Loading...
Evangeline Paul Dhinakaran

നിലവിളി കേൾക്കുന്ന ദൈവം!!

Sis. Evangeline Paul Dhinakaran
16 Apr
സങ്കീർത്തനങ്ങൾ 40:1-ൽ സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു: ‘‘ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.’’ ചില ആവശ്യങ്ങൾ നിറവേറുവാൻ നാം കാത്തിരിക്കണം. അതിനായി ദൈവം ക്ഷമ നൽകും. അങ്ങനെയുള്ള സമയങ്ങളിൽ ദൈവസാന്നിദ്ധ്യം അനുഭവിച്ചുകൊണ്ട്, വിശുദ്ധിയോടെ ജീവിക്കുന്നതിനുള്ള കൃപ ദൈവം നിങ്ങൾക്ക് നൽകും. കാത്തിരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. തങ്ങൾ ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുന്പോൾ അനേകർ നിരാശപ്പെടുന്നു. തങ്ങളുടെ ജീവിതം അവസാനിച്ചിരിക്കുന്നു എന്ന് ചിന്തിച്ച് ചിലർ ആത്മഹത്യ ചെയ്യുന്നു. എന്നാൽ തന്റെ പാദത്തിൽ കാത്തിരിക്കുന്നവരുടെ ആഗ്രഹങ്ങൾ കർത്താവ് നിറവേറ്റും എന്നുള്ളതിൽ സംശയമില്ല.

ദൈവത്തെ മുഖാമുഖമായി കാണുന്നതിനും തങ്ങളുടെ പ്രാർത്ഥനകൾക്ക് ദൈവത്തിൽനിന്നും ഉത്തരം ലഭിക്കുന്നതിനും അനേകർ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരം സന്ദർശിക്കുന്നു. അതിന് മറുപടിയായി വിശ്വാസത്തോടെ അവർ ചോദിക്കുന്നത് ദൈവം നൽകുന്നു. 
‘‘രണ്ടോ മൂന്നോപേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട്’’ (മത്തായി 18:20) എന്ന് എഴുതിയിരിക്കുന്നതുപോലെ പ്രാർത്ഥനാ ഗോപുരങ്ങളിൽ നടത്തപ്പെടുന്ന യോഗങ്ങളിൽ പങ്കെടുത്ത് ഒരുമനസ്സോടെ അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നു. അതെ, നിങ്ങളുടെ പ്രാർത്ഥനക്കും കർത്താവ് ഉത്തരം നൽകും. യേശുവിന്റെ നാമത്തിൽ നാം ചോദിക്കുന്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നു. അതുകൊണ്ട് നിരാശപ്പെടരുത്. അവൻ സകലതും അതതിന്റെ സമയത്ത് ഭംഗിയായി ചെയ്യുന്നു (സഭാപ്രസംഗി 3:11).

യേശു ഒരിക്കൽ ഗലീലക്കടൽപ്പുറത്തു വന്നപ്പോൾ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു. അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർ‘ത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു, നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു. ‘‘അവൻ സകലവും നന്നായി ചെയ്തു’’ എന്ന് വേദപുസ്തകം പറയുന്നു (മർക്കൊസ് 7:31-37).

നാം കർത്താവിനായി കാത്തിരിക്കുന്പോൾ, കർത്താവിന്റെ സംരക്ഷണയിലായിരിക്കുന്പോൾ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ല. പ്രിയപ്പെട്ടവരേ, നിങ്ങളുടെ ജീവിതം പ്രശ്നങ്ങളുടെ ചുഴിയിൽപ്പെട്ട് ആടിയുലയുന്പോൾ കർത്താവിനായി കാത്തിരിപ്പിൻ! കർത്താവ് നിങ്ങളുടെ ജീവിതത്തിലുള്ളപ്പോൾ ഒന്നും നിങ്ങളെ ജയിക്കുകയില്ല. എല്ലാ പ്രശ്നങ്ങളിൽ നിന്നും അവൻ നിങ്ങളെ വിടുവിക്കും. അവൻ നിങ്ങളുടെ കണ്ണുനീരെല്ലാം തുടയ്ക്കും. ദൈവത്തിലാശയ്രിച്ച്, ഈ ലോകത്തിൽ നിർഭയരായി ജീവിക്കുവാൻ കർത്താവ് നിങ്ങളെ സഹായിക്കും.
Prayer:
സ്നേഹവാനായ കർത്താവേ, 

എല്ലാ എല്ലാ കാര്യങ്ങളും അങ്ങ് അറിയുന്നുവല്ലോ. എല്ലാവറ്റെയും ഞാൻ അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു. അങ്ങേയ്ക്കായി കാത്തിരുന്ന് അനുഗ്രഹങ്ങൾ പ്രാപിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങ് തന്നെ എനിക്ക് എല്ലാവറ്റെയും ജയമായി മാറ്റി തരേണണമേ. കണ്ണുനീരിന്റെ താഴ്വരയിലും അങ്ങയിൽ അഭയം പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങ് എന്നെ ബലപ്പെടുത്തേണമേ. മറ്റുള്ളവർക്ക് പ്രയോജനമുള്ള പാത്രമായി എന്നെ മാറ്റേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000