Loading...
ആകയാൽ നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം. (സങ്കീർത്തനം 58:11)
കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ. (ഫിലിപ്പിയർ 4:4)
നേരുള്ളവർ അവന്റെ മുഖം കാണും. (സങ്കീർത്തനം 11:7)
എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. (സദൃശവാക്യങ്ങൾ 28:14)
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും. (ആവർത്തനം 28:8)
ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. (എബ്രായർ 6:10)
യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. (യോഹന്നാൻ 14:23)
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. (സങ്കീർത്തനം 103:13)
ആരും എന്നോടു അടുക്കാതവണ്ണം അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി. (സങ്കീർത്തനം 55:18)
അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. (അപ്പൊ. പ്രവൃത്തികൾ 17:28)
ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു.(സങ്കീർത്തനം 18:30)
നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. (2 കൊരിന്ത്യർ 3:18)
മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും. (യെശയ്യാവ് 54:7)
യഹോവയുടെ വചനം... എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു. (യിരെമ്യാവ് 20:9)
ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും (സങ്കീർത്തനം 60:12)
നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം. (സദൃശവാക്യങ്ങൾ 15:8)