Loading...
Paul Dhinakaran

ഉത്തരം ലഭിച്ച പ്രാർത്ഥനകൾ!!

Dr. Paul Dhinakaran
01 Aug
എന്റെ വിലയേറിയ സുഹൃത്തേ, ഈ മാസത്തെ ദൈവത്തിന്റെ വാഗ്ദാനം നിങ്ങളോടുകൂടെ പങ്കിടുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കഴിഞ്ഞ മാസങ്ങളിളെല്ലാം കർത്താവ് നമ്മെ വഴിനടത്തി. തിരുവെഴുത്ത് പറയുന്നു: "നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.” (വിലാപങ്ങൾ 3:22,23). ഈ വാക്കുകൾ എത്ര ശരിയാണ്! ദൈവത്തിന്റെ കരുണയ്ക്കും സംരക്ഷണത്തിനും നമുക്ക് ദൈവത്തോട് നന്ദിയുള്ളവരായിരിക്കാം. ആഗസ്റ്റ് മാസത്തിലെ വാഗ്ദാന വചനം, 1 ശമൂവേൽ 1:17. "സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നൽകുമാറാകട്ടെ."

മഹാപുരോഹിതനായ ഏലി, ഹന്ന എന്ന സ്ത്രീയോട് പറഞ്ഞ വാക്കുകളാണിത്. അവളുടെ ഭർത്താവ് അവളെ വളരെയധികം സ്നേഹിച്ചു. അവൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അതിനാൽ, അവളുടെ ഭർത്താവിന്റെ മറ്റൊരു ഭാര്യ അവളെ അപമാനിക്കുകയും കളിയാക്കുകയും ചെയ്തു. ഹന്നയുടെ ഹൃദയം തകർന്നു. ഭർത്താവും അവളും ഭർത്താവിന്റെ മറ്റൊരു ഭാര്യയും ചേർന്ന് ദൈവത്തിന്റെ കൽപ്പനകൾ നിറവേറ്റാൻ ദൈവാലയത്തിലേക്ക് പോയപ്പോൾ, ഹന്ന ഒറ്റയ്ക്ക് സമാഗമനകൂടാരത്തിലേക്ക് ഓടിവന്ന് ദൈവമുമ്പാകെ തന്റെ ഹൃദയം പകർന്നു. സങ്കടവും അപമാനവും അവൾക്ക് സഹിക്കാനായില്ല. എന്നിട്ടും അവൾ വായ തുറക്കുകയോ ഉറക്കെ കരയുകയോ ചെയ്തില്ല. ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു. വേദപുസ്തകം പറയുന്നു: "മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു" (1 ശമൂവേൽ 16:7).
അവൾ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, ഏലി അവളെ നിരീക്ഷിക്കുകയും അവൾ മദ്യപിച്ചിട്ടുണ്ടെന്ന് കരുതുകയും ചെയ്തു. അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നി. ഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു. ഹന്ന പറഞ്ഞു: "അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു. അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു." ഈ സമയത്താണ് മഹാപുരോഹിതനായ ഏലി പറയുന്നത്: "സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നൽകുമാറാകട്ടെ" (1 ശമൂവേൽ 1:17). ഈ വാക്യത്തിൽ ദൈവത്തിന്റെ മൂന്ന് ഗുണങ്ങൾ നാം കാണുന്നു. അതെ! കർത്താവ് നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും. നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാം നൽകുകയും സമാധാനത്തോടെ എല്ലാ അനുഗ്രഹങ്ങളും ആസ്വദിക്കുവാൻ കൃപ നൽകുകയും ചെയ്യുന്ന ദൈവമാണവൻ. ഈ മാസം ദൈവം നിങ്ങൾക്കായി ചെയ്യുവാൻ പോകുന്നത് ഇതാണ്!
Prayer:
സ്നേഹമുള്ള പിതാവേ, 

ഈ മാസത്തെ അനുഗ്രഹവചനത്തിനായി ഞാൻ നന്ദി പറയുന്നു. അങ്ങ് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കുമ്പോൾ, അങ്ങയുടെ അത്ഭുതങ്ങൾ മറ്റുള്ളവരോട് പ്രഖ്യാപിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. ഈ മാസത്തിലും അങ്ങയുടെ ഇഷ്ടത്തിനായി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. അങ്ങയുടെ സാന്നിദ്ധ്യത്തിൽ എന്റെ ഉടമ്പടി നിറവേറ്റുവാനുള്ള കൃപ എനിക്കു തരേണമേ. ഈ മാസം അങ്ങ്  എനിക്ക് നൽകുവാൻ പോകുന്ന  അനുഗ്രഹങ്ങൾക്കായി ഞാൻ അങ്ങേയ്ക്ക് എല്ലാ മഹത്വവും കരേറ്റുന്നു.

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000