Loading...
Stella dhinakaran

സ്നേഹമായ ദൈവം!!

Sis. Stella Dhinakaran
16 May
ഒരു ദിവസം ഒരു അമ്മ തന്റെ കുഞ്ഞ് തന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പരീക്ഷിച്ചറിയുവാൻ ആഗ്രഹിച്ചു. അവൾ കുഞ്ഞിനെ കളിക്കുന്നതിനായി തോട്ടത്തിൽ കൊണ്ടുപോയി. കുഞ്ഞ് കളിച്ചുകൊണ്ടിരുന്നപ്പോൾ അവൾ ഒരു വലിയ വൃക്ഷത്തിന്റെ മറവിൽ ഒളിച്ചു. അല്പസമയം കഴിഞ്ഞപ്പോൾ കുഞ്ഞ് അമ്മയെ അന്വേഷിക്കുവാൻ തുടങ്ങി. കുഞ്ഞ്  പേടിച്ച്, അങ്ങോട്ടും ഇങ്ങോട്ടും ഓടി. അമ്മയെ കാണാഞ്ഞിട്ട് ഉച്ചത്തിൽ കരയുവാൻ തുടങ്ങി. കരച്ചിൽ കേട്ട് അമ്മ ഓടിയെത്തി, കുഞ്ഞിനെ ആശ്ലേഷിച്ച് ചുംബിച്ചു. തന്റെ പൈതലിന്റെ സ്നേഹം കണ്ടറിഞ്ഞ ആ മാതാവ് വളരെയധികം സന്തോഷിച്ചു. 

ഇതുപോലെ നമ്മുടെ ദൈവം നമ്മെ അതിയായി സ്നേഹിക്കുന്നു. ‘‘ദൈവം സ്നേഹം തന്നെ’’ (1 യോഹന്നാൻ 4:9,16) എന്ന് വേദപുസ്തകം പറയുന്നു. അവന്റെ സ്നേഹം അതിശയകരവും നമ്മുടെ ചിന്തകൾക്ക് അതീതവുമാണ്. എനിക്ക് 16 വയസ്സുള്ളപ്പോൾ ഞാൻ ദൈവസ്നേഹം കണ്ടെത്തി. ഇന്നും ദൈവത്തിന്റെ സ്നേഹവും സമാധാനവും എനിക്ക് അനുഭവിക്കുവാൻ കഴിയുന്നു. എന്റെ സകല ചിന്താകുലങ്ങളും ഭാരങ്ങളും വഹിക്കുവാൻ മതിയായവനായ യേശുവിനെ ഞാൻ സന്തോഷത്തോടെ പാടി സ്തുതിക്കുന്നു. പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണാത്മാവോടും കൂടെ നാം ദൈവത്തെ സ്നേഹിക്കുന്പോൾ ദൈവം നമ്മിൽ സന്തോഷിക്കും. യേശുവിന്റെ സ്നേഹത്തിന്റെ ആഴം ഗ്രഹിക്കുന്പോൾ നിങ്ങളുടെ ജീവിതം സന്തോഷപൂർണ്ണമായിത്തീരും. നിങ്ങൾ ഇന്ന് ഈ സന്തോഷം അനുഭവിക്കുന്നുവോ? അല്ലാത്തപക്ഷം ഇപ്പോൾത്തന്നെ ആ ദൈവത്തിന്റെ മുൻപിൽ നിങ്ങളെ സമർപ്പിക്കുക (യോഹന്നാൻ 15:4,5). അവനിൽ വസിച്ചുകൊണ്ട് ഈ സന്തോഷം പ്രാപിക്കുക.
പ്രിയപ്പെട്ടവരേ, കർത്താവായ യേശുവിനെ സ്നേഹിക്കുന്നതിൽനിന്നും നിങ്ങളെ പിൻതിരിപ്പിക്കുന്ന ഏതെങ്കിലും കാര്യങ്ങളുണ്ടോ? ചിന്തിച്ചു നോക്കുക! മറ്റുള്ളവർ നമ്മെ കൈവിട്ടേക്കാം. എന്നാൽ ഒരിക്കലും ദൈവം നമ്മെ കൈവിടുകയില്ല. കാരണം അവൻ നിങ്ങളെ സ്നേഹിക്കുന്നു. ‘‘അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു’’ എന്ന് 1 യോഹന്നാൻ 4:19 പറയുന്നു. ഇന്ന് നിങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കുവിൻ! അപ്പോൾ അവൻ തന്റെ സ്നേഹം നിങ്ങളുടെമേൽ ചൊരിയും. നിങ്ങളെ സകലവിധങ്ങളിലും അനുഗ്രഹിക്കും!
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങ് കുരിശിൽ എനിക്കായി രക്തം ചിന്തിയല്ലോ. എന്നോടുള്ള അങ്ങയുടെ സ്നേഹത്തിനായി  ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, അങ്ങയോടുള്ള സ്നേഹത്തിൽ വസിപ്പാൻ, അങ്ങയുടെ ചിറകിൻ നിഴലിൽ എപ്പോഴും ആയിരിപ്പാൻ എന്നെ സഹായിക്കേണമേ. പരിശുദ്ധമായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. എന്റെ വീണ്ടെടുപ്പുകാരനായുള്ളോവേ, ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു. 

എല്ലാ മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000