Loading...
Dr. Paul Dhinakaran

കർത്താവിനുവേണ്ടി തീക്ഷ്ണതയുള്ളവരായിരിപ്പിൻ!!

Dr. Paul Dhinakaran
24 May
ഇന്ന് എനെ്റ പ്രിയപ്പെട്ട മാതാവ് സഹോദരി സ്റ്റെല്ലാ ദിനകരനെ്റ ജന്മദിനമാണ്! സ്നേഹമയിയായ ഒരു മാതാവിനെ നൽകിയതിനായി ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഒന്നാമതായി, എന്റെ മാതാവ് മറ്റുള്ളവർക്ക് മികച്ച ഒരു ഉദാഹരണമാണ്. ജീവിതയാത്രയുടെ ഓരോ ഘട്ടത്തിലും കർത്താവായ യേശുക്രിസ്തുവിനെപ്പോലെ നീതിയുള്ളതും വിശ്വസ്തവുമായ ജീവിതം നയിക്കുന്നതിന് ഞങ്ങളെ പഠിപ്പിച്ച എനെ്റ അമ്മ ഞങ്ങൾക്ക് ഒരു മികച്ച മാതൃകയാണ്. എന്റെ മാതാവ് പ്രസംഗിക്കുന്നതെന്തും ജീവിതത്തിൽ പ്രാവർത്തികമാക്കി ജീവിക്കുന്നു. തീർച്ചയായും എന്റെ മാതാവിന്റെ ജീവിതം എനെ്റ ഹൃദയത്തിൽ ദൈവഭയം ഉളവാക്കി. ‘‘നിങ്ങളുടെ എല്ലാ പ്രവൃത്തികൾക്കും ദൈവമുന്പാകെ ഉത്തരം നൽകണം’’ എന്ന് എനെ്റ അമ്മ എല്ലായ്പ്പോഴും പറയും. ദൈവത്തെ ഭയപ്പെടാൻ എന്റെ മാതാവ് ഞങ്ങളെ പഠിപ്പിച്ചു, ഏറ്റവും പ്രധാനമായി ദൈവവചനങ്ങൾ ഹൃദിസ്ഥമാക്കി അതിനനുസരിച്ച് ജീവിക്കാൻ എന്റെ മാതാവ് ഞങ്ങളെ പഠിപ്പിച്ചു. സത്യസന്ധതയോടും പ്രാർത്ഥനയോടുംകൂടെ അച്ചടക്കമുള്ള ജീവിതം നയിക്കുവാൻ എന്റെ മാതാവ് എന്നെ പരിശീലിപ്പിച്ചു.

രണ്ടാമതായി, വളരെയേറെ ഉത്തരവാദിത്വമുള്ള ഒരാളാണ് എന്റെ മാതാവ്. അവർ കുടുംബത്തിലെ എല്ലാവരെയും പരിപാലിക്കുകയും തന്റെ കടമകൾ നിറവേറ്റുകയും ചെയ്തുവരുന്നു. എനെ്റ പിതാവ് രോഗബാധിതനായപ്പോഴെല്ലാം എന്റെ മാതാവ് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും പരിചരിക്കുകയും ചെയ്തു. ഞങ്ങൾക്ക് എഞ്ചലിനെ നഷ്ടപ്പെട്ടപ്പോൾ എന്റെ മാതാവിന്റെ വിശ്വാസമാണ് എനെ്റ പിതാവിനെ ഉയിർപ്പിച്ചത്. എന്റെ പിതാവിന്റെ ശ്വാസകോശങ്ങൾ ബാധിക്കപ്പെട്ട് രക്തം ഛർദ്ദിച്ചപ്പോൾ എന്റെ മാതാവിന്റെ വിശ്വാസം അദ്ദേഹത്തെ മരണശയ്യയിൽ നിന്ന് ഉയിർപ്പിച്ചു. ആളുകൾ അദ്ദേഹത്തെ വിമർശിക്കുന്പോഴെല്ലാം എന്റെ മാതാവിന്റെ വിശ്വാസവും പ്രോത്സാഹനവും എന്റെ പിതാവിനെ മുൻപോട്ട് നയിച്ചു. ഞങ്ങൾ വളരെയധികം ദാരിദ്യ്രത്തിലൂടെ കടന്നുപോയപ്പോൾ, എന്റെ മാതാവ് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ആ സാഹചര്യമെല്ലാം തരണം ചെയ്തു. എന്റെ യൌവ്വനപ്രായത്തിൽ ഞാൻ കർത്താവിൽ നിന്ന്  വളരെ അകന്നുപോയി. ഞാൻ രക്ഷിക്കപ്പെടേണ്ടതിനായി എന്റെ മാതാവ് എല്ലാ ചൊവ്വാഴ്ചയും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഞാൻ രക്ഷിക്കപ്പെട്ടതിനുശേഷവും എന്റെ മാതാവ് എനിക്കും എനെ്റ കുടുംബത്തിലെ ഓരോ അംഗത്തിനും വേണ്ടി ഇന്നുവരെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ദൈവവചനത്തിൽ നിലനിൽക്കുകയും കർത്താവിനോടൊപ്പം നടക്കുകയും ചെയ്യുന്നത്. 
മൂന്നാമതായി, എന്റെ മാതാവ് ആഴമായ ദൈവഭക്തിയുള്ള ഒരു വനിതയാണ്. എന്റെ മാതാവ് എന്നെയും എന്റെ സഹോദരി ഏഞ്ചലിനെയും എനെ്റ മക്കളെയും ദൈവവചനം പഠിപ്പിച്ചു. ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് എന്റെ മാതാവ് ഒരു അനുഗ്രഹമാണ്. എന്റെ മാതാവ് എല്ലാവരെയും ദൈവവചനം പഠിപ്പിക്കുന്നു. വിവിധ പ്രായക്കാർക്കുവേണ്ടിയുള്ള എസ്ഥേർ പ്രയർ ഗ്രൂപ്പുകളിലൂടെയും,  താൻ എഴുതിയ പുസ്തകങ്ങളിലൂടെയും അനേകർക്ക്  സന്തോഷവും സമാധാനവുമേകുന്നു. തന്റെ ബലഹീനതകളുടെ മദ്ധ്യത്തിലും ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി പ്രാർത്ഥനാ  വീരന്മാരുടെ ഒരു സൈന്യത്തെ വളർത്തിയെടുക്കുന്നതിനായി എന്റെ മാതാവ്  തീക്ഷ്ണതയോടുകൂടെ അക്ഷീണം ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ‘‘അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു’’ (സദൃശവാക്യങ്ങൾ 31:29) എന്ന് ബുദ്ധിമതിയായ സ്ത്രീയെക്കുറിച്ച് വേദപുസ്തകം പറയുന്നു.

