
യേശുവിന്റെ വിശ്വസ്ത സ്നേഹിതനായിരിക്ക
പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ നിങ്ങൾക്ക് വന്ദനം. ഇന്നത്തെ വാഗ്ദത്ത വചനം സദൃശവാക്യങ്ങൾ 8:17 നമുക്ക് ധ്യാനിക്കാം. ''എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.''
വേദപുസ്തകത്തിൽ, ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിച്ച നമ്മുടെ പൂർവ്വപിതാവായ അബ്രഹാമിനെക്കുറിച്ച് നാം വായിക്കുന്നു. യെശയ്യാവ് 41:8, 2 ദിനവൃത്താന്തം 20:7, യാക്കോബ് 2:23 എന്നിവിടങ്ങളിൽ പറഞഞ്ഞിരിക്കുന്നതുപോലെ, അബ്രഹാം ദൈവത്തിന്റെ 'സ്നേഹിതൻ' എന്ന് വിളിക്കപ്പെട്ടു. സ്നേഹിതാ, നിങ്ങൾ ദൈവവുമായി സൗഹൃദ ജീവിതം നയിക്കുന്നുണ്ടോ? നിങ്ങളുടെ ഏക സ്നേഹിതൻ യേശുവാണോ? ദൈവവുമായുള്ള നിങ്ങളുടെ ബന്ധം പരിശോധിക്കുക. നിങ്ങളുടെ മറ്റെല്ലാ സുഹൃത്തുക്കളോടുമൊപ്പം യേശുവിനെ ഇടകലർത്തരുത്. മനുഷ്യ സ്നേഹത്തോടും തുലനം ചെയ്യാൻ കഴിയാത്തവനാണ് യേശു. യേശുവിന് മാത്രമേ നിങ്ങളുടെ ഉത്തമ സ്നേഹിതനായിരിക്കാം കഴിയൂ. വ്യക്തിപരമായി, എന്റെ ജീവിതത്തിൽ, എനിക്ക് യേശുവല്ലാതെ മറ്റാരുമില്ല. അതുകൊണ്ടാണ് കർത്താവ് ഇന്നുവരെ എന്നെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ അബ്രഹാമും ദൈവത്തെ ഉത്സാഹത്തോടെ അന്വേഷിച്ചു. അവൻ വിശ്വസ്തതയോടെ ദൈവത്തെ അനുഗമിച്ചു. നെഹെമ്യാവ് 9:8 ഇതിന് സാക്ഷ്യം വഹിക്കുന്നു: ''ദൈവം അവന്റെ ഹൃദയം വിശ്വസ്തമായി കണ്ടു.'' അതുകൊണ്ടാണ് അബ്രഹാമിനെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചത്. സദൃശവാക്യം 12:22 പറയുന്നു: ''സത്യം പ്രവർത്തിക്കുന്നവരോ യഹവെക്കു പ്രസാദം ആകുന്നു.'' കൂടാതെ, 2 തെസ്സലൊനിക്യർ 3:3 പറയുന്നു: ''കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.''
സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ വചനത്തിലൂടെ എന്നോടു സംസാരിച്ചതിനായി നന്ദി. കർത്താവേ, ഞാൻ എന്റെ ജീവിതത്തെ അങ്ങയുടെ സ്നേഹകരങ്ങളിൽ സമർപ്പിക്കുന്നു. കർത്താവേ, ദയവായി എന്റെ കുറവുകളെ ക്ഷമിക്കുകയും എന്റെ ജീവിതത്തിൽ നിന്ന് എല്ലാ അനീതികളെയും നീക്കിക്കളയേണമേ. അങ്ങയുടെ സാന്നിധ്യത്താൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാൻ എന്നെ സഹായിക്കേണമേ. അങ്ങ് എന്നോടു വിശ്വസ്തനായിരിക്കുന്നതു പോലെ അങ്ങയോടും വിശ്വസ്തനായിരിക്കാൻ എന്നെ സഹായിക്കേണമേ. കർത്താവേ, അങ്ങയുമായി ശക്തമായ സൗഹൃദബന്ധം സ്ഥാപിക്കുവാനും എന്റെ എല്ലാ വഴികളിലും അങ്ങയെ പ്രസാദിപ്പിക്കാനും എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തെ പൂർണ്ണമായും രൂപാന്തരപ്പെടുത്തേണമേ. കർത്താവേ, അങ്ങ് അബ്രഹാമിനെ അനുഗ്രഹിച്ചതുപോലെ എന്നെയും അനുഗ്രഹിക്കണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.