Loading...
Stella ramola

ദൈവത്തിന്റെ സ്നേഹിതനാകുവിൻ!!

Sis. Stella Dhinakaran
03 Aug
എന്റെ പ്രിയ പൈതലേ, ദൈവത്തിന്റെ വാഗ്ദാനം പങ്കിടുന്നതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ നിങ്ങൾക്ക് സ്നേഹാശംസകൾ! ഇന്ന്, നമ്മുടെ ധ്യാനത്തിനായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന വചനം, ഉല്പത്തി 13:17. ഈ വാക്യം പറയുന്നു: "നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻഅതു നിനക്കു തരും." ഈ വാഗ്ദാനം ദൈവം അബ്രഹാമിന് നൽകിയതാണ്. അബ്രഹാം ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു. നിങ്ങൾ യോശുവ 24:2,3 വായിച്ചാൽ, അബ്രഹാമിന്റെ പിതാവ് തേരഹ് അന്യദൈവങ്ങളെ സേവിച്ചുപോന്നു. എങ്കിലും ദൈവത്തിന്റെ കൃപ അവന്റെമേൽ കടന്നുവന്നു.

സർവ്വശക്തനായ ദൈവം അബ്രഹാമിന്റെ അടുത്ത് വന്ന് അവനെ അവന്റെ സുഹൃത്തും അനുയായിയും മകനുമായി തിരഞ്ഞെടുത്തു. അബ്രഹാം പൂർണ്ണഹൃദയത്തോടെ ദൈവത്തെ പിന്തുടർന്നു. അവൻ ദൈവത്തിന്റെ സ്നേഹിതനായിത്തീർന്നു. 2 ദിനവൃത്താന്തം 20:7, യെശയ്യാവ് 41:8, യാക്കോബ് 2:23 എന്നീ വാക്യങ്ങളിൽ നമുക്ക് അതിനെക്കുറിച്ച് വായിക്കുവാൻ സാധിക്കും. അബ്രഹാം കർത്താവിനെ സ്നേഹിച്ചതിനാൽ, അവൻ ഈ അനുഗ്രഹങ്ങളെല്ലാം വാഗ്ദാനം ചെയ്തു. ഉല്പത്തി 13:15,16-ൽ ദൈവം അബ്രഹാമിനോട് പറയുന്നു: “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും. ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻകഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം.” എത്ര അത്ഭുതകരമായ അനുഗ്രഹങ്ങൾ!
നിങ്ങളും അതേ രീതിയിൽ ദൈവത്താൽ അനുഗ്രഹിക്കപ്പെടുവാൻ ആഗ്രഹിക്കുന്നില്ലേ? ദൈവം തന്റെ പ്രിയ പൈതലിനെ സ്നേഹിക്കുന്നു. തന്റെ എല്ലാ അനുഗ്രഹങ്ങളും നൽകി നിങ്ങളെ അനുഗ്രഹിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് കർത്താവുമായി ഒരു അടുത്ത കൂട്ടായ്മ ഉണ്ടാക്കുക എന്നതാണ്. അബ്രഹാമിനെപ്പോലെ നിങ്ങളും അനുഗ്രഹിക്കപ്പെടും. ഇപ്പോൾ, സ്വർഗ്ഗത്തിൽ നിന്ന് എല്ലാ അനുഗ്രഹങ്ങളും ലഭിക്കുവാൻ ദൈവത്തിങ്കലേക്ക് നോക്കുകയും ഈ പ്രാർത്ഥന വിശ്വാസത്തോടെ പ്രാർത്ഥിക്കുകയും ചെയ്യുക.
Prayer:
എന്റെ പ്രിയപ്പെട്ട സ്വർഗ്ഗീയ പിതാവേ, 

ഇന്നത്തെ വാഗ്ദാനത്തിന് നന്ദി. എന്നോട് കരുണ കാണിക്കേണമേ. എന്റെ എല്ലാ അതിക്രമങ്ങളും ക്ഷമിക്കേണമേ. അങ്ങ് എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. അബ്രഹാമിനെപ്പോലെ അങ്ങയോടൊപ്പം നടക്കുവാനും സംസാരിക്കുവാനും എനിക്ക് കൃപ നൽകണമേ അങ്ങയുടെ പാപക്ഷമ പ്രാപിച്ച്  എന്റെ ജീവിതം അങ്ങേയ്ക്ക് സമർപ്പിക്കുവാനായി  ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അങ്ങയുമായി  ഒരു അടുത്ത ബന്ധം പുലർത്താനും സമൃദ്ധമായി അനുഗ്രഹിക്കപ്പെടുവാനും കർത്താവേ എന്നെ സഹായിക്കേണമേ.

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ
 

For Prayer Help (24x7) - 044 45 999 000