Loading...
Dr. Paul Dhinakaran

നന്മകൾ നൽകുന്നവനായ കർത്താവ്!!

Dr. Paul Dhinakaran
02 Aug
ഇന്ന് കർത്താവ് നിങ്ങളെ കാത്തുപരിപാലിച്ച് സകല അനുഗ്രഹങ്ങളാലും നിറച്ച് സന്തോഷിപ്പിക്കുമാറാകട്ടെ! അതെ, ദൈവം നമ്മുടെ പിതാവാണ്. നാം എപ്പോഴും സന്തുഷ്ടരായിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. കർത്താവ്  പറയുന്നു: ‘‘എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു.നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു’’ (യോഹന്നാൻ 14:27) നിങ്ങൾ എപ്പോഴും സമാധാനമായി ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കർത്താവ് ശിഷ്യന്മാരെ സന്ദർശിക്കുമ്പോഴെല്ലാം അവർക്ക്  തനെ്റ സമാധാനം ഉറപ്പുനൽകിയത്. ഇന്ന് എല്ലാ കാര്യങ്ങളിലും അവൻ നിങ്ങൾക്ക് സമാധാനം നൽകുമാറാകട്ടെ. സന്തോഷത്താൽ നിറഞ്ഞ്  ദൈവത്തിനെ്റ സമൃദ്ധിയായ അനുഗ്രഹങ്ങളാൽ ഈ ദിവസം അവസാനിപ്പിക്കുവാൻ കർത്താവ് നിങ്ങളെ സഹായിക്കുമാറാകട്ടെ. കർത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. ഒരു ദിവസം യേശു മലയിൽനിന്നു ഇറങ്ങിവന്നപ്പോൾ വലിയ പുരുഷാരം അവനെ പിന്തുടർന്നു. അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു’’ (മത്തായി 8:1,2).

അക്കാലത്ത്  ഒരു കുഷ്ഠരോഗിയെ ആളൊഴിഞ്ഞ വിദൂര സ്ഥലങ്ങളിലാണ്  താമസിക്കുവാൻ അനുവദിച്ചിരുന്നത്. തങ്ങളുടെ കുടുംബത്തെ ഉപേക്ഷിച്ച് അവർ ഒറ്റയ്ക്ക് താമസിക്കണം എന്നതായിരുന്നു അന്നത്തെ നിയമം. ഇന്നത്തെ കാലഘട്ടത്തിൽ, കൊറോണ ബാധിച്ച ആളുകൾ അവരുടെ കുടുംബത്തിൽനിന്ന്  വേർതിരിക്കപ്പെടുന്നു. അവർ തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് ഒറ്റപ്പെടുകയും ആശുപത്രികളിൽ ഒറ്റക്ക് താമസിക്കുകയും ചെയ്യേണ്ടിവരുന്നു. അവരിൽ ആരെങ്കിലും  മരിക്കുകയാണെങ്കിൽ, അവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുവാൻ  കുടുംബാംഗങ്ങൾക്ക്  നൽകാതെ ദഹിപ്പിക്കുകയും ചെയ്യുന്നു. പല രാജ്യങ്ങളിലും മൃതദേഹങ്ങൾ ഒരുമിച്ച് ഒരു കുഴിയിൽ അടക്കം ചെയ്യുന്നു. ഇത് വളരെ അപകടകരമായ ഒരു സമയമാണ്. കുഷ്ഠരോഗി സമാനമായ ഒരു അവസ്ഥയിലായിരുന്നു. കൂടാതെ, ആരെങ്കിലും ഒരു കുഷ്ഠരോഗിയെ മറികടന്നുപോയാൽ, അവൻ അശുദ്ധൻ! അശുദ്ധൻ! ഞാൻ അശുദ്ധനാണ്! എന്ന് വിളിച്ചുപറയണമെന്നതായിരുന്നു അന്നത്തെ നിയമം.
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങൾ ഇതുപോലെയുള്ള സങ്കടകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ടാകാം. നിങ്ങൾ അശുദ്ധനാണ് എന്ന് പറഞ്ഞ് നിങ്ങളുടെ സ്വന്തം ഹൃദയം നിങ്ങളെ അലട്ടുന്നുണ്ടാകാം. എല്ലാവരാലും നിരസിക്കപ്പെട്ടതായി  നിങ്ങൾക്ക് തോന്നാം. എനെ്റ അടുത്തേക്ക് വരരുത്, ഞാൻ ശപിക്കപ്പെട്ടവനാണ് എന്ന് നിങ്ങൾ പറയുന്നുണ്ടാകാം. അതുപോലെ നിരാശനായിരുന്ന കുഷ്ഠരോഗിയാണ് യേശുവിനെ തേടി വന്നത്. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? ‘‘കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു. അവൻ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി’’  (മത്തായി 8: 3). കുഷ്ഠരോഗികളെ സ്പർശിക്കുന്നതിൽ നിന്ന് നിയമം എല്ലാവരേയും വിലക്കിയിരുന്നു. എന്നാൽ യേശു, ‘‘അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു’’ (കൊലൊസ്യർ 2:14). ഇത് നമ്മോടുള്ള കർത്താവിന്റെ മനസ്സലിവിനെ കാണിക്കുന്നു. നമ്മുടെ കർത്താവ്  എന്നും അനന്യനാണ്. നിങ്ങളെ അനുഗ്രഹിക്കുവാനായി അവൻ തന്റെ കൈകൾ നിങ്ങളുടെ നേരെ നീട്ടിയിരിക്കുന്നു. ‘‘എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തി പ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാടു’’ എന്ന് യിരെമ്യാവു 31:14 പറയുന്നു. തന്റെ അനുഗ്രഹങ്ങളും സമാധാനവും നിങ്ങൾക്ക് നൽകുവാൻ കർത്താവ് എപ്പോഴും സന്നദ്ധനാണ്. ആയതിനാൽ നിങ്ങളുടെ ആവശ്യങ്ങളെല്ലാം കർത്താവിൽ സമർപ്പിച്ച്, അവനെ മുറുകെ പിടിച്ചുകൊൾക! 
Prayer:
അനുഗ്രഹിക്കുന്നവനായ കര്ത്താുവേ, 

ഞാൻ നേരിടുന്ന പ്രശ്നങ്ങൾ അങ്ങ് അറിയുന്നുവല്ലോ. കര്ത്താങവേ, അങ്ങ് എന്നോടുകൂടെയിരുന്ന് എല്ലാവറ്റില്നിനന്നും എന്നെ വിടുവിക്കേണമേ. അങ്ങ് എന്നെ ധൈര്യപ്പെടുത്തി, വഴിനടത്തേണമേ. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ധൈര്യസമേതം നേരിടുവാൻ എന്നെ സഹായിക്കേണമേ. എല്ലാം ഞാൻ അങ്ങയിൽ ഭരമേല്പിക്കുന്നു. അങ്ങയുടെ നന്മകൾ എന്റെമേൽ ചൊരിയേണമേ.

അങ്ങയെ ഞാൻ സ്തുതിക്കുന്നു, സ്തോത്രം ചെയ്യുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000