Loading...

നിങ്ങൾ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണോ?

Stella Ramola
24 Jun
പ്രിയ സ്നേഹിതാ, നിങ്ങൾക്കായുള്ള ഇന്നത്തെ വാഗ്ദത്തം യെശയ്യാവ് 60:22-ൽ നിന്നാണ്: ''കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാ ജാതിയും ആയിത്തീരും.'' അതെ, പ്രിയ സ്നേഹിതാ, ദൈവം നിങ്ങളെ ശക്തവും മഹത്തവരുമായ ഒരു ജനതയാക്കാൻ പോകുന്നു. എന്താണ് അത് അർത്ഥമാക്കുന്നത്? ''ഞാൻ എന്ത് പ്രയത്നം ചെയ്താലും അതിനുള്ള പ്രതിഫലം എനിക്ക് ലഭിക്കുന്നില്ല; ഞാൻ കഠിനാധ്വാനം ചെയ്യുന്നു, എന്റെ സമയവും ആരോഗ്യവുമെല്ലാം ചെലവിടുന്നു; എന്നിട്ടും എനിക്ക് തിരിച്ചൊന്നും ലഭിക്കുന്നില്ല. അനുഗ്രഹങ്ങൾക്കായി കാത്തിരുന്ന് ഞാൻ മടുത്തിരിക്കുന്നു. ബിസിനസ്സിൽ ലാഭം പ്രതീക്ഷിച്ച് ഞാൻ മടുത്തിരിക്കുന്നു. കഠിനാദ്ധ്വാനം ചെയ്ത പഠിച്ചതനസരിച്ച് ഞാൻ ആഗ്രഹിക്കുന്ന മാർക്ക് എനിക്ക് ലഭിക്കുമോ? പലവിധ ചികിത്സകളിലൂടെ ഞാൻ കടന്നുപോകുന്നു, എങ്കിലും എനിക്ക് എന്റെ ആരോഗ്യം തിരികെ ലഭിക്കുമോ? ഞാൻ സൗഖ്യം പ്രാപിക്കുമോ?'' എന്ന് നിങ്ങൾ പറയുന്നുണ്ടാകാം. അല്ലെങ്കിൽ, ''ഞാൻ എന്റെ കഴിവും പ്രയത്നവും വളരെയധികം ചെലവഴിക്കുന്നു. എങ്കിലും എന്റെ ജോലിയിൽ എനിക്ക് ഒരു അംഗീകാരവും ലഭിക്കുന്നില്ല. അനേകം വർഷമായി ഒരു കുഞ്ഞിനുവേണ്ടി ഞാൻ കാത്തിരിക്കുന്നു, എങ്കിലും കുഞ്ഞിനെ ലഭിക്കുന്നില്ല'' എന്ന് നിങ്ങൾ പറയുന്നുണ്ടാകാം. നിങ്ങളുടെ അനുഗ്രഹങ്ങൾക്കായി വളരെക്കാലമായി കാത്തിരിക്കുകയാവാം. എന്നാൽ പ്രിയ സ്നേഹിതാ, നിങ്ങളെ അനുഗ്രഹിച്ച് ഒരു വലിയോരു ജനതയാക്കുകയും എന്ന് ദൈവം അരുളിച്ചെയ്യുന്നു.
ഈ ലോകത്ത് നിങ്ങൾക്ക് ആരുമില്ല എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. നിങ്ങളെ ആരും തിരിച്ചറിയുന്നുണ്ടാകില്ല. എന്നാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കുമ്പോൾ, നിങ്ങൾ ആരാണെന്ന് എല്ലാവരും മനസ്സിലാക്കാൻ ദൈവം ഇടയാക്കും. തലയുയർത്തി നിൽക്കാൻ ദൈവം നിങ്ങളെ സഹായിക്കും. അതാണ് ഉല്പത്തി 12:2-ൽ വേദപുസ്തകം പറയുന്നത്: ''ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.'' അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കുക മാത്രമല്ല, നിങ്ങളെ ഒരു അനുഗ്രഹമാക്കുകയും ചെയ്യും. നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ അധികമായി ദൈവം നിങ്ങൾക്ക് നൽകും. അതിലൂടെ നിങ്ങൾക്ക് മറ്റുള്ളവരെയും അനുഗ്രഹിക്കാൻ കഴിയും. അതെ, ദൈവം ഇന്ന് നിങ്ങളെ ഒരു അനുഗ്രഹമാക്കി മാറ്റും. ഇത് അവകാശമാക്കിക്കൊണ്ട് ഈ അനുഗ്രഹം പ്രാപിക്കേണ്ടതിന് ദൈവത്തിന് നന്ദി പറയുക.
Prayer:
പിതാവായ ദൈവമേ,

വളരെക്കാലമായി ഞാൻ കാത്തിരിക്കുന്ന അനുഗ്രഹത്തെ നൽകി എന്നെ അനുഗ്രഹിക്കണമേ. അങ്ങല്ലാതെ എന്നെ സഹായിക്കാൻ ആരുമില്ല. കർത്താവേ, എന്നെ വലിയോരു ജാതിയാക്കേണമേ. എന്റെ ജീവിതം പൂർണ്ണമാക്കുകയും നിറഞ്ഞു കവിയുന്ന സന്തോഷത്താൽ എന്നെ നിറയ്ക്കുകയും ചെയ്യണമേ. അങ്ങനെ ചെയ്യുന്നതിനാൽ നന്ദി. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000