Loading...
Stella dhinakaran

വാഗ്ദത്തങ്ങൾ മുറുകെ പിടിക്കുക!!

Sis. Stella Dhinakaran
04 Sep
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങൾ പലവിധമായ ശാരീരിക വേദനകളിലൂടെയാണോ കടന്നുപോകുന്നത്? ’എനിക്ക് തലവേദനയുണ്ട്’’ അല്ലെങ്കിൽ ’എനിക്ക് ഈ ഭയങ്കര രോഗം ഉണ്ട്’’ എന്ന്  നിങ്ങൾ വേദനപ്പെടുകയാണോ? ഇന്ന് ദൈവത്തിനെ്റ വാഗ്ദത്തങ്ങൾ നിങ്ങൾക്കായി അവകാശമാക്കിക്കൊൾക. സദൃശവാക്യങ്ങൾ 4:22 ഇപ്രകാരം പറയുന്നു: ‘‘അവയെ കിട്ടുന്നവർക്കും അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.’’ അതെ! ദൈവവചനം നിങ്ങളെ സൌഖ്യമാക്കും. ‘‘അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല’’ (സങ്കീർത്തനം 91:1,4,6). അതെ, അത്യുന്നതന്റെ നിഴൽ നിങ്ങളുടെ മേൽ വരും. അവൻ നിങ്ങളെ തന്റെ തൂവലുകൾകൊണ്ട് മൂടും. അവന്റെ ശക്തിയേറിയ ചിറകികീഴിൽ നിങ്ങൾക്ക് അഭയം ഉണ്ട്. ഒരു രോഗത്തെയും ഭയപ്പെടാതിരിക്കുവാൻ അവൻ നിങ്ങൾക്ക് കൃപ നൽകുന്നു.

‘‘കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല’’ എന്ന് നിങ്ങൾക്ക് ധൈര്യമായി പറയുവാൻ സാധിക്കും (എബ്രായർ 13:6. സങ്കീർത്തനം 118:6). ‘‘ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്വാൻ കഴിയും?’’ എന്ന് സങ്കീർത്തനക്കാരൻ പറയുന്നു (സങ്കീർത്തനം 56:4). നിങ്ങൾക്കും ഇങ്ങനെ പറയുവാൻ കഴിയും! നിങ്ങൾ അവനിൽ ഉറച്ചുനിൽക്കുന്പോൾ ദാവീദിനെപ്പോലെ, അവൻ നിങ്ങളുടെ ഹൃദയത്തിലെ ഭയമെല്ലാം നീക്കിക്കളയും. അവൻ നിങ്ങൾക്ക് വിടുതലും രോഗശാന്തിയും ആരോഗ്യവും നൽകും. വർഷങ്ങൾക്കുമുന്പ്, ഒരു ദൈവദാസന്റെ ഭാര്യക്ക് കടുത്ത രക്തസ്രവം ഉണ്ടായിരുന്നു. അവളെ പരിശോധിച്ച ഡോക്ടമാർ അവളുടെ ഗർഭപാത്രം നീക്കംചെയ്യണമെന്നും  അല്ലാത്തപക്ഷം ഇത് ക്യാൻസറിന് കാരണമാകുമെന്നും  പറഞ്ഞു. അവൾ ഭയപ്പെട്ടു. എങ്കിലും, യേശുവിന്റെ സ്നേഹത്താൽ നിറഞ്ഞിരുന്ന അവൾ വിശ്വാസത്തോടെ പറഞ്ഞു: ‘‘എന്നെ സുഖപ്പെടുത്തുവാൻ കഴിവുള്ള കർത്താവിൽ ഞാൻ പൂർണ്ണവിശ്വാസം അർപ്പിച്ചിരിക്കുന്നു. അതിനാൽ ഞാൻ ഭയപ്പെടുന്നില്ല. അവൻ തീർച്ചയായും എനിക്ക് പൂർണ്ണമായ സൌഖ്യവും നല്ല ആരോഗ്യവും നൽകും.’’ അവളുടെ ഉറച്ച വിശ്വാസമനുസരിച്ച്, കർത്താവ് അവൾക്ക്  പൂർണ്ണസൌഖ്യം നൽകി. വർഷങ്ങൾക്കുശേഷം, അവളെ പൂർണ്ണ ആരോഗ്യത്തോടെ കണ്ടപ്പോൾ ഡോക്ടർ ആശ്ചര്യപ്പെട്ടു. 
‘‘ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും’’ എന്ന് യിരെമ്യാവു 33:6 പറയുന്നു. കർത്താവിനെ്റ വാഗ്ദത്തം എത്ര സത്യമാണ്. അതെ, ഈ വാഗ്ദത്തപ്രകാരം കർത്താവ് അവളെ അത്ഭുതകരമായി സൌഖ്യമാക്കി. അതുകണ്ടാണ്  ഡോക്ടർ ആശ്ചര്യപ്പെട്ടത്. ‘‘നീ ഭയപ്പെടേണ്ട; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻനിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും’’ (യെശയ്യാവു 41:10) എന്ന്  കർത്താവ്  വാക്ക് നൽകിയിട്ടുണ്ട്. അവന്റെ വാഗ്ദത്തം മുറുകെ പിടിക്കുക. നിങ്ങൾ സൌഖ്യത്തോടും ആരോഗ്യത്തോടുംകൂടെ ജീവിക്കും. ‘‘ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ’’ (2 കൊരിന്ത്യർ 1:20). വിശ്വസിക്കുക! നിങ്ങൾ അത്ഭുതങ്ങൾ കാണും!
Prayer:
സ്നേഹവാനായ കർത്താവേ, 

ഇന്നുമുതൽ പൂർണ്ണഹൃദയത്തോടെ അങ്ങയിൽ ആശ്രയിപ്പാനും അങ്ങയുടെ പൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിപ്പാനും എനിക്ക് കൃപ നല്കേണമേ. എന്റെ എല്ലാ രോഗങ്ങളെയും സൌഖ്യമാക്കുവാൻ അങ്ങയുടെ അടിപ്പിണരുകൾക്ക് കഴിയും എന്ന് എനിക്ക് പൂർണ്ണവിശ്വാസമുണ്ട്. അത് അനുഭവസ്ഥമാക്കുന്നതിനുള്ള കൃപ എനിക്ക് നല്കേണമേ. എന്റെ വേദനകളെല്ലാം അങ്ങ് മാറ്റിത്തരേണമേ. എന്നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.
 

For Prayer Help (24x7) - 044 45 999 000