Loading...
Stella dhinakaran

നന്മ ചെയ്യുവിൻ!!

Sis. Stella Dhinakaran
30 Jun
നന്മ ചെയ്യുന്നത് കർത്താവിന്്റെ ദൃഷ്ടിയിൽ ആനന്ദമാണ്. അവൻ അത് ഇഷ്ടപ്പെടുന്നു. അതെ! മറ്റുള്ളവർക്ക്  നന്മ ചെയ്യുന്പോൾ കർത്താവ്  നമ്മിൽ ആനന്ദിക്കുന്നു. മറ്റുള്ളവർക്ക്  നന്മ ചെയ്യാനുള്ള ഒരു മനസ്സ് നൽകണമെന്ന് നാം അവനോട് പ്രാർത്ഥിക്കുമ്പോൾ, അവൻ നമുക്ക് അത് നൽകും. ‘‘യാചിക്കുന്ന ഏവന്നും ലഭിക്കുന്നു’’ (മത്തായി 7: 8). അതെ! നമ്മുടെ ജീവിതത്തിൽ സൽകർമ്മങ്ങൾ ചെയ്യാനുള്ള കൃപ കർത്താവ് നമുക്ക് നൽകുന്നു. വേദപുസ്തകം പറയുന്നു: ‘‘അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തനെ്റ കരുണപ്രകാരമത്രേ രക്ഷിച്ചതു. ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവൻ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യർക്കു ഉപകാരവും ആകുന്നു.’’  (തീത്തോസ് 3:5,8). നന്മ ചെയ്യുന്നതിനായി ദൈവം  നമ്മെ തനെ്റ കൃപയാൽ രക്ഷിക്കുന്നു.

