Loading...
Stella dhinakaran

നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ!!

Sis. Stella Dhinakaran
08 Sep
തനെ്റ ജനമായി കർത്താവ് ആരെയാണ് തിരഞ്ഞെടുക്കുന്നത്? എല്ലാ അധർമ്മങ്ങളിൽനിന്നും നമ്മെ വീണ്ടെടുക്കുവാനും സൽപ്രവൃത്തികളിൽ തീക്ഷ്ണതയുള്ള തനെ്റ പ്രത്യേക ജനതയായി നമ്മെത്തന്നെ ശുദ്ധീകരിക്കുവാനും കർത്താവ് നമുക്കുവേണ്ടി തന്നെത്തന്നെ യാഗമായി നൽകി (തീത്തൊസ് 2:14; മത്തായി 1:21). അങ്ങനെ, അവൻ തനെ്റ മക്കളെ വീണ്ടെടുക്കുകയും അവരുടെ ഇടയിൽ വസിക്കുകയും അവരെ ശക്തിപ്പെടുത്തുകയും ധാരാളം അനുഗ്രഹങ്ങളാൽ നയിക്കുകയും ചെയ്യും. ‘‘നിങ്ങളോ അന്ധകാരത്തിൽനിന്നു തനെ്റ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവനെ്റ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു’ എന്ന് 1 പത്രൊസ് 2:9 പറയുന്നു. ഇന്ന്, ദൈവം നിങ്ങളെ തനെ്റ സ്വന്തജനമായി തിരഞ്ഞെടുത്തിരിക്കുന്നു. യിസ്രായേലിനേ്റയും അബ്രഹാമിനെ്റ ഭവനത്തിനേ്റയും അനുഗ്രഹങ്ങൾ എല്ലാം നമ്മുടേതാണ്.

കർത്താവിനെ അറിയാത്ത ഒരു കുടുംബത്തിലെ അംഗങ്ങൾ ഓരോരുത്തരായി രോഗികളായിത്തീർന്നു. അവരുടെ പണം മുഴുവൻ ചികിത്സക്കായി ചിലവഴിച്ചു, എന്നിട്ടും അവർ സുഖം പ്രാപിച്ചില്ല. അതിനാൽ, ഈ കുടുംബത്തിന് സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു, എന്തുചെയ്യണമെന്നറിയാതെ അവർ കഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ, ഒരു സഹോദരി അവരെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലേക്ക് വിളിച്ചുകൊണ്ടുപോയി. പ്രാർത്ഥനാ വീരന്മാർ അവരോട് കാണിച്ച സ്നേഹവും അവരുടെ തീക്ഷ്ണമായ പ്രാർത്ഥനയും അവരെ വളരെയധികം സന്തോഷിപ്പിച്ചു. അവർ യേശുവിനെ്റ സ്നേഹം മനസ്സിലാക്കുകയും ഒരു കുടുംബമെന്ന നിലയിൽ അവരുടെ ജീവിതം അവനു സമർപ്പിക്കുകയും കർത്താവിന്്റെ സ്വന്തജനമായി മാറുകയും ചെയ്തു. അവരുടെ രോഗങ്ങൾ അപ്രത്യക്ഷമാവുകയും കുടുംബമായി ദൈവീക സന്തോഷം പ്രാപിക്കുകയും ചെയ്തു.
പ്രിയപ്പെട്ടവരേ, കർത്താവായ യേശു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളെ സ്വന്തജനമായി മാറ്റുകയും ചെയ്യുന്നത് ഇങ്ങനെയാണ്. നിങ്ങൾ യേശുവിനെ്റ അടുത്തെത്തുന്പോൾ, അവൻ നിങ്ങളെ അനാഥരായി വിടുകയില്ല. അവൻ നിങ്ങളുടെ ഹൃദയത്തിൽ പ്രവർത്തിക്കുന്നു. അവൻ നിങ്ങളുടെ സാഹചര്യങ്ങൾ മാറ്റുന്നു. മാറ്റം യേശുവിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. നിങ്ങളെ കഷ്ടങ്ങളിൽ നിന്ന്  മോചിപ്പിച്ച്, മറ്റുള്ളവരെക്കാളുപരിയായി അനുഗ്രഹിച്ചുയർത്തും. അവൻ നിങ്ങളെ തന്്റെ സ്വന്തപൈതലാക്കിത്തീർക്കുന്പോൾ നിങ്ങളുടെ രോഗങ്ങളിൽനിന്ന് നിങ്ങളെ സൌഖ്യമാക്കുവാനും നിങ്ങളെ ശക്തീകരിക്കുവാനും അവന് അധികാരമുണ്ട്. അതിനാൽ, ഇന്നുമുതൽ നിങ്ങളും മടുത്തുപോകാതെ അവനെ അന്വേഷിക്കണം. അവൻ പറയുന്നു: ‘‘അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്്റെ നുകം മൃദുവും എന്്റെ ചുമടു ലഘുവും ആകുന്നു’ (മത്തായി 11:28-30). വാഗ്ദത്തംചെയ്ത കർത്താവ് വിശ്വസ്തനാണ്. കർത്താവായ യേശുവിനെ സത്യസന്ധതയോടുകൂടെ നിങ്ങൾ പിന്തുടരുമ്ബോൾ സ്നേഹവാനായ നമ്മുടെ കർത്താവ് നിങ്ങളെ അനുഗ്രഹിച്ച് വഴിനടത്തും. ഒരിക്കലും അവൻ നിങ്ങളെ കൈവിടുകയില്ല. ‘‘യഹോവ തനെ്റ ജനത്തിന്നു ശക്തി നൽകും; യഹോവ തനെ്റ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും’എന്ന് സങ്കീർത്തനം 29:11 പറയുന്നു. നിങ്ങളുടെ ഭാരങ്ങളും പ്രശ്നങ്ങളും ആവശ്യങ്ങളുമെല്ലാം കർത്താവിന്്റെ പാദത്തിൽ സമർപ്പിക്കുക! കർത്താവ് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റി, നിങ്ങളെ കാത്ത് വഴിനടത്തും. 
Prayer:
സ്നേഹവാനായ കർത്താവേ,

