Loading...
DGS Dhinakaran

കരുതലുള്ളവരായിരിപ്പിൻ!!

Bro. D.G.S Dhinakaran
06 Dec
കുടുംബത്തെ പോറ്റുന്നവൻ, ഭാര്യ, മക്കൾ തുടങ്ങി തന്നിൽ ആശയ്രിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകാതെ അവരുടെ ഭാവിക്കായി കരുതേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇന്ന് ഇക്കാര്യത്തിൽ പല ഗൃഹനാഥന്മാരും ശ്രദ്ധാലുക്കളല്ല. ‘‘തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു’’ എന്ന് 1 തിമൊഥെയൊസ് 5:8 പറയുന്നു. സ്വന്തകാര്യത്തിൽപോലും ശ്രദ്ധയില്ലാത്ത ജീവിതം നയിക്കുന്ന ഒരുവനെ എങ്ങനെയാണ് ദൈവം തന്റെ ശുശ്രൂഷയുടെ ഉത്തരവാദിത്വം ഏൽപ്പിക്കുന്നത്? 

ദൈവഭക്തരെന്ന് സ്വയം കരുതുന്ന ചില മാതാപിതാക്കൾ, തങ്ങളുടെ മാത്രമല്ല മക്കളുടെ സന്പാദ്യവും ധൂർത്തടിച്ച് പാഴാക്കുന്നു. അവർ ഒന്നും സന്പാദിക്കുന്നില്ല. മക്കളുടെ വിവാഹത്തിനായോ ഭാവി ജീവിതത്തിനായോ ഒന്നും കരുതിവെയ്ക്കുന്നില്ല. മറ്റുള്ളവരുടെ സാരോപദേശംപോലും അവർ ശദ്ധ്രിക്കുന്നില്ല. ‘‘ദൈവം എന്റെ മക്കളുടെ കാര്യം നോക്കിക്കൊള്ളും’’ എന്ന് അവർ വെറുതെ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ തങ്ങളുടെ കാലശേഷം മക്കൾക്കായി അവർ ശേഷിപ്പിക്കുന്നതോ കടുത്ത ബാദ്ധ്യതകൾ മാത്രമായിരിക്കും. നിസ്സഹായാവസ്ഥയിലാകുന്ന മക്കൾ ദുരിതജീവിതം നയിക്കേണ്ടി വരുന്നു. ‘‘മകളേ, നിനക്കു നന്നായിരിക്കേണ്ടതിന്നു ഞാൻ നിനക്കുവേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ’’ (രൂത്ത് 3:1) എന്ന് നവൊമി തന്റെ മരുമകൾ രൂത്തിനോട് പറഞ്ഞു. താൻ പറഞ്ഞതുപോലെ അവൾ ദൈവീക ജ്ഞാനത്താൽ നിറഞ്ഞ് രൂത്തിന് ഒരു ഭാവിജീവിതം ഏർപ്പെടുത്തിക്കൊടുത്തു. അതുപോലെ നമ്മെ ആശയ്രിച്ചു കഴിയുന്നവരുടെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കേണ്ടത് നമ്മുടെ കടമയാണ്. 
നമ്മുടെ ഭാവിജീവിതത്തിന്  ആവശ്യമായ കാര്യങ്ങളെക്കുറിച്ചും തങ്ങളുടെ ബിസിനസ്സ് സംരംഭങ്ങളിലോ അല്ലെങ്കിൽ മറ്റ് തൊഴിൽപരമായ പ്രവർത്തനങ്ങളിലോ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളെയും നഷ്ടങ്ങളെയും എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും നാം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് വിവേകപൂർവ്വമായ കാര്യമാണ്. ‘‘അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?’’ (സഭാപ്രസംഗി 7:16) എന്ന് ദൈവവചനം നമുക്ക് മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് നിങ്ങളുടെ എല്ലാ കാര്യങ്ങളും കർത്താവിൽ സമർപ്പിക്കുക. എല്ലാ കാര്യങ്ങളും ശരിയായി ചെയ്യുന്നതിന് ജ്ഞാനം നൽകേണ്ടതിനായി അവനോട് അപേക്ഷിക്കുക. അപ്പോൾ കർത്താവ് നിങ്ങളെ തന്റെ ജ്ഞാനത്താൽ നിറയ്ക്കും. ശരിയായ പാതയിൽ സഞ്ചരിക്കുവാൻ അത്  നിങ്ങളെ സഹായിക്കും. 
Prayer:
സ്നേഹവാനായ കർത്താവേ, 

ഞാൻ ഒന്നുമില്ല, കർത്താവേ! അങ്ങ് എന്നിൽ വരേണമേ. എന്റെ കുടുംബത്തെ നേർവഴിയിൽ നടത്തുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. അങ്ങയുടെ ജ്ഞാനം, വിവേകം, പരിജ്ഞാനം മുതലായ നിക്ഷേപങ്ങളാൽ എന്നെ നിറയ്ക്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങളാൽ നിറഞ്ഞ് ഈ ലോകത്തിൽ ജീവിപ്പാൻ അങ്ങ് എന്നെ സഹായിക്കേണമേ. എല്ലാ കാര്യങ്ങളും അടിയൻ അങ്ങയിൽ ഭരമേൽപ്പിക്കുന്നു.

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000