നേഹത്തോടും ദൈവഭയത്തോടുംകൂടെ അവനെ സേവിക്കുന്പോൾ കർത്താവ് തീർച്ചയായും നിങ്ങളെ മാനിക്കും (യോഹന്നാൻ 12:26).
Prayer:
സ്നേഹസമ്ബൂർണ്ണനായ കർത്താവേ,

അങ്ങ് എന്്റെ ഹൃദയത്തിൽ വരേണമേ. അങ്ങയുടെ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ. കർത്താവേ, അങ്ങയുടെ തിരുസാന്നിദ്ധ്യം എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. പൂർണ്ണമനസ്സോടുകൂടെ അങ്ങയുടെ ശുശ്രൂഷ ചെയ്യുവാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു. പ്രാർത്ഥന കേൾക്കേണമേ.

സ്തുതിയും മാനവും മഹത്വവും ഞാൻ അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000