നിങ്ങൾക്കായുള്ള പ്രാർത്ഥനകൾ



ഈ വർഷം അനുഗ്രഹമായിരിക്കുവാൻ നിങ്ങൾക്കുള്ള അവസരം - 2020
ബാലജന പങ്കാളിത്ത പദ്ധതി
യേശുവിനെ കേൾക്കുവാൻ തടിച്ചു കൂടിയ ജനത്തിനു ഭക്ഷിപ്പാൻ, യേശു വാഴ്ത്തി അനുഗ്രഹിച്ചു നുറുക്കിക്കെടുക്കേണ്ടതിന് തന്റെ പക്കലുണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനുകളും കർത്താവിന്റെ കരങ്ങളിൽ കൊടുത്ത ബാലനെക്കുറിച്ച് വേദപുസ്തകത്തിൽ നാം വായിക്കുന്നു. ആ ബാലൻ ആയിരങ്ങൾക്ക് അനുഗ്രഹമായിത്തീർന്നു. അതുപോലെ, നിങ്ങളുടെ മക്കൾക്കും ലോകമെമ്പാടുമുള്ള മനംതകർന്ന ലക്ഷക്കണക്കിനു ജനങ്ങൾക്ക് അനുഗ്രഹമായിത്തീരാവുന്നതാണ്.
കൂടുതൽ വായിക്കുകകുടുംബ അനുഗ്രഹ പദ്ധതി
ദൈവം ഭൂമിയിൽ ആദ്യമായി സൃഷ്ടിച്ച് അനുഗ്രഹിച്ച ഒരു സ്ഥാപനമാണ് കുടുംബം. അതുകൊണ്ടാണ്, കുടുംബങ്ങളിൽ ദൈവസ്നേഹം പകർന്നുകൊണ്ട് അവരെ ഒന്നിപ്പിക്കുവാൻ യേശു വിളിക്കുന്നു ശുശ്രൂഷ കഠിനപരിശ്രമം നടത്തുന്നത്. ദൈവം തന്റെ ദിവ്യകൃപയാൽ അറ്റുപോകാത്ത തന്റെ സ്നേഹപാശങ്ങളാൽ കുടുംബങ്ങളെ ബന്ധിക്കുവാൻ ആഗ്രഹിക്കുന്നു. കുടുംബങ്ങൾക്കുവേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥനകൾ ഒരുനാളും അവസാനിക്കുകയില്ല.
കൂടുതൽ വായിക്കുകതൊഴിൽ അനുഗ്രഹ പദ്ധതി
അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് തങ്ങളുടെ തൊഴിലിൽ ഉയർച്ചയും, മാനവും, അനുഗ്രഹവും ലഭിക്കേണ്ടതിന്, പരിശുദ്ധാത്മ നിയോഗമനുസരിച്ച് ആരംഭിച്ചതാണ് തൊഴിൽ അനുഗ്രഹ പദ്ധതി. ഇതിൽ പങ്കാളിയാകുന്നവർക്കും അവരുടെ ഉദ്യമങ്ങൾക്കും ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ കൃപയും, തങ്ങളുടെ പ്രവൃത്തികളിൽ അഭിവൃദ്ധിയും ഉണ്ടാവുകയും വേദപുസ്തകത്തിലെ യോസേഫിനെപ്പോലെ ജയം പ്രാപിക്കുകയും ചെയ്യും. വേഗമാകട്ടെ. ഇതിൽ പങ്കാളിയായി ചേർന്ന് പൂർണ്ണ അനുഗ്രഹം പ്രാപിക്കുക.
കൂടുതൽ വായിക്കുകപ്രാർത്ഥനാ അക്കാഡമിയും പരിശീലനവും
യേശു വിളിക്കുന്നു പങ്കാളികൾ യേശുവിനെ കൂടുതൽ മനസ്സിലാക്കുന്നതിനും, യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരുന്നതിനും, യേശുവിനെ അനുഗമിച്ചുകൊണ്ട് മറ്റുള്ളവരുടെ ജീവിതങ്ങളിൽ വിതെക്കുന്നതിനും ദൈവകൽപന നിറവേറ്റുന്നതിനും യേശു വിളിക്കുന്നു പ്രാർത്ഥനാ അക്കാഡമി ഓൺലൈൻ കോഴ്സുകൾ നടത്തുന്നു. ഈ കോഴ്സിൽ ചേരുന്നവർക്ക് ചർച്ചകൾ, ചോദ്യോത്തരങ്ങൾ, അസൈൻമെന്റുകൾ മുതലായവയിലൂടെ ഡോ. പോൾ ദിനകരനും യേശു വിളിക്കുന്നു പരിശീലകരും പരിശീലനം നൽകുന്നു. മുമ്പൊരിക്കലും ലഭിച്ചിട്ടില്ലാത്തവിധം കർത്താവിനെ അറിയുവാൻ ഒരു പുതിയ അവസരം.
