Loading...
Stella dhinakaran

ശുദ്ധീകരിക്കുന്നവനായ കർത്താവ്!!

Sis. Stella Dhinakaran
17 Apr
ദൈവം അബ്രഹാമിനെ തന്റെ ഹിതപ്രകാരം വിളിച്ചു നീതിമാർ‘ത്തിൽ നടത്തി എന്ന് വേദപുസ്തകം പറയുന്നു. ദൈവം അവന്റെ സന്തതികളെ പരന്പരയായി ദൈവപ്രകാശത്തിൽ ജീവിക്കുവാൻ സഹായിച്ചു. മറ്റുള്ളവർക്ക് ഒരു ഉദാഹരണമായും അവൻ അവരെ മാറ്റി. ‘‘നീതിമാനു പ്രകാശവും പരമാർത്ഥഹൃദയമുള്ളവർക്കു സന്തോഷവും ഉദിക്കും.’’ (സങ്കീർത്തനങ്ങൾ 97:11) എന്ന് വേദപുസ്തകം പറയുന്നു. അതുപോലെ നാം നമ്മുടെ ദൈവവിളി മനസ്സിലാക്കി ഭക്തിയോടെ ദൈവീകപാതയിൽ നടക്കണം. അപ്പോൾ ദൈവം തന്റെ കൃപയാൽ സമൃദ്ധമായ സന്തോഷവും സമാധാനവും നമ്മുടെ ജീവിതത്തിൽ നൽകും. 

ഒരു വിമുക്തഭടനായ ഗൃഹനാഥൻ പുകവലിക്കും മറ്റു ദൂഷ്യസ്വഭാവങ്ങൾക്കും അടിമയായിരുന്നു. അദ്ദേഹം രക്ഷയുടെ മൂല്യം മനസ്സിലാക്കാതെ വെറും ക്രിസ്ത്യാനിയായി ജീവിച്ചു. ഒരിക്കൽ തന്റെ പട്ടണത്തിൽ പ്രസംഗിക്കുവാൻ വന്ന ദൈവദാസനിലൂടെ അദ്ദേഹം ‘രക്ഷയുടെ പ്രാധാന്യത്തെ’ക്കുറിച്ച് കേട്ടു. അന്നുമുതൽ അദ്ദേഹം തന്റെ ജീവിതം ദൈവസന്നിധിയിൽ സമർപ്പിച്ചു. പുതുമനുഷ്യനായി ദൈവഹിതