Loading...
Samuel Paul Dhinakaran

അനുഗ്രഹത്തിന്റെ ഉടമ്പടി!!

Samuel Dhinakaran
25 May
എന്റെ സുഹൃത്തേ, കർത്താവിന് നിങ്ങൾക്കായി ഒരു വലിയ വാഗ്ദാനം ഉണ്ട്. ഇന്ന്, ദൈവത്തിന്റെ വാഗ്ദാനം ഉല്പത്തി 17:2 ൽ നിന്നാണ്. “എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു” എന്ന് പറയുന്നു. ഇത് കർത്താവ് അബ്രാമിന് നൽകിയ വാഗ്ദാനമായിരുന്നു. ദൈവം ഈ വാഗ്ദാനം നിറവേറ്റുകയും അവനെ വർദ്ധിപ്പിക്കുകയും ചെയ്തതെങ്ങനെയെന്ന് നമുക്കറിയാം. ഈ വാക്യം ദൈവവുമായി ഒരു ഉടമ്പടി ചെയ്യാനുള്ള ശക്തിയെക്കുറിച്ച് വ്യക്തമായി പറയുന്നു. നിങ്ങളുമായി ഉടമ്പടി ചെയ്യുമെന്ന് ദൈവം പറയുന്നു. വർഷങ്ങളോളം അവനെ തിരയാനും കാത്തിരിക്കുവാനും അവൻ നിങ്ങളെ പ്രേരിപ്പിക്കുകയില്ല. ദൈവം നിങ്ങളെ അന്വേഷിച്ച് നിങ്ങളുമായി ഒരു ഉടമ്പടി ഉണ്ടാക്കും. അതിനായി ഇന്ന് അവൻ നിങ്ങളുടെ പക്ഷത്തുണ്ട്.


ദൈവം എന്റെ മുത്തച്ഛനുമായി ഒരു ഉടമ്പടി ചെയ്തു, ഇന്നുവരെ ദൈവം ആ ഉടമ്പടിയിൽ ഉറച്ചുനിൽക്കുന്നു. അതിൽ നിന്ന് അകലുവാൻ അവൻ ഞങ്ങളുടെ കുടുംബത്തെ ഒരിക്കലും അനുവദിച്ചില്ല. തലമുറകളായി, ഞങ്ങൾ ഉടമ്പടിയിൽ ഉറച്ചുനിൽക്കുകയാണ്. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? ദൈവം തന്നെ അത് സ്ഥാപിക്കുകയും അതിൽ നമ്മെ സൂക്ഷിക്കുകയും ചെയ്തതുകൊണ്ടാണ്. ഇന്ന്, ഞങ്ങളുടെ കുടുംബം അതിശയകരമായ അനുഗ്രഹങ്ങൾ  പ്രാപിച്ചിരിക്കുന്നതിന് ഞങ്ങൾ ദൈവത്തോട് വളരെ നന്ദിയുള്ളവരാണ്.
ഇന്ന്, ദൈവം നിങ്ങളുമായി ആ ഉടമ്പടി ചെയ്യുന്നു. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കുവാനും വർദ്ധിപ്പിക്കുവാനും അവൻ ആഗ്രഹിക്കുന്നു. എന്തൊരു സന്തോഷം! ഈ അനുഗ്രഹം സ്വീകരിക്കുവാൻ നിങ്ങൾ തയ്യാറാണോ? നിങ്ങളുമായി തന്റെ ഉടമ്പടി സ്ഥാപിക്കുന്നതിലൂടെ, കർത്താവ് നിങ്ങളുടെ ജീവിതത്തിൽ മനോഹരമായ ഒരു കാര്യം ചെയ്യും. ഇന്നുമുതൽ, നിങ്ങൾ കർത്താവുമായി അടുത്ത് നടക്കുകയും അവന്റെ മഹത്വത്തിനായി മഹത്തായ കാര്യങ്ങൾ ചെയ്യുകയും ഈ അനുഗ്രഹത്തിന്റെ ഉടമ്പടി ആസ്വദിക്കുകയും ചെയ്യും.
Prayer:
സ്നേഹവാനായ എന്റെ സ്വർഗ്ഗീയപിതാവേ, 

അങ്ങയും ഞാനും തമ്മിലുള്ള മഹത്തായ ഉടമ്പടിക്കായി നന്ദി. അങ്ങയോട്  പറ്റിച്ചേരുവാനും പൂർണ്ണഹൃദയത്തോടുകൂടെ അങ്ങയെ സേവിക്കുവാനും എന്നെ സഹായിക്കേണമേ. കർത്താവേ, ഞാൻ എന്റെ ജീവിതം പൂർണ്ണമായും അങ്ങേയ്ക്ക്  സമർപ്പിക്കുന്നു. ഈ ദിവസം മുതൽ, അങ്ങയുടെ അനുഗ്രഹങ്ങൾ അനുഭവിക്കുവാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ മഹത്വത്തിനായി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ. കർത്താവേ, ഞങ്ങളുടെ ജീവിതത്തിൽ ഏറെക്കാലമായി കാത്തിരുന്ന എല്ലാ അനുഗ്രഹങ്ങളും അങ്ങ് നിറവേറ്റുവാൻ പോകുന്നതിനായി നന്ദി.

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000