പ്രിയപ്പെട്ടവരേ, നിങ്ങളും കർത്താവിനുവേണ്ടി എരിവുള്ളവരായി മാറണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളുടെ മാതാവിനെ നഷ്ടപ്പെട്ടിരിക്കാം. ആശ്വസിപ്പിക്കുന്ന ദൈവത്തെ മുറുകെ പിടിക്കുക. ഒരു അമ്മയെപ്പോലെ ദൈവം നിങ്ങളെ ആശ്വസിപ്പിക്കും. നിങ്ങളുടെ മക്കൾ കർത്താവിനെ്റ വഴിയിൽനിന്നും മാറിപ്പോയിട്ടുണ്ടാകാം. കർത്താവിനെ്റ സന്നിധിയിൽ അവർക്കുവേണ്ടി അപേക്ഷിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടയാൾ രോഗിയായിരിക്കാം. നിങ്ങളുടെ വിശ്വാസം നിറഞ്ഞ പ്രാർത്ഥനകൾ അവരെ രോഗകിടക്കയിൽ നിന്ന് ഉയിർപ്പിക്കും. കർത്താവ് നിങ്ങളെ എനെ്റ മാതാവിനെപ്പോലെ തീക്ഷ്ണതയുള്ളവരാക്കും. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും, എനെ്റ മാതാവിനെ ഞങ്ങൾക്ക് ഒരു അനുഗ്രഹമാക്കി മാറ്റിയതുപോലെ കർത്താവ് നിങ്ങളെ അനേകർക്ക് അനുഗ്രഹമാക്കിത്തീർക്കും.
Prayer:
എന്നെ വഴിനടത്തുന്നവനായ കർത്താവേ,

അങ്ങേയ്ക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്നെ മാറ്റേണമേ. ഒരു മാതാവിനെപ്പോലെ എന്നെ കരുതുന്നവനായ കർത്താവേ, അങ്ങ് എനിക്ക് ആലോചന നല്കി എന്നെ വഴി നടത്തേണമേ. കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് നല്കിയതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്നെ അങ്ങയുടെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ദൈവമേ, അങ്ങ് എന്നെ കൈക്കൊണ്ട് എന്നെ വഴിനടത്തേണമേ. അങ്ങയുടെ ആലോചനപ്രകാരം ഓരോ ചുവടും എടുത്തുവെയ്ക്കുവാനും അനേകരെ ദൈവമക്കളാക്കിത്തീർക്കുവാനും എന്നെ സഹായിക്കേണമേ.

എല്ലാ മഹത്വവും അങ്ങേയ്ക്ക് കരേറ്റി, അങ്ങയുടെ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000