Loading...
Paul Dhinakaran

മഹത്തായ പ്രതിഫലം!!

Dr. Paul Dhinakaran
14 Aug
നിങ്ങളുടെ പ്രവൃത്തികൾ അംഗീകരിക്കപ്പെടുകയും മാനിക്കപ്പെടുകയും ചെയ്യുന്നതുവരെ നിങ്ങളുടെ കൈകൾ ദുർബ്ബലമാകാതെ ശക്തമായിരിക്കണം. നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കുവാൻ ദൈവത്തെ അനുവദിക്കുന്പോൾ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങൾ വിജയം കണ്ടെത്തും. നിങ്ങൾ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും. നിങ്ങൾ  ചെയ്യുന്നതൊക്കെയും സാധിക്കും (സങ്കീർത്തനങ്ങൾ 1:3). തന്റെ തൊഴിലിൽ ദൈവം അനുഗ്രഹിച്ചുയർത്തിനെപ്പറ്റിയുള്ള ഒരു സഹോദരന്റെ സാക്ഷ്യം ഇതാ! 

എന്റെ പേര് ദില്ലി ബാബു. പോണ്ടിച്ചേരിയിൽ താമസിക്കുന്നു. എന്റെ അച്ഛൻ ഒരു ബിസിനസ്സുകാരനായിരുന്നു. അദ്ദേഹം ജീവിച്ചിരുന്നതുവരെ എനിക്ക് ഞങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്റെ പിതാവിന്റെ പെട്ടെന്നുള്ള വിയോഗത്താൽ എനിക്ക് ബിസിനസ്സ് ഒറ്റക്ക് കൈകാര്യം ചെയ്യേണ്ടിവന്നു. ബിസിനസ്സിൽ എന്തെല്ലാം കാര്യങ്ങൾ കൈകാര്യം ചെയ്യുണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ആകെ ദുരിതത്തിലായി! എല്ലാറ്റിനുമുപരിയായി, ഞാൻ കടഭാരത്താൽ വലയം ചെയ്യപ്പെട്ടു, പണം എങ്ങനെ തിരികെ നല്കുമെന്നതിനെക്കുറിച്ച് എനിക്ക് വ്യക്തതയില്ലായിരുന്നു. ഒരു ദിവസം ഞാൻ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ വന്ന് പ്രാർത്ഥിച്ചു. കുറച്ച് മാസങ്ങൾക്കുശേഷം, എന്റെ പ്രശ്നങ്ങൾ പ്രാർത്ഥനാ വീരന്മാരുമായി പങ്കുവെച്ചപ്പോൾ, അവർ ‘ബിസിനസ്സ് അനുഗ്രഹ പദ്ധതി’യെക്കുറിച്ചും യോഗങ്ങളെക്കുറിച്ചും എന്നോട് പറഞ്ഞു. ഈ പദ്ധതിയിൽ ഞാൻ എന്റെ ബിസിനസ്സും ചേർത്തു. പ്രാർത്ഥനാ വീരന്മാർ എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. അതിനുശേഷം ബിസിനസ്സ് നടത്തുവാനുള്ള ജ്ഞാനം നൽകി ദൈവം എന്നെ അനുഗ്രഹിച്ചു! ഇപ്പോൾ ഞാനും സമൃദ്ധിയായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ എന്റെ ബിസിനസ്സും! ബിസിനസ് അനുഗ്രഹ പദ്ധതിയിലൂടെ ദൈവം എനിക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ കുടുംബത്തോടൊപ്പം ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
പ്രിയമുള്ളവരേ, നിങ്ങൾ നിങ്ങളുടെ വഴികളെ ദൈവത്തിനു സമർപ്പിക്കുമ്പോൾ, നിങ്ങളുടെ പ്രവൃത്തിക്ക് തക്ക പ്രതിഫലം ലഭിക്കും. ‘‘നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും ... എന്നു യഹോവയുടെ അരുളപ്പാടു’’ (യിരെമ്യാവു 31:16). നിങ്ങൾ ഒരു തൊഴിലുടമയായാലും ജോലിക്കാരനായാലും ജ്ഞാനത്തിനായി ദൈവത്തിൽ ആശ്രയിക്കുക. നിങ്ങൾ തീർച്ചയായും ഒരു വലിയ പുരോഗതി അനുഭവിച്ചറിയും. ‘‘അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു’’ (യെശയ്യാവു 40:29) എന്ന്  ദൈവം നിങ്ങൾക്ക്  വാഗ്ദത്തം നൽകിയിട്ടുണ്ട്. പ്രതീക്ഷ കൈവിടരുത്. ‘‘നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴെ ആശയ്രിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ’’ (രൂത്ത് 2:12) എന്ന്  രൂത്തിനെ അനുഗ്രഹിച്ചതുപോലെ  ദൈവം നിങ്ങളുടെ പ്രവൃത്തിക്ക് പ്രതിഫലം നൽകി അനുഗ്രഹിക്കും. നിങ്ങളുടെ പ്രത്യാശെക്കു ഭംഗം വരികയില്ല (സദൃശവാക്യങ്ങൾ 23:18). നിങ്ങൾ മഹത്തായ പ്രതിഫലം കാണും!
Prayer:
സ്നേഹവാനായ പിതാവേ, 

ഞാൻ അങ്ങയുടെ പൈതൽ ആകുന്നു. ഇത്രത്തോളം എന്നെ വഴിനടത്തിയതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. പിതാവേ, അങ്ങയിൽമാത്രം പ്രത്യാശ വെയ്ക്കുവാൻ എന്നെ സഹായിക്കേണമേ. എന്റെ ജീവിതത്തിലെ എല്ലാകാര്യങ്ങളിലും അങ്ങ് എനിക്ക് തുണയായിരിക്കേണമേ. എന്റെ ജീവിതത്തിൽ പരാജയങ്ങൾ നേരിടുന്പോൾ മനസ്സ് തളർന്നുപോകാതെ എന്നെ കാത്ത് കൊള്ളേണമേ. അങ്ങയുടെ കല്പനകൾ അനുസരിച്ച് നടപ്പാനും ജീവിതത്തിൽ വിജയം നേടുവാനും എന്നെ സഹായിക്കേണമേ. സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

എന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

1800 425 7755 / 044-33 999 000