Loading...
Evangeline Paul Dhinakaran

സ്വർഗ്ഗത്തിന് യോഗ്യതയുള്ളവരായിത്തീരുവിൻ!!

Sis. Evangeline Paul Dhinakaran
31 Jul
സുഹൃത്തേ, ഇന്ന് കർത്താവ് നിങ്ങൾക്ക് വളരെ വിലയേറിയ വാഗ്ദാനം നൽകിയിരിക്കുന്നു. അത് 2 കൊരിന്ത്യർ 1:22 ൽ നിന്നാണ്. "അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു " എന്ന് ഈ  വചനം പറയുന്നു. പരിശുദ്ധാത്മാവാണ് എന്റെ സ്നേഹിതൻ. നിങ്ങൾ എഫെസ്യർ 1:13 വായിക്കുകയാണെങ്കിൽ, വേദപുസ്തകം പറയുന്നു: "നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൽ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു."

ഒരിക്കൽ എന്റെ മക്കൾ സാമും ഷാരോണും യേശുവിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള ഒരു ചലചിത്രം കാണുകയായിരുന്നു. അത് കണ്ടതിനുശേഷം അവർ എന്നോട് വിലയേറിയ ഒരു ചോദ്യം ചോദിച്ചു. അത് എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ? അവർ ചോദിച്ചു: "മമ്മീ, ഞങ്ങൾക്ക് പരിശുദ്ധാത്മാഭിഷേകം ലഭിച്ചില്ലെങ്കിൽ, ഞങ്ങൾ സ്വർഗ്ഗത്തിൽ പോകില്ല, അല്ലേ?" അവരുടെ ധാരണ എന്നെ അത്ഭുതപ്പെടുത്തി. ഈ സുപ്രധാന സത്യം വിശദീകരിക്കുവാfൻ ഞാൻ ആ അവസരം ഉപയോഗിച്ചു. ഞാൻ അവരോട് പറഞ്ഞു: “അതെ നിങ്ങൾ പറയുന്നത് ശരിയാണ്. പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാൻ നിങ്ങൾ ദൈവത്തോട് നിലവിളിക്കണം. തുടർന്ന് ദൈവം നിങ്ങളെ സ്വർഗ്ഗരാജ്യത്തിന് യോഗ്യതയുള്ളവരാക്കിത്തീർക്കും.” ഉടനെ അവർ മുട്ടുകുത്തി, “കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കേണമേ” എന്ന് ദൈവത്തോട് നിലവിളിച്ചു.
അതെ എന്റെ സുഹൃത്തേ, പരിശുദ്ധാത്മാവാണ് നമ്മുടെ ഉറപ്പ്. ദൈവം നമുക്ക് പരിശുദ്ധാത്മാവിനെ മുദ്രയായി നൽകിയിരിക്കുന്നു. നാം ദൈവരാജ്യത്തിൽ പ്രവേശിക്കുമെന്ന ഉറപ്പ് അവനാണ്. ഇന്നും നിങ്ങൾക്ക് പരിശുദ്ധാത്മാവിനെ ലഭിക്കേണ്ടതിനായി കർത്താവിനോട് പ്രാർത്ഥിക്കുക. പരിശുദ്ധാത്മാവ് സർവ്വശക്തനായ ദൈവമാണ്. അവൻ വന്നു ദൈവത്തിന്റെ മുദ്രയായി നിങ്ങളെ മുദ്രയിടും.
Prayer:
എന്റെ പ്രിയപ്പെട്ട സ്വർഗ്ഗീയ പിതാവേ, 

ഇന്നത്തെ വാഗ്ദാന വചനത്തിനായി നന്ദി. അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുവാൻ എന്നെ യോഗ്യതയുള്ളവനാക്കിത്തീർക്കേണമേ. പിതാവേ, അങ്ങ് എല്ലാവരേയും തുല്യമായി സ്നേഹിക്കുകയും അങ്ങയുടെ വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. കർത്താവേ, അങ്ങ് വാഗ്ദാനം ചെയ്ത അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമേ. പരിശുദ്ധാത്മാവ് എന്റെ ഹൃദയത്തിൽ പ്രവേശിക്കട്ടെ, അങ്ങയുടെ മുദ്രകൊണ്ട് എന്നെ മുദ്രയിടേണമേ. ഒരു ഉറപ്പായി എന്നോടൊപ്പം ഉണ്ടായിരിക്കേണമേ. കർത്താവേ, എന്നെ നിറയ്ക്കേണമേ. അങ്ങയുടെ അഭിഷേകം സ്വീകരിക്കുവാൻ എന്നെ സഹായിക്കേണമേ. കർത്താവേ, അങ്ങയുടെ ശക്തിയാലും പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും എന്നെ നിറയ്ക്കേണമേ.  

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000