Loading...
Stella ramola

സമൃദ്ധമായി അനുഗ്രഹിക്കപ്പെടുവിൻ!!

Sis. Stella Dhinakaran
15 Sep
പ്രിയ സുഹൃത്തേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഇന്ന് നമുക്ക് സങ്കീർത്തനം 4:7 എന്ന വാക്യം ധ്യാനിക്കാം. “ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.” ഇത് കർത്താവിൽ നിന്ന് നമുക്ക് ലഭിക്കുന്ന പൂർണ്ണമായ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു. നമുക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ എല്ലായിടത്തും ഉണ്ടാകും. നിങ്ങൾ പറഞ്ഞേക്കാം: “എന്റെ ജീവിതത്തിൽ അങ്ങനെയല്ല. ഞാൻ കുഴപ്പത്തിലാണ്. എനിക്ക് ജീവിതത്തിൽ ഒന്നുമില്ല."

സങ്കീർത്തനം 4:1 വായിച്ചാൽ, “എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ” എന്ന് പറയുന്നു. പലപ്പോഴും നമ്മൾ ദുരിതങ്ങളിലൂടെ കടന്നുപോകുന്നു. കഷ്ടപ്പാടുകൾ സഹിക്കാൻ കഴിയാതെ "കർത്താവേ, ഞങ്ങളെ സഹായിക്കൂ" എന്ന് നാം കരയുന്നു. സങ്കീർത്തനം 34:19 ൽ, "നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു" എന്ന് വായിക്കുന്നു. അതെ, പ്രിയ സുഹൃത്തേ, നിങ്ങൾ നീതിപൂർവ്വം ജീവിക്കണം. അപ്പോൾ കർത്താവ് നിങ്ങളെ തൃപ്തിപ്പെടുത്തുകയും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും എല്ലാ കുഴപ്പങ്ങളിൽ നിന്നും നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും. ബുദ്ധിമുട്ടുകളെക്കുറിച്ച് ഇനി നിങ്ങൾ വിലപിക്കില്ല. കാരണം, നിങ്ങളുടെ നീതിപൂർവ്വമായ ജീവിതം കണ്ട് ദൈവം നിങ്ങളെ വിടുവിക്കും.
യോഹന്നാൻ 16:24 പറയുന്നു: “ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.” ഈ വാക്യം പറയുന്നതുപോലെ, നിങ്ങളുടെ അനുഗ്രഹങ്ങൾ ചോദിക്കണം. സങ്കീർത്തനം 40:16 പറയുന്നു:“നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്വമുള്ളവൻ എന്നു എപ്പോഴും പറയട്ടെ." ഇന്ന് നിങ്ങൾ ആ വിധത്തിൽ അനുഗ്രഹിക്കപ്പെടും. ഇന്നത്തെ വാഗ്ദാനമനുസരിച്ച് ദൈവം നിങ്ങളെ അനുഗ്രഹിക്കും. പൂർണ്ണഹൃദയത്തോടെ ദൈവത്തിന് നന്ദി പറയുക. നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അവൻ നിങ്ങളെ അനുഗ്രഹിക്കും. അതിനാൽ വിശ്വസിക്കുകയും ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുക.
Prayer:
സ്നേഹമുള്ള പിതാവേ,

ഈ മനോഹരമായ വാഗ്ദാനത്തിനായി നന്ദി. എന്റെ എല്ലാ പ്രശ്നങ്ങളും ഞാൻ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. എന്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും എന്നെ വിടുവിക്കേണമേ. അങ്ങയെ അന്വേഷിക്കുവാനും അങ്ങയുടെ അളവറ്റ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എനിക്ക് കൃപ നൽകേണമേ.

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000