നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് കർത്താവിന് അറിയാം. അവൻ നിങ്ങൾക്കായി എപ്പോഴും മികച്ചത് ചെയ്യും!
നമ്മുടെ ജീവിതം യാത്രയിൽ നിരവധി വഴിത്തിരിവുകളുണ്ടാക്കുന്നു. ഒരു തെറ്റായ വഴിത്തിരിവ് നമ്മെ തകർക്കും. ശരിയായ വഴി പറയാൻ ഒരു വ്യക്തി ഉണ്ടെങ്കിൽ അത് എത്ര അത്ഭുതകരമാണ്! നിങ്ങൾ ഇന്ന് ഒരു ആശ്ചര്യത്തിലാണ്. കാരണം ഈ വ്യക്തിയെ ഇന്ന് നിങ്ങൾക്ക് കാണിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
ഈ ലോകത്തിൽ മഹാമാരികൾ ഉണ്ടെങ്കിലും അവ നിങ്ങളെ ഒരുവിധത്തിലും ഉപദ്രവിക്കുകയില്ല!
നിങ്ങളുടെ ശക്തിയേറിയ കോട്ടയും ഗോപുരവുമാണെന്ന് ദൈവം ഇന്ന് നിങ്ങളോട് പറയുന്നു. തന്നിൽ അഭയം തേടുവാൻ അവൻ നിങ്ങളെ ക്ഷണിക്കുന്നു!
തങ്ങളും കുടുംബവും അനുഗ്രഹിക്കപ്പെടണമെന്ന് എല്ലാവരും പ്രാർത്ഥിക്കുന്നു. അതുപോലെ നിങ്ങളെ അനുഗ്രഹിക്കുവാനും ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ തലമുറകൾക്ക് അനുഗ്രഹം പകരുവാൻ എന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാമോ? ഇതാണ് നിങ്ങൾ ഇന്നത്തെ സന്ദേശത്തിലൂടെ മനസ്സിലാക്കുവാൻ പോകുന്നത്!
ദൈവം നിങ്ങളുടെ ഗുരുവും വഴികാട്ടിയും ആയിരിക്കും. നിങ്ങൾ പോകേണ്ട വഴി അവൻ കാണിച്ചുതരും!
നിങ്ങളുടെ ബജറ്റ് പുനർനിർമ്മിക്കുകയും വരവുചിലവുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നില്ലേ? വിഷമിക്കേണ്ട! ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവാണ് നിങ്ങളുടെ പണവ്യവഹാരം നടത്തിത്തരുന്നത്! നിങ്ങളുടെ ചെറിയ ആവശ്യങ്ങൾപോലും അവൻ എങ്ങനെ നിറവേറ്റിത്തരുമെന്ന് ഈ സന്ദേശത്തിലൂടെ മനസ്സിലാക്കുക!
ദൈവം നിങ്ങളെ ഉയർത്തും. അവൻ നിങ്ങളെ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയുംകൂടെ ഇരുത്തും!
ദൈവത്തിനു വേണ്ടി നിങ്ങൾ അപമാനവും ലജ്ജയും അനുഭവിച്ചിട്ടുണ്ടോ? നിങ്ങൾ സന്തോഷിക്കണമെന്നതാണ് ദൈവത്തിന്റെ ആഗ്രഹം. നിങ്ങളെ അനുഗ്രഹിക്കുവാനും പ്രതിഫലം നൽകുവാനും സ്വർഗ്ഗം കാത്തിരിക്കുന്നുവെന്നോർക്കുക. ഇന്ന്, നിങ്ങളുടെ പ്രതിഫലം എങ്ങനെ അവകാശമാക്കുവാൻ സാധിക്കുമെന്ന് അറിയുക!
നാം ദൈവത്തിൽ ആശ്രയിക്കുകയും ദൈവവചനം ധ്യാനിക്കുകയും അവനിൽ ആശ്രയിച്ച് എപ്പോഴും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മുടെ രക്ഷയും നമ്മുടെ ശക്തമായ ഗോപുരവുമായി മാറുന്നു!