പരിപൂർണ്ണ അനുഗ്രഹങ്ങൾ!!
Dr. Paul Dhinakaran
06 Sep
അനേക വർഷങ്ങൾക്ക് മുന്പ്, ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ ഞാൻ എന്റെ മുത്തച്ഛനോടൊപ്പം മത്സ്യമാർക്കറ്റിലേക്ക് പോകുമായിരുന്നു. അക്കാലത്ത്, മുത്തച്ഛൻ വിലപേശലിലൂടെ മത്സ്യം വാങ്ങാറുണ്ടായിരുന്നു. മത്സ്യം തൂക്കിനോക്കിയശേഷം, ദയവായി കുറച്ച് മത്സ്യങ്ങൾകൂടി നൽകുവാൻ അദ്ദേഹം കച്ചവടക്കാരനോട് ആവശ്യപ്പെടും. അങ്ങനെ മീനുകൾ കൂടുത ലഭിക്കുന്പോൾ ഞങ്ങൾ വളരെയധികം സന്തോഷിക്കുമായിരുന്നു. ആ കച്ചവടക്കാരൻ ഞങ്ങൾക്ക് രണ്ട് ചെറിയ മത്സ്യങ്ങൾ സൌജന്യമായി നൽകിയതിൽ സംതൃപ്തരായി ഞങ്ങൾ വീട്ടിലേക്ക് മടങ്ങും. എന്നാൽ ദൈവം നമുക്ക് നൽകുന്പോൾ അത് വീട്ടിലേക്ക് കൊണ്ടുപോകുവാൻപോലും കഴിയാത്ത വലിയ അളവിൽ ആയിരിക്കും. നമുക്ക് അളക്കുവാൻ കഴിയാത്തത്ര മഹത്തായ കൃപകൾ അവൻ നൽകും. പ്രിയപ്പെട്ടവരേ, ഈ ദിവസം, നിങ്ങൾ ദൈവത്തോട് ആവശ്യപ്പെടുന്നതെന്തും, അവൻ കൂടുതലായി നൽകും. അതെ, നിങ്ങൾ പ്രാർത്ഥിച്ചതിലും പ്രതീക്ഷിച്ചതിലും ‘കൂടുതൽ അനുഗ്രഹങ്ങൾ കർത്താവ് നിങ്ങളുടെമേൽ ചൊരിയും. അവന്റെ സ്നേഹത്താൽ നിങ്ങളെ അത്ഭുതപ്പെടുത്തുവാൻ നമ്മുടെ ദൈവം ഇഷ്ടപ്പെടുന്നു. അതെ! നിങ്ങൾ ആദ്യം അവന്റെ രാജ്യവും നീതിയും അന്വേഷിക്കുന്പോൾ, നിങ്ങളുടെ ജീവിതത്തിൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അനുഗ്രഹങ്ങൾ അവൻ കൂട്ടിച്ചേർക്കും.