കൂടുതൽ വായിക്കുകബിസിനസ്സ് അനുഗ്രഹ പദ്ധതി
''കണ്ണുനീരോടെ വിതെക്കുന്നവൻ ആർപ്പോടെ കൊയ്യും'' എന്ന് വേദപുസ്തകം പറയുന്നു. ഓരോ ബിസിനസ്സുകാരന്റെയും വിജയത്തിനായി നിരന്തരം പ്രാർത്ഥിക്കുവാൻ സമർപ്പിക്കപ്പെട്ട പ്രാർത്ഥനാ പടയാളികൾ യേശു വിളിക്കുന്നു ശുശ്രൂഷയ്ക്കുണ്ട്. ഈ പദ്ധതിയിൽ നിങ്ങൾ ചേർന്നതിലൂടെ ദൈവരാജ്യം സ്ഥാപിക്കുവാനുള്ള പിന്തുണ ഞങ്ങൾക്ക് ലഭിക്കുന്നു. സന്തോഷത്തോടെ നൽകുന്നവനെ ദൈവം സ്നേഹിക്കുന്നു.
കൂടുതൽ വായിക്കുകഇസ്രായേൽ പ്രാർത്ഥനാ ഗോപുരം
ലോകത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണ് യേശു വിളിക്കുന്നു ശുശ്രൂഷ ചെയ്യുന്നത്. ക്രിസ്തുവിന്റെ മനസ്സലിവോടെയാണ് ഈ വലിയ ദൗത്യം ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. ദൈവപദ്ധതിയനുസരിച്ച്, ഇസ്രായേലിൽ ഞങ്ങൾ ഒരു പ്രാർത്ഥനാ ഗോപുരം സ്ഥാപിച്ചിട്ടുണ്ട്. അവിടെയിരുന്ന് ലോകരാഷ്ട്രങ്ങൾക്കുവേണ്ടിയും അതിലെ ജനങ്ങൾക്കുവേണ്ടിയും പ്രാർത്ഥനാ പടയാളികൾ ദൈവത്തോടു നിലവിളിക്കുമ്പോൾ, അവരുടെമേൽ ദൈവം ചൊരിയുന്ന വെളിപ്പാടുകളും പ്രവചനങ്ങളും ചിന്താതീതമാണ്.
കൂടുതൽ വായിക്കുകടെലഫോൺ പ്രാർത്ഥനാ ഗോപുരം
ലഭ്യമായ ഏതൊരു മാർഗ്ഗത്തിലൂടെയും ഏതു സമയത്തും പ്രാർത്ഥിക്കുവാനുള്ള സന്നദ്ധതയാണ് യേശു വിളിക്കുന്നു ശുശ്രൂഷയുടെ ലക്ഷ്യവും നേട്ടവും. അത്തരത്തിൽ യേശു വിളിക്കുന്നു ശുശ്രൂഷയുടെ ഒരു സേവനമാണ് ടെലഫോൺ പ്രാർത്ഥനാ ഗോപുരം. പ്രാർത്ഥനാ സഹായത്തിനായി വിൡക്കുന്നവർക്ക് അനന്തമായ പ്രാർത്ഥനാ സഹായം ലഭ്യമാക്കുന്നു.
കൂടുതൽ വായിക്കുകബെഥസ്ദാ പ്രാർത്ഥനാ കേന്ദ്രം
അനേകർ ഒരു തീർത്ഥാടന കേന്ദ്രമായി ബെഥസ്ദാ പ്രാർത്ഥനാ കേന്ദ്രത്തെ കാണുന്നു. എന്നിരുന്നാലും, ഒരു തീർത്ഥാടനത്തിനല്ല, ധ്യാനത്തിനാണ് അവിടെ പ്രാധാന്യം. യേശു ക്രിസ്തുവിലുള്ള തങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കുവാൻ അനേകർ അവിടെ ചെന്ന് ധ്യാനിക്കുന്നു.
കൂടുതൽ വായിക്കുകമാസികാ ക്ലബ്ബ്
കടലാസിലെ വാക്കുകൾ ജീവിതങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നു. യേശു വിളിക്കുന്നു മാസിക അതിനേക്കാൾ ആഴത്തിൽ പ്രവർത്തിക്കുന്നു. പ്രശ്നസങ്കീർണ്ണമായ മനസ്സുകളെ ദൈവത്തിങ്കലേക്ക് നയിക്കുകയും വിശ്വാസം വളർത്തുകയും ചെയ്യുന്നു. പ്രത്യാശയുടെ പേജുകൾ, ജനങ്ങൾ ആയിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയും വർഷത്തിലുടനീളം അവർക്ക് ആത്മീയ കൂട്ടാളിയായി വർത്തിക്കുകയും ചെയ്യുന്നു.
കൂടുതൽ വായിക്കുകടെലിവിഷൻ ക്ലബ്ബ് പങ്കാളി
ദൈവസന്ദേശം ഓരോ വ്യക്തികളിലും എത്തിക്കുവാൻ യേശു വിളിക്കുന്നു ശുശ്രുഷ എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നു. ദൈവരാജ്യ വിസ്തൃതിക്കായി ലഭ്യമായ എല്ലാ മികച്ച സാദ്ധ്യതകളും ഞങ്ങൾ ഉപയോഗിക്കുന്നു. യേശു ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കാനുള്ള നിങ്ങളുടെ ബാദ്ധ്യത അറിയിക്കുവാൻ നിങ്ങൾക്ക് ടി.വി. ക്ലബ്ബിൽ ചേരാവുന്നതാണ്.
കൂടുതൽ വായിക്കുക