Loading...
മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും. (സദൃശവാക്യങ്ങൾ 19:21)
നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? (1 കൊരിന്ത്യർ 3:16)
ഞാൻ വഹിക്കുകയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. (യെശയ്യാവ് 46:4)
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു. (സങ്കീർത്തനം 23:5)
ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും. ഇയ്യോബ് 23:10
യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല. (സങ്കീർത്തനം 118:6)
ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ. (മത്തായി 10:31)
യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും. (സങ്കീർത്തനം 5:12)
നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു. (യിരെമ്യാവ് 31:3)
കർത്താവോ എനിക്കു തുണനിന്നു... എന്നെ ശക്തീകരിച്ചു. (2 തിമൊഥെയൊസ് 4:17)
മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ. (സങ്കീർത്തനം 46:10).
നീ എന്റെ ദാസൻ, ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു. (യെശയ്യാവ് 41:9)
അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; .... ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും (സെഫന്യാവ് 3:17).
കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു (2 കൊരിന്ത്യർ 5:7).
ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു. (സങ്കീർത്തനം 139:18)
നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാൻ നിന്നോടുകൂടെ ഉണ്ട്. (യിരെമ്യാവ് 15:20)