Loading...
Dr. Paul Dhinakaran

കൊടുപ്പിൻ! നിങ്ങൾക്കു കിട്ടും!

Dr. Paul Dhinakaran
23 Feb
മറ്റുളളവർക്ക് നൽകുന്പോൾ, നാം ദൈവകല്പനകൾ പൂർത്തീകരിക്കുകയും അതിൽ  സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. അതെ, സന്തോഷതേതാടുകൂടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു (2 കൊരിന്ത്യർ 9:7). നിങ്ങൾക്കുള്ളതിൽനിന്നും മറ്റുള്ളവർക്ക് നൽകുക എന്നുള്ളതാണ് ദൈവത്തിൽനിന്ന് കൂടുതൽ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനുള്ള വഴി! നാം ദൈവത്തിനായി കൊടുക്കുന്പോൾ ദൈവം നമുക്ക് ധാരാളമായി പകരം നല്കും എന്ന് വേദപുസ്തകം പറയുന്നു. ‘‘കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും’’ (ലൂക്കൊസ് 6:38). പണം മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ദയയുള്ളതും പ്രോത്സാഹജനകവുമായ ഒരു വാക്കുപോലും ഇതിൽ ഉൾക്കൊള്ളുന്നു. മറ്റുള്ളവരുടെ അനുഗ്രഹത്തിനായി നിങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്നതും ചുറ്റുമുള്ള ആളുകൾക്കും രാജ്യത്തിനും നന്മ ചെയ്യുവാൻ നിങ്ങളുടെ അധികാരം ഉപയോഗിക്കുന്നതും ഇതുതന്നെയാണ് കാണിക്കുന്നത്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളെ അനുഗ്രഹിക്കുവാൻ കർത്താവ് ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ന് നിങ്ങളുടെ കൈയിലുള്ളത് എന്താണ്? അത് ദൈവത്തിന് കൊടുക്കുക. അവൻ അത് വർദ്ധിപ്പിച്ചുതരും. യോഹന്നാൻ 6: 1-14-ൽ ഒരു ചെറിയ കുട്ടി യേശുവിന് അഞ്ച് അപ്പവും രണ്ട് ചെറിയ മീനും നല്കി. അവൻ അതിനെ അനുഗ്രഹിച്ച് ഒരു വലിയ ജനക്കൂട്ടത്തെ പോഷിച്ചു. 

തന്റെ ദീർഘകാലത്തെ ബിസിനസ്സിൽ കൃത്യമായി ദശാംശം കൊടുക്കുന്ന വ്യക്തിയായിരുന്നു വില്യം കോൾഗേറ്റ്. കോൾഗേറ്റ് ഉൽപ്പന്നങ്ങളുടെ സന്പാദ്യത്തിൽനിന്നും കൃത്യം പത്ത് ശതമാനം കൊടുക്കുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. പത്തിൽ രണ്ട്, പിന്നീട് പത്തിൽ മൂന്ന്, ഒടുവിൽ പത്തിൽ ഒന്പത് ശതമാനം ദൈവവേലക്കായി അദ്ദേഹം നൽകിയിരുന്നു. താൻ ദശാംശം കൊടുക്കുന്നതിന്റെ കാരണം തന്റെ പിൽക്കാല ജീവിതത്തിൽ അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തിന് 16 വയസ്സുള്ളപ്പോൾ, ഒരു ജോലി അന്വേഷിച്ച് വീട് വിട്ടിറങ്ങി ന്യൂയോർക്ക് പട്ടണത്തിൽ എത്തി. നേരത്തെ അദ്ദേഹം സോപ്പ് നിർമ്മിക്കുന്ന ഒരു കടയിൽ ജോലി ചെയ്തിരുന്നു. താൻ യാത്ര ചെയ്തുകൊണ്ടിരുന്ന കനാൽ ബോട്ടിലെ ക്യാപ്റ്റനോട്, ന്യൂയോർക്ക്  പട്ടണത്തിൽ താൻ സോപ്പ് നിർമ്മിക്കുവാൻ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആ മനുഷ്യൻ ഇങ്ങനെ ഉപദേശിച്ചു: ‘‘ന്യൂയോർക്കിൽ ഉടനെ തന്നെ ഒരാൾ പ്രമുഖനായ സോപ്പ് നിർമ്മാതാവാകും. ആ വ്യക്തി നീയാകാം. എന്നാൽ നീ നിർമ്മിക്കുന്ന സോപ്പ് നിനക്ക് നൽകിയത് ദൈവമാണെന്ന കാര്യം നീ ഒരിക്കലും വിസ്മരിക്കരുത്. നീ സന്പാദിക്കുന്നതിൽനിന്നും ദൈവത്തിന് നൽകിക്കൊണ്ട് ദൈവത്തെ മാനിക്കുക. നിനക്ക് ലഭിക്കുന്നതിന്റെ പത്തിലൊന്ന്  നൽകിക്കൊണ്ട് ആരംഭിക്കുക.’’ താൻ നേടുന്നതെല്ലാം, തന്റെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ സഹിതം, ദൈവമാണ് തനിക്ക് നൽകുന്നതെന്ന് വില്യം തിരിച്ചറിഞ്ഞു. ഈ ചിന്തയോടെ, ആദ്യദിവസം മുതൽ തനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽനിന്നും  പത്തിലൊന്ന് അദ്ദേഹം ദൈവത്തിന് നൽകുവാൻ തുടങ്ങി. ഒരോ ദിവസവും വിശ്വസ്തതയോടെ അദ്ദേഹം ദശാംശം നൽകി. അദ്ദേഹത്തിന്റെ ബിസിനസ്സിൽ വലിയ വളർച്ച ഉണ്ടായി. ദൈവത്തിന് നൽകുന്നത് വർദ്ധിപ്പിച്ചപ്പോൾ തന്റെ ബിസിനസ്സും ഗണ്യമായി വർദ്ധിച്ചു. അത് അദ്ദേഹത്തെ കോടീശ്വരനാക്കിത്തീർത്തു.
ആകാശത്തെയും ഭൂമിയെയും തന്റെ സൌന്ദര്യത്താലും അത്ഭുതങ്ങളാലും നിറച്ചിരിക്കുന്ന കർത്താവ്, തന്റെ സന്പന്നമായ ആശയങ്ങളാലും ജ്ഞാനത്താലും കഴിവുകളാലും  നിങ്ങളെ നിറയ്ക്കും. നിങ്ങൾക്ക് ആവശ്യമായ ആൾബലവും അവൻ നൽകും. നിങ്ങൾക്ക് ഒര നന്മയും കുറയുകയില്ല. പൂർണ്ണഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കുക. നിങ്ങളുടെ സ്വന്തം വിവേകത്തിൽ ആശ്രയിക്കരുത് (സദൃശവാക്യങ്ങൾ 3: 5). നിങ്ങൾ അങ്ങനെ ചെയ്യുന്പോൾ, അനേകർക്ക് അനുഗ്രഹമായി ദൈവം നിങ്ങളെ മാറ്റും. ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനായി നിങ്ങൾ കൈകൾ തുറക്കുന്പോൾ, ദൈവം തന്റെ അനുഗ്രഹത്തിന്റെ ഭണ്ഡാരങ്ങൾ നിങ്ങൾക്കായി തുറക്കും. ‘‘ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും’’ (സദൃശവാക്യങ്ങൾ 11:25) എന്ന് വേദപുസ്തകം പറയുന്നു. നിങ്ങൾ എത്രമാത്രം കർത്താവിന് നൽകുന്നുവോ, അതേ അളവിൽ നിങ്ങൾക്കും അനുഗ്രഹങ്ങൾ ലഭിക്കും. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കും. ആയതിനാൽ ദൈവത്തിന് നൽകുന്നതിൽ എരിവുള്ളവരായിരിപ്പിൻ! 
Prayer:
സ്നേഹവാനായ കർത്താവേ,

പൂർണ്ണമനസ്സോടു കൂടെ അങ്ങേയ്ക്ക് നൽകുവാൻ എനിക്ക് കൃപ നല്കേണമേ. എന്റെ ജീവിതത്തിൽ ഒരു നന്മയും കുറഞ്ഞുപോകാതെ അങ്ങ് എന്നെ കാക്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ സമൃദ്ധിയായി പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. കർത്താവേ, പിശാചിന്റെ തന്ത്രങ്ങളിൽ നിന്നും എന്നെ കാത്തുകൊള്ളേണമേ. എന്റെ എല്ലാ വഴികളിലും എന്നോടുകൂടെയിരുന്ന് എന്നെ വഴി നടത്തേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000