Loading...
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ. (1പത്രൊസ് 5:7).
എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും. (യെശയ്യാവ് 41:10)
യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും. (സദൃശവാക്യങ്ങൾ 3:26)
യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. (യെശയ്യാവ് 60:19).
ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും. (പുപ്പാട് 4:12)
തന്നെ ശുശ്രൂഷിക്കേണ്ടതിന്നു ...... യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ (2ദിനവൃത്താന്തം 29:11).
നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ. (1 യോഹന്നാൻ 4:4)
യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ. (സംഖ്യാപുസ്തകം 6:25)
എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും (യെഹെസ്കേൽ 37:27)
ഞാൻ നിനക്കു മുന്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കും. (യെശയ്യാവ് 45:2)
ഞാൻ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും. (യെഹെസ്കേൽ 20:41)
നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. (കൊലൊസ്സ്യർ 3:3)
എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. (സങ്കീർത്തനം 103:2).
അവർ വിളിക്കുന്നതിന്നുമുന്പെ ഞാൻ ഉത്തരം അരുളും. (യെശയ്യാവ് 65:24).
അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. (യെശയ്യാവ് 53:5)
കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു. (സദൃശവാക്യങ്ങൾ 13:13).