Loading...
Paul Dhinakaran

സമൃദ്ധിയായഅനുഗ്രഹങ്ങൾ

Dr. Paul Dhinakaran
02 Jul

പ്രിയ സ്‌നേഹിതാ, ദൈവം തന്റെ സമൃദ്ധമായ അനുഗ്രഹങ്ങളാൽ നിങ്ങളെ നിറയ്ക്കാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ വാഗ്ദാനം യിരെമ്യാവ് 31:14-ൽ നിന്നും എടുത്തിരിക്കുന്നു: ''ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ടു തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തി പ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാടു.'' അതെ, നിങ്ങൾക്ക് സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കണമെന്നും നിങ്ങൾ തൃപ്തരാകണമെന്നും ദൈവം ആഗ്രഹിക്കുന്നു.

ഒരുപക്ഷേ, നിങ്ങൾ കഠിനാദ്ധ്വാനം ചെയ്യുകയോ, കഷ്ടപ്പെട്ട് പഠിക്കുകയോ ചെയ്യുന്നുണ്ടാകാം. ഒരു പക്ഷേ യാതൊരു ഉപാധികളുമില്ലാതെ നിങ്ങൾ പൂർണ്ണഹൃദയത്തോടെ ആളുകളെ സ്‌നേഹിക്കുന്നുണ്ടാകാം. അല്ലെങ്കിൽ ഒരു പക്ഷേ പാവപ്പെട്ടപ്പെവർക്കും ദൈവശുശ്രഷയ്ക്കും ത്യാഗപൂർവ്വം നൽകുന്നുണ്ടാകാം. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ ലഭിച്ചിരിക്കുന്ന  അനുഗ്രഹങ്ങളിൽ നിങ്ങൾ തൃപ്തനാകാത്തതിനാൽ നിങ്ങൾക്ക് ശൂന്യത അനുഭവപ്പെടുന്നുണ്ടാകാം. ഇന്ന്, കർത്താവ് നിങ്ങളോട് അരുളിച്ചെയ്യുന്നു: ''എന്റെ ജനവും എന്റെ പുരോഹിതരും ഞാൻ നൽകുന്ന നന്മകൊണ്ട് തപ്തരാകും.'' അതിനാൽ നിങ്ങളുടെ ഹൃദയം കലങ്ങരുത്.

ഈ സമൃദ്ധിയാൽ നമ്മെ നിറയ്ക്കാൻ, യോഹന്നാൻ 1:16 പ്രകാരം, കർത്താവായ യേശു സമ്പൂർണ്ണനായി. അവിടുന്ന് ദൈവത്താൽ നിറയപ്പെട്ടിരുന്നു. തന്റെ ജീവിതത്തിൽ കർത്താവ് തന്റെ ജീവിതത്തിൽ ദൈവഹിതം പൂർണ്ണമായും നിറവേറ്റി. മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടി യേശു സ്വയം കുരിശിൽ ബലിയായിത്തീർന്നു. സർവ്വശക്തനായ ദൈവമെന്ന നിലയിൽ ദൈവത്തിന്റെ പൂർണ്ണത നിമിത്തം, നാം കൃപ മേൽ കൃപ പ്രാപിച്ചിരിക്കുന്നു. ഒരു പരിഭാഷയിൽ, അനുഗ്രഹത്തിനു മേൽ അനുഗ്രഹം എന്ന് പറഞ്ഞിരിക്കുന്നു. യിരെമ്യാവ് 32:40-ൽ, ദൈവം നിങ്ങളോടും തന്റെ ജനത്തോടും പുരോഹിതന്മാരോടും ഒരു ഉടമ്പടി ചെയ്തിട്ടുണ്ടെന്നും ''ഞാൻ അവരെ വിട്ടുപിരിയാതെ അവർക്ക് നന്മ ചെയ്തുകൊണ്ടിരിക്കും'' എന്ന് പറയുന്നതായും  നാം വായിക്കുന്നു. അതെ പ്രിയ സ്‌നേഹിതാ, കർത്താവിന്റെ ഹൃദയ പൂർണ്ണതയിൽ നിന്ന് ഒന്നിനു പിന്നാലെ ഒന്നായി അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുകൊണ്ടേയിരിക്കും. യേശുവിനെ നോക്കിക്കൊണ്ടേയിരിക്കുക.


യേശുവിന്റെ പക്കൽ അഞ്ചപ്പവും 2 മീനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരം പുരുഷൻമാരെയും യേശുവിന് പോറ്റേണ്ടി വന്നു. ആളുകൾ വിശന്നിരിക്കുന്നതിനാൽ അവരോട് യേശുവിന് മനസ്സലിവുണ്ടായി. യേശ അപ്പം എടുത്തു, വാഴ്ത്തി, അനുഗ്രഹിച്ചു. അതിനെ നുറുക്കി പുരുഷാരത്തിന് കൊടുത്തു. അപ്പോൾ പുതിയ അപ്പം അത്ഭുതകരമായി രൂപപ്പെടുകയും യേശു അതിന് വീണ്ടും നുറുക്കി പുരുഷാരത്തിന് നൽകുകയും ചെയ്തു. അവിടെ കൂടിയിരുന്ന എല്ലാവരും തൃപ്തരാകുവാൻ തക്കവണ്ണം ഒന്നിനു പിന്നാലെ ഒന്നായി അനുഗ്രഹങ്ങൾ ഇറങ്ങേണ്ടതിന് യേശുവിന്റെ സ്‌നേഹം നിമിത്തമായി. ''ഇതുപോലെ ഞാൻ നിങ്ങൾക്കും ചെയ്യും'' എന്ന് കർത്താവ് പറയുന്നു. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്ന് മലാഖി 3:10-ലും, നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ അനുഗ്രഹങ്ങളാൽ നിറെക്കും എന്ന് സങ്കീർത്തനം 81:10-ലും ദൈവം പറയുന്നു.
Prayer:

കർത്താവേ, അങ്ങയുടെ മാറ്റമില്ലാത്ത സ്‌നേഹത്തിനായി നന്ദി. ക്രൂശിലെ അങ്ങയുടെ ത്യാഗത്തിനായി ഞാൻ നന്ദി പറയുന്നു. തന്നിമിത്തം എന്റെ ജീവിതത്തിൽ ഞാൻ കൃപമേൽ കൃപയും അനുഗ്രഹങ്ങൾക്കുമേൽ അനുഗ്രഹങ്ങളും പ്രാപിച്ചിരിക്കുന്നു. അങ്ങയുടെ ജനം എന്നും പുരോഹിതൻ എന്നും എന്നെ വിളിക്കുന്നതിനാൽ നന്ദി. സമദ്ധിയുടെ ദൈവമായിരിക്കുന്നതിനാൽ എന്റെ ജീവിതം അങ്ങയുടെ സമൃദ്ധിയായ അനുഗ്രഹങ്ങളാൽ നിറയേണ്ടതിന് ഞാൻ പ്രാർത്ഥിക്കുന്നു. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

For Prayer Help (24x7) - 044 45 999 000