Loading...
Evangeline Paul Dhinakaran

വിശ്വസിപ്പിൻ! ലഭിക്കും!!

Sis. Evangeline Paul Dhinakaran
07 Sep
കർത്താവായ യേശു ഈ ലോകത്തിൽ ജീവിച്ചപ്പോൾ സോർ, സീദോൻ പ്രദേശത്തുനിന്നു ഒരു കനാന്യ സ്ത്രീ അവന്റെ അടുക്കൽവന്ന് ‘‘കർത്താവേ, ദാവീദ്പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു’’ എന്നു നിലവിളിച്ചു പറഞ്ഞു. അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. അവളെ പറഞ്ഞയക്കണമെന്ന് ശിഷ്യന്മാർ അവനോട് അപേക്ഷിച്ചു. അതിന്നു അവൻ: ‘‘യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല’’ എന്നു പറഞ്ഞു. എന്നാൽ ആ സ്ത്രീ, ‘‘കർത്താവേ, എന്നെ സഹായിക്കേണമേ’’ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. അവനോ, ‘‘മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല’’ എന്നു ഉത്തരം പറഞ്ഞു. അതിന്നു അവൾ: ‘‘അതേ കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ’’ എന്നു പറഞ്ഞു. യേശു അവളോടു: ‘‘നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ’’ എന്നു ഉത്തരം പറഞ്ഞു. ആ നാഴികയിൽത്തന്നെ അവളുടെ മകൾക്ക് സൌഖ്യം വന്നു (മത്തായി 15:18-28). കാരണം, തന്നിലേക്ക് വരുന്ന എല്ലാവർക്കും ഉത്തരം നൽകുവാൻ കർത്താവിന് കഴിയുമെന്ന് അവൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട്  അവളുടെ മകൾക്ക്  രോഗശാന്തി  ലഭിച്ചു.

തമിഴ്നാട്ടിലെ തിരുച്ചിയിനിന്നുള്ള റെബേക്ക പ്രഭാകർ എന്ന സഹോദരിയിൽ നിന്ന് സമാനമായ ഒരു സാക്ഷ്യം കേൾക്കാം! ‘‘ഞാൻ ഒരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയാണ്. എന്റെ ഭർത്താവ് ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു.2000 -ൽ ഞങ്ങൾ വിവാഹിതരായി. 2010 വരെ വിവിധ ചികിത്സകൾ നടത്തിയിട്ടും ഫലമുണ്ടാകാതിരുന്നതിനാൽ ഞങ്ങൾ ചികിത്സ നിർത്തി. തിരുച്ചിയിലെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ ഞങ്ങൾ നേരിട്ട് പോയി പ്രാർത്ഥിച്ചു. കർത്താവ് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണ്ടതിനായി പ്രാർത്ഥനാ വീരന്മാർ ഞങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ഞങ്ങൾ തുടർച്ചയായി പ്രാർത്ഥനാ ഗോപുരത്തിൽ പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എനെ്റ ഭർത്താവിന്റെ സഹോദരി റീനയും വിവാഹശേഷം 4 വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭം ധരിച്ചിരുന്നില്ല. എനിക്കുവേണ്ടി മാത്രമല്ല, എന്റെ ഭർത്തൃസഹോദരിക്കു വേണ്ടിയും ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എന്റെ വിവാഹം കഴിഞ്ഞ് 14 വർഷത്തിനുശേഷം, കർത്താവിന്റെ കൃപയാൽ ഞാൻ ഗർഭംധരിച്ചു. 2015-   ഞാൻ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. മൂന്നുമാസത്തിനുശേഷം, എന്റെ ഭർത്തൃസഹോദരിയെയും കർത്താവ്  അനുഗ്രഹിച്ചു. ഞങ്ങളുടെ കുടുംബത്തിൽ രണ്ട് കുഞ്ഞുങ്ങളെ നൽകി കർത്താവ്  ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന്നു മഹത്വം!’’
നമ്മുടെ സാഹചര്യം അസാദ്ധ്യമായതായി തോന്നുന്പോൾ, നാം പ്രാർത്ഥനയിൽ വിശ്വസിക്കുന്നുവെങ്കിൽ തീർച്ചയായും നമുക്ക് ഉത്തരം ലഭിക്കും. യേശു പറയുന്നു: ‘‘നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാ അതു നിങ്ങൾക്കു ഉണ്ടാകും’’  (മർക്കൊസ് 11:24). തന്റെ അടുക്കൽ വരുന്ന എല്ലാവർക്കും കർത്താവ് ഉത്തരം നൽകും. അവൻ വിശ്വസ്തനാണ്. ചിലപ്പോൾ ’അതെ’ എന്നും ചിലപ്പോൾ ’ഇല്ല’ എന്നും മറ്റു ചിലപ്പോൾ ’കാത്തിരിക്കൂ’ എന്നും കർത്താവ് പറയുന്നതായി നമുക്ക് തോന്നിക്കോം. എന്തുതന്നെയായാലും, ദൈവത്തിൽ നിന്ന് ഉത്തരം ലഭിക്കുക എന്നത് വിലപ്പെട്ട കാര്യമാണ്. കനാന്യ സ്ത്രീയെപ്പോലെ സംശയിക്കാതെയും വിട്ടുകളയാതെയും  വിശ്വാസത്തോടുകൂടെ കർത്താവിനോട്  ചോദിച്ചുകൊണ്ട് അവനെ പിന്തുടരുക മാത്രമാണ് നാം ചെയ്യേണ്ടത്. നമ്മുടെ കർത്താവ്  നമ്മുടെ വിശ്വാസത്തെ മാനിച്ച് നമുക്ക് ഉത്തരം നൽകും.
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല. എന്റെ എല്ലാ ആവശ്യങ്ങളെയും അങ്ങയുടെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു. എന്റെ അവിശ്വാസമെല്ലാം നീക്കിക്കളയേണമേ. ജീവിതത്തിൽ എന്തെല്ലാം പ്രതികൂലങ്ങൾ വന്നാലും അങ്ങയിൽ വിശ്വസിച്ച്, അങ്ങയുടെ സഹായത്താൽ എല്ലാവറ്റിലും വിജയം നേടുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. ഇന്നുമുതൽ എന്റെ എല്ലാ കാര്യങ്ങളും അങ്ങ് നിവർത്തിക്കേണമേ. അങ്ങയുടെ സമ്ബൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. വിശ്വാസത്തോടുകൂടെ അടിയൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ കരം എന്നോടുകൂടെയിരുന്ന് എന്നെ വഴി നടത്തേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000