Loading...

ക്രിസ്തുവിൽ പണിയപ്പെടുവിൻ!!

Stella Ramola
09 Apr
പ്രിയ സുഹൃത്തേ, ലേവ്യപുസ്തകം 26:11 -ൽ നിന്നുള്ള ദൈവവചനം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, “ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും.” യഹോവ യിസ്രായേല്യർക്ക് നൽകിയ വാഗ്ദാനമാണിത്. ദൈവം അവരുടെ ഇടയിൽ വസിച്ചിരുന്നതിനാലും അവൻ അവർക്കുവേണ്ടി പോരാടുമെന്നതിനാലും തങ്ങൾക്ക് ഒരു ദോഷവും നേരിടേണ്ടിവരില്ല എന്ന ദൈവത്തിന്റെ വാഗ്ദാനം അവർക്ക് ലഭിച്ചിരുന്നു. അതെ, പ്രിയ സുഹൃത്തേ, ഈ വാഗ്ദാനം യിസ്രായേല്യർക്ക് മാത്രമല്ല, ഇപ്പോൾ നിങ്ങൾക്കുമുള്ളതാണ്. ദൈവം ഇപ്പോൾ നിങ്ങളിൽ വസിക്കുന്നു. 2 കൊരിന്ത്യർ 6:16-ൽ നാം കാണുന്നത് അതാണ്, “നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കും ദൈവവും അവർ എനിക്കു ജനവും ആകും."

മേൽപ്പറഞ്ഞ വാക്യം അനുസരിച്ച് നാം ദൈവത്തിന്റെ ആലയം ആയതിനാൽ അവൻ നമ്മിൽ വസിക്കുന്നു. നമ്മുടെ ഹൃദയത്തിനുള്ളിൽ ജീവനുള്ള ദൈവമായ യേശു ഉണ്ട്. “ഓ, പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു വലിയ ദൈവം എന്നെ ഓർമിക്കുന്നത് എന്തുകൊണ്ടാണ്?” എന്ന് ഇന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം “മറ്റു പലതും ചെയ്യാനുണ്ടെങ്കിൽ അവൻ എന്റെ പ്രാർത്ഥന കേൾക്കുമോ?” എന്റെ സുഹൃത്തേ, നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നതുപോലെ നിങ്ങൾ ദൈവത്തിന്റെ ആലയമായിത്തീരുന്നു. ജീവനുള്ള ദൈവമായ യേശു ഇന്ന് നിങ്ങളിൽ വസിക്കും. എഫെസ്യർ 2:22-ൽ വേദപുസ്തകം പറയുന്നു: “അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.”
അതിനാൽ നിങ്ങളെ ദൈവത്തിൽ നിന്ന് വേർപെടുത്തുവാൻ യാതൊന്നിനും കഴിയുകയില്ല. നിങ്ങളുടെ ആത്മാവും അവന്റെ ആത്മാവും ഒന്നായിത്തീരും. അതിനാൽ വിഷമിക്കേണ്ട! ദൈവം നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചിന്തിക്കരുത്. അവൻ നിങ്ങളിൽ വസിക്കുന്നു. അതുകൊണ്ടാണ് അവൻ ലോകത്തിലേക്ക് വന്നത്. നിങ്ങളിൽ ജീവിക്കുവാനും നിങ്ങളോടൊപ്പം നടക്കുവാനും നിങ്ങളുമായി ബന്ധം പുലർത്തുവാനും അവൻ ആഗ്രഹിക്കുന്നു. അവൻ നിങ്ങളുടെ ഗുരുവും വഴികാട്ടിയും ആയിരിക്കും. നിങ്ങൾ പോകേണ്ട വഴി അവൻ കാണിച്ചുതരും. അതിനാൽ അവനിൽ സന്തോഷിക്കുക. അവൻ നിങ്ങളിൽ വസിക്കുന്നതിനാൽ അവനു നന്ദി പറയുക.. നിങ്ങളെ അവനിൽ നിന്ന് വേർപെടുത്തുവാൻ യാതൊന്നിനും കഴിയുകയില്ല. ഭയപ്പെടേണ്ട! സന്തോഷമായിരിപ്പിൻ!
Prayer:
കർത്താവായ യേശുവേ,

എന്റെ ഉള്ളിൽ വന്നു വസിക്കുകയും എന്റെ ഭയങ്ങളെല്ലാം നീക്കുകയും ചെയ്യേണമേ. അങ്ങയോടൊപ്പം നടക്കുവാനും അങ്ങയോട് സംസാരിക്കുവാനും എന്നിലെ അങ്ങയുടെ സാന്നിധ്യം തിരിച്ചറിയുവാനും എന്നെ സഹായിക്കേണമേ. ഏറ്റവും ചെറിയ സംഭവങ്ങളിൽ പോലും എന്നോടൊപ്പം അങ്ങയുടെ സാന്നിധ്യം ഉണ്ടായിരിക്കേണമേ. അങ്ങയുടെ ശബ്ദം കേൾക്കുവാനും അനുസരിക്കുവാനും എനിക്ക് കൃപ നൽകണമേ. 

അങ്ങയുടെ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000