എന്്റെ കഷ്ടതകളിൽ അങ്ങ് എന്നെ സ്നേഹത്തോടെ പരിപാലിച്ച്, ഇത്രത്തോളം കാത്തുവല്ലോ. അങ്ങേയ്ക്ക് സ്തോത്രം. കർത്താവേ, ഞാന് അങ്ങയുടെ അടുക്കൽ വരുന്നു. ഞാന് ശോധനകളിലൂടെ കടന്നുചെല്ലുമ്ബോള് അങ്ങ് എന്നോടുകൂടെ ഉണ്ട് എന്നുള്ളത് മറക്കാതിരിക്കുവാന് എനിക്കു കൃപ നല്കേണമേ എന്്റെ എല്ലാ കഷ്ടതകളിൽനിന്നും എന്നെ വിടുവിക്കേണമേ. അങ്ങേയ്ക്ക് അസാദ്ധ്യമായത് ഒന്നുമില്ലല്ലോ. എന്നെ കൈവിടരുതേ. ഞാന് അങ്ങയുടെ പാദത്തിൽ ശരണം പ്രാപിക്കുന്നു. ഇപ്പോൾ ധ്യാനിച്ച വചനത്തിന് പ്രകാരം അങ്ങ് എനിക്കായി കരുതിയിരിക്കുന്ന നന്മകൾ നല്കി എന്നെ അനുഗ്രഹിക്കേണമേ. അങ്ങയുടെ സകല അനുഗ്രഹങ്ങളും പ്രാപിച്ച് ജീവിപ്പാന് എന്നെ സഹായിക്കേണമേ.  എന്്റെ പ്രാര്ത്ഥനയ്ക്കുത്തരം നല്കുവാന് പോകുന്നതിനായി ഞാന് അങ്ങയെ സ്തുതിക്കുന്നു. 

എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റി അങ്ങയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു!

ആമേൻ.

For Prayer Help (24x7) - 044 45 999 000