Loading...
Paul Dhinakaran

നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തുക!!

Dr. Paul Dhinakaran
24 Jul
എന്റെ വിലയേറിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദാനം സങ്കീർത്തനം 67:7 ൽ കാണാം. “ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ ഒക്കെയും അവനെ ഭയപ്പെടും.” ദൈവം തന്റെ മക്കളെ അനുഗ്രഹിക്കുമ്പോൾ ഭൂമിയിലെ സകലജാതികളും അവരുടെ മുമ്പിൽ വിറച്ചു കർത്താവിനെ ഭയപ്പെടും. ഇതിന്റെ ഉത്തമ ഉദാഹരണം യിസഹാക്കിന്റെ ജീവിതത്തിൽ കാണാൻ കഴിയും. ഉല്പത്തി 26-ൽ നിങ്ങൾക്ക് ഇതിനെക്കുറിച്ച് വായിക്കാം. ക്ഷാമമുണ്ടായപ്പോൾ മിസ്രയീമിലേക്ക് പോകരുതെന്നും ഗെരാർ ദേശത്ത് താമസിക്കണമെന്നും ദൈവം യിസ്ഹാക്കിനോട് ആവശ്യപ്പെട്ടു. യിസ്ഹാക്കിനോടൊപ്പം ഉണ്ടായിരിക്കുമെന്നും അവനെ അനുഗ്രഹിക്കുമെന്നും അവനും അവന്റെ സന്തതികൾക്കും ഫെലിസ്ത്യരുടെ ദേശം നൽകാമെന്നും ദൈവം വാഗ്ദാനം ചെയ്തു. ആ പ്രദേശം ഭരിച്ചിരുന്നത് അബീമേലെക് രാജാവായിരുന്നു. കുടുംബത്തോടും ഇടയന്മാരോടും ആട്ടിൻകൂട്ടത്തോടും ഒപ്പം കൂടാരം ഉറപ്പിച്ചശേഷം യിസ്ഹാക്ക് ആ ദേശത്തു വിതെച്ചു. “യിസ്ഹാൿ ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു” (ഉല്പത്തി 26:12). യിസ്ഹാക്ക് വളരെ സന്തോഷവാനായിരുന്നു, ഭാര്യയോടൊപ്പം കുടുംബജീവിതം ആസ്വദിച്ചു, ദേശത്തിലെ രാജാവ് അത് കണ്ടു.

എല്ലായിടത്തും ക്ഷാമം വന്നപ്പോൾ യിസ്ഹാക്കും കൂട്ടരും കിണറുകൾ കുഴിച്ചു. തന്നെ അനുസരിച്ചതിനാൽ ദൈവം യിസ്ഹാക്കിനെ അനുഗ്രഹിച്ചു. യിസ്ഹാക് കിണറുകൾ കുഴിച്ചപ്പോൾ വെള്ളം പുറത്തേക്ക് ഒഴുകി. അബീമേലെക് രാജാവിന്റെ ദാസന്മാർ വന്ന് അവനുമായി വഴക്കിട്ട് അവനെ ഓടിച്ചു. യിസ്ഹാക് പോയി മറ്റൊരു കിണർ മറ്റൊരു സ്ഥലത്ത് കുഴിച്ചു, വെള്ളം പെട്ടെന്ന് വന്നു. അബീമേലെക്കിന്റെ ദാസന്മാർ വീണ്ടും വഴക്കിട്ടു അവനെ ഓടിച്ചു. യിസ്ഹാക് ഒരിക്കലും അവരോട് യുദ്ധം ചെയ്തില്ല, വീണ്ടും പോയി ഒരു കിണർ കുഴിച്ചു. വീണ്ടും വെള്ളം ഒഴുകിയെത്തി, പക്ഷേ ആരും ഇത്തവണ വഴക്കിട്ടില്ല, യിസ്ഹാക് ആ സ്ഥലത്തിന് രെഹോബോത്ത് എന്ന് പേരിട്ടു. പിന്നെ യിസ്ഹാക്ക് ബേർ-ശേബയിൽ തന്റെ കൂടാരം അടിച്ചു. അവൻ അനുഗൃഹീതനായിത്തീർന്നു. അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്നു അവന്റെ അടുക്കൽ വന്നു. " യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.”
സുഹൃത്തേ, യേശു നിങ്ങളുടെ ഹൃദയത്തിൽ വരുമ്പോൾ നിങ്ങൾ അനുഗ്രഹിക്കപ്പെടുന്നു, നിങ്ങൾ അനുസരിക്കുകയും അവന്റെ വചനപ്രകാരം എല്ലാം ചെയ്യുകയും ചെയ്യുന്നു. ലോകത്തിന്റെ ശക്തികൾ നിങ്ങളോട് അസൂയപ്പെടുകയും നിങ്ങൾ ദൈവത്തെ അനുഗമിക്കുന്നതിനാൽ നിങ്ങളെ നശിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, കർത്താവിനെ അനുസരിക്കുക. അവൻ നിങ്ങളെ അനുഗ്രഹിച്ചുകൊണ്ടിരിക്കും. നിങ്ങൾ കർത്താവിനാൽ അനുഗ്രഹിക്കപ്പെടുമ്പോൾ, നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വിറയ്ക്കുകയും നിങ്ങളുമായി ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്യും. ദൈവം നിങ്ങൾക്ക് ഈ കൃപ നൽകട്ടെ!
Prayer:
സ്നേഹവാനായ എന്റെ സ്വർഗ്ഗീയപിതാവേ,
 
ഇന്നത്തെ വാഗ്ദാന വചനത്തിന് നന്ദി. കർത്താവേ, എന്റെ ജീവിതത്തിൽ പലവിധ എതിർപ്പുകൾ നേരിട്ടേക്കാമെങ്കിലും എപ്പോഴും എല്ലാവറ്റിലും അങ്ങയെ അനുസരിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. അങ്ങയുടെ നാമത്തിന് മഹത്വം കരേറ്റുവാനായി അങ്ങ് എന്നെ അനുഗ്രഹിക്കുവാൻ പോകുന്നതിനായി നന്ദി. 

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000