എപ്പോഴും സന്തോഷവതിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഒരു ദിവസം അവൾ ദുഃഖിതയായിരുന്ന സമയത്ത് ഒരു പാവപ്പെട്ട അമ്മ അവളെ സന്ദർശിച്ചു. എപ്പോഴും സന്തോഷവതിയായ അവളെ അങ്ങനെ കണ്ട് അവർ ആശ്ചര്യപ്പെട്ടു, അവർ ആ സ്ത്രീയോട് ചോദിച്ചു, ‘ഞാൻ നിന്നെ ഇതുപോലെ വിഷാദത്തോടെ കണ്ടിട്ടില്ലല്ലോ. നിനക്ക് എന്ത് പറ്റി?’ അവളുടെ ദുഃഖത്തെക്കുറിച്ച് ചോദിച്ചറിയുക മാത്രമല്ല, അവർ പോകാനിറങ്ങിയപ്പോൾ അവരുടെ കയ്യിൽ ഉണ്ടായിരുന്ന രണ്ട് രൂപയുടെ നോട്ട് ആ  സ്ത്രീയുടെ കൈകളിൽ വെച്ചുകൊടുക്കുകയും ചെയ്തു  അവരുടെ കയ്യിൽ ആകെ ഉണ്ടായിരുന്ന ഒരേയൊരു തുകയായിരുന്നു അത്. അതെ! അന്ന് ആ സ്ത്രീക്ക്  ആവശ്യമായിരുന്ന തുകയായിരുന്നു അത്. അവൾ വളരെയധികം സന്തോഷിച്ചു. എന്നാൽ തനിക്കുള്ളതെല്ലാം നൽകിയ പാവപ്പെട്ട ആ അമ്മ എത്ര നല്ലവളായിരുന്നു! അതെ! ഇതാണ് നന്മ ചെയ്യാനുള്ള മനസ്സ്! പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കാതെ അവർ ഇത് ചെയ്തു. ദുരിതത്തിലായവരോട് നാം നന്മ ചെയ്യുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ, കർത്താവ് തീർച്ചയായും നമ്മിൽ സന്തോഷിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യും!
പ്രിയപ്പെട്ടവരേ, നിങ്ങൾ കഠിനഹൃദയരും ഇന്നുവരെ നിങ്ങളുടെ ജീവിതത്തിൽ ഒരു സൽകർമ്മവും ചെയ്യാത്തവരും ആണെങ്കിൽ, ഇപ്പോൾ മുതൽ എന്തെങ്കിലും നല്ലത് ചെയ്യാൻ ആരംഭിക്കുക. തളരാതെ നന്മ ചെയ്യുക. കർത്താവ് നിങ്ങളെ പലവിധങ്ങളിൽ അനുഗ്രഹിക്കും. വേദപുസ്തകത്തിൽ സക്കായി എന്ന ഒരു മനുഷ്യനെക്കുറിച്ച് നാം വായിക്കുന്നു. ഒരിക്കൽ യേശു യെരീഹോവിലൂടെ കടന്നു പോവുകയായിരുന്നു. ഉയരത്തിൽ കുറിയവനായിരുന്ന സക്കായി എന്ന മനുഷ്യൻ യേശുവിനെ കാണുവാനായി ഒരു കാട്ടത്തിമരത്തിൽ കയറിയിരുന്നു. ആ മരത്തിന്്റെ അടിയിൽ എത്തിയപ്പോൾ യേശു മേലോട്ടു നോക്കി, ‘‘സക്കായിയേ, വേഗം ഇറങ്ങി വാ! ഞാൻ ഇന്ന് നിന്്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു’’ എന്ന് പറഞ്ഞു (ലൂക്കൊസ് 19:5). അവൻ വേഗം താഴെയെത്തി. യേശു അവനോടൊപ്പം അവന്്റെ വീട്ടിലേക്ക് പോയി. ഇത് കണ്ട ജനങ്ങൾ പിറുപിറുത്തു. ചുങ്കക്കാരിൽ പ്രമാണിയായ സക്കായിയുടെ ഹൃദയം പാപഭാരത്താൽ നിറഞ്ഞു. ’’അവൻ കർത്താവിനോട് തന്്റെ കുറ്റങ്ങൾ ഏറ്റുപറഞ്ഞു: ‘‘കർത്താവേ, എന്്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങ് മടക്കിക്കൊടുക്കുന്നു.’’ യേശു അവന്്റെ പാപങ്ങളെല്ലാം ക്ഷമിച്ചു. യേശു ഇപ്രകാരം പറഞ്ഞു:‘‘ഇവനും അബ്രഹാമിന്്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു’’   (ലൂക്കോസ് 19: 2-10).  കർത്താവ് അവന്്റെ കുടുംബത്തെ അനുഗ്രഹിച്ചു. ദൈവം സക്കായിയെ രക്ഷിച്ചപ്പോൾ, അത് അവനെ്റ ജീവിതത്തെ തലകീഴായി മാറ്റുകയും മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുവാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്തു. ദൈവത്തിനെ്റ രക്ഷ നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നത് ഇങ്ങനെയാണ്. അതിനുശേഷം നല്ല കാര്യങ്ങൾ ചെയ്യുവാൻ നമുക്ക് ദൈവം കൃപ നൽകും.
Prayer:
എന്്റെ പ്രിയ കർത്താവേ,

മറ്റുള്ളവരെ സഹായിക്കുവാൻ എന്നെ അങ്ങ് സഹായിക്കേണമേ. അങ്ങയുടെ വാഗ്ദത്തങ്ങളിൽ പൂർണ്ണമായി വിശ്വസിപ്പാനും അത്ഭുതങ്ങൾ പ്രാപിപ്പാനും എനിക്ക് കൃപ നല്കേണമേ. എന്്റെ അവിശ്വാസമെല്ലാം നീക്കിക്കളയേണമേ. ഞാൻ അങ്ങയുടെ പൈതൽ ആകുന്നു. അങ്ങയുടെ കരം എന്നോടുകൂടെയിരുന്ന് എന്നെ വഴി നടത്തേണമേ. എന്നെയും എന്്റെ കുടുംബത്തെയും അങ്ങ് സമൃദ്ധിയായി അനുഗ്രഹിക്കേണമേ. 

സ്തുതിയും സ്തോത്രവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000