Loading...
Evangeline Paul Dhinakaran

സന്തോഷമായിരുന്ന് വല്ലഭത്വം അനുഭവിക്കുക

Sis. Evangeline Paul Dhinakaran
26 Jan
പ്രിയ സ്‌നേഹിതാ, യോവേൽ 2:21 പ്രകാരം നിങ്ങൾ ഭയപ്പെടരുത് എന്ന് കർത്താവ് പറയുന്നു. വചനം ഇപ്രകാരം പറയുന്നു:  ''ദേശമേ, ഭയപ്പെടേണ്ടാ; ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു.'' ''നിങ്ങളുടെ മദ്ധ്യേ ഞാൻ വർകാര്യങ്ങൾ ചെയ്യട്ടെ'' എന്ന് കർത്താവ് പറയുന്നു. ഭയമില്ലാത്തവരായിരിക്കുന്നതോടൊപ്പം, നാം കർത്താവിൽ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യണം എന്നതാണ് ദൈവം പറയുന്ന മറ്റൊരു കാര്യം.
 
ഇന്ന്, നാം റിപബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ഈ വചനത്താൽ നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കും എന്ന് കർത്താവ് വാഗ്ദത്തം ചെയ്യുന്നു. ഈ രാജ്യത്തിൽ വൻകാര്യങ്ങൾ ചെയ്യാൻ നാം ദൈവത്തെ അനുവദിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനിടയിൽ നിങ്ങളുടെ ഭയം കടന്നുവരരുത്. ഭയപ്പെടേണ്ടാ, സന്തോഷിച്ചാനന്ദിക്കുക. ഇതാണ് ദൈവത്തിന്റെ വാക്കുകൾ. ഇതേ കാര്യം ദൈവം ഒരു ദമ്പതികളുടെ ജീവിതത്തിലും ചെയ്തു. അവർക്ക് എഴുപത്തിനാലും എഴുപത്തിരണ്ടും വയസ്സായിരുന്നു. സെൽവനായകം എന്ന ഈ സഹോദരൻ ഇപ്രകാരം സാക്ഷ്യം പറയുന്നു: ''ഞാൻ ഒരു ഹൃദ്രോഗിയാണ്; പ്രമേഹവുമുണ്ട്. എനിക്കും എന്റെ ഭാര്യയ്ക്കും കോവിഡ് പിടിപെട്ടു. ഭാര്യയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ മുറി കിട്ടിയില്ല. ഞാൻ എല്ലായിടത്തും ഓടിനടന്നു. ഒടുവിൽ രാത്രി വളരെ വൈകി ഒരു ആശുപത്രിയിൽ ഒരു കിടക്ക ലഭിച്ചു. ഞങ്ങൾ  രണ്ടുപേരുടെ കാര്യത്തിലും യാതൊരു പ്രത്യാശയുമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ചികിത്സ നൽകാനുള്ള സമയം കഴിഞ്ഞുപോയെന്നും ഡോക്ടർമാർ പറഞ്ഞു. എങ്കിലും ഞാൻ പ്രത്യാശ കൈവിട്ടില്ല. യേശു വിളിക്കുന്നു ശുശ്രൂഷയിൽ സേവനം ചെയ്യുന്നതിനാലും ദശലക്ഷങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനാലും ഞാൻ ഭയന്നതേയില്ല. ടെലഫോൺ പ്രാർത്ഥനാ ഗോപുരത്തിലൂടെ ഞാൻ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു. അതിനാൽ യാതൊരു അനർത്ഥവും ഞങ്ങളെ ബാധിക്കാതവണ്ണം കർത്താവ് ഞങ്ങളെ സൗഖ്യമാക്കുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.'' ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യാശ. ഈ സഹോദരന്റെ വിശ്വാസത്തെ കർത്താവ് മാനിച്ചു. കോവിഡ് 19-ൽ നിന്നും വിടുതൽ ലഭിക്കുമെന്നുള്ള പ്രത്യാശ ഡോക്ടർമാർക്കില്ലാതിരുന്നിട്ടും ദൈവം രണ്ടുപേരെയും അത്ഭുതകരമായി സൗഖ്യമാക്കി.
അവസാനം ഈ സഹോദരൻ പറഞ്ഞത് എന്താണെന്നറിയാമോ? ''ദൈവം എനിക്ക് വലിയവ ചെയ്തിരിക്കുന്നു. ഞാൻ കർത്താവിങ്കലുള്ള സന്തോഷത്താൽ നിറയപ്പെട്ടിരിക്കുന്നു.'' അദ്ദേഹം സന്തോഷത്താൽ തുള്ളിച്ചാടി. പ്രിയരേ, ഇതേ കാര്യം നിങ്ങളും പറയും. ''യഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു'' എന്ന് സങ്കീർത്തനം 126:3-ൽ പറയുന്നതുപോലെ, കർത്താവ് നിങ്ങളിലും നമ്മുടെ രാജ്യത്തിലും വൻകാര്യങ്ങൾ ചെയ്യും.
Prayer:
സ്‌നേഹവാനായ പിതാവേ,

അങ്ങയുടെ അനുഗ്രഹിക്കുന്ന കരം എന്റെമേൽ ഇറങ്ങി എനിക്കായി അത്ഭുതം ചെയ്യേണമേ. ഈ ദമ്പതിമാരെ അനുഗ്രഹിച്ചതുപോലെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. എന്റെ ജീവിതത്തിൽ നിന്നും ഭയത്തെ നീക്കിക്കളയേണമേ. ഇൻഡ്യയെ അനുഗ്രഹിച്ച് ഞങ്ങളുടെ രാജ്യത്തിൽ വൻകാര്യങ്ങൾ ചെയ്യേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000