ചെന്നൈയിൽ നിന്നുള്ള ആനന്ദ സെൽവം എന്ന സഹോദരന്റെ സാക്ഷ്യം നിങ്ങളോട് പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു: ‘‘ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ചറിയാത്ത ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. എന്റെ ചായക്കടയിൽനിന്നുള്ള വരുമാനംകൊണ്ടാണ് ഞാൻ കുടുംബം നോക്കിയിരുന്നത്. പെട്ടെന്ന് എന്റെ കച്ചവടം നഷ്ടപ്പെട്ട് ഞാൻ ഒരു ദരിദ്രനായിത്തീർന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. ആറോ ഏഴോ വർഷം മുന്പ്, യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തെക്കുറിച്ച് എന്റെ ഒരു സുഹൃത്ത് എനിക്ക് പരിചയപ്പെടുത്തിയിരുന്നു. പ്രാർത്ഥനയ്ക്കായി ഞാൻ ഡോ. ഡി.ജി.എസ്. ദിനകരൻ സ്മാരക പ്രാർത്ഥനാ ഗോപുരം സന്ദർശിക്കാറുണ്ടായിരുന്നു. ഞാൻ ഭാര്യയോടും മക്കളോടുമൊപ്പം പ്രാർത്ഥന ഗോപുരത്തിലെ പരിപാടികളിൽ പങ്കെടുക്കുവാൻ തുടങ്ങി. ഞാൻ കർത്താവുമായി അടുത്ത കൂട്ടായ്മ ആരംഭിച്ചു. അവൻ എന്നെ അനുഗ്രഹിക്കുവാൻ തുടങ്ങി. ഇപ്പോൾ ഞാൻ സാന്പത്തികമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കർത്താവ് എനിക്ക് നല്ല ഒരു ജോലിയും എനിക്കും ഭാര്യക്കും ഇരുചക്രവാഹനങ്ങളും നൽകി അനുഗ്രഹിച്ചിരിക്കുന്നു. ഞങ്ങൾ ഒരു സ്ഥലം വാങ്ങി വീട്പണി ആരംഭിച്ചിരിക്കുന്നു. പ്രാർത്ഥനാ ഗോപുരങ്ങൾക്കായി ഞാൻ പതിവായി എന്റെ സംഭാവനകൾ നൽകുന്നു. എല്ലാ മഹത്വവും ഞാൻ ദൈവത്തിന് കരേറ്റുന്നു.’’

ഒന്നുമില്ലാതെ പകച്ചുനിന്ന ഈ സഹോദരനെ കർത്താവ് അനുഗ്രഹിച്ചു. അതേ ദൈവം ഇന്ന് നിങ്ങളെയും അനുഗ്രഹിക്കും. നിങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ ആവശ്യമായിരിക്കാം. എന്നാൽ നിങ്ങളെ അനുഗ്രഹങ്ങളാൽ നിറയ്ക്കുമെന്ന് കർത്താവ് ഇന്ന് നിങ്ങൾക്ക് വാഗ്ദത്തം നൽകുന്നു. വേദപുസ്തകം പറയുന്നു, ‘‘എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തംപരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു .. എന്നേക്കും തലമുറതലമുറയോളം മഹത്വം ഉണ്ടാകട്ടെ’’ (എഫെസ്യർ 3:20). പ്രിയപ്പെട്ടവരേ, നിങ്ങൾ ഒന്നിനെക്കുറിച്ചും ഭാരപ്പെടേണ്ട! നിങ്ങളുടെ ഭാരങ്ങളെല്ലാം കർത്താവിന്റെ പാദത്തിൽ സമർപ്പിക്കുക. അവൻ തീർച്ചയായും നിങ്ങളെ അനുഗ്രഹിച്ച്, മാനിക്കും! നിങ്ങളും പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുമ്ബോൾ അവൻ തീർച്ചയായും നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി, നിങ്ങളെ അനുഗ്രഹിക്കും. ‘‘മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും’’ (മത്തായി 6:33). ദൈവത്തിന്റെ ശക്തിക്ക് അതീതമായത് ഒന്നുമില്ല. കർത്താവിനെ മാത്രം മുറുകെ പിടിച്ചു കൊൾക! നിങ്ങൾ ചോദിക്കുന്നതിലും ഉപരിയായി ഏറ്റവും മികച്ച അനുഗ്രഹങ്ങൾ കർത്താവ് നിങ്ങളുടെമേൽ ചൊരിയും!
Prayer:
സ്നേഹവാനായ കർത്താവേ,
അങ്ങ് നല്കിയിരിക്കുന്ന വാഗ്ദത്തപ്രകാരം എന്റെ ജീവിതത്തിൽ ഒരു നന്മയും കുറഞ്ഞുപോകാതെ അങ്ങ് എന്നെ കാക്കേണമേ. പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അങ്ങയെ അന്വേഷിക്കുവാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ സമൃദ്ധിയായി പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. കർത്താവേ, എന്റെ എല്ലാ വഴികളിലും എന്നോടുകൂടെയിരുന്ന് എന്നെ വഴി നടത്തേണമേ.
സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.
ആമേൻ.