Loading...
കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും. (യെശയ്യാവ് 60:22).
നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുന്പെ ഞാൻ നിന്നെ അറിഞ്ഞു. (യിരെമ്യാവു 1:5)
ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല. (സങ്കീർത്തനം 46:5).
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. (റോമർ 8:37)
മനം തകർന്നവരെ അവൻ സൌഖ്യമാക്കുന്നു. (സങ്കീർത്തനം 147:3)
എന്റെ കൃപ നിനക്കു മതി. (2 കൊരിന്ത്യർ 12:9)
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ. (1പത്രൊസ് 5:7).
എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും. (യെശയ്യാവ് 41:10)
യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും. (സദൃശവാക്യങ്ങൾ 3:26)
യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. (യെശയ്യാവ് 60:19).
ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും. (പുപ്പാട് 4:12)
തന്നെ ശുശ്രൂഷിക്കേണ്ടതിന്നു ...... യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ (2ദിനവൃത്താന്തം 29:11).
നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ. (1 യോഹന്നാൻ 4:4)
യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ. (സംഖ്യാപുസ്തകം 6:25)
എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും (യെഹെസ്കേൽ 37:27)
ഞാൻ നിനക്കു മുന്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കും. (യെശയ്യാവ് 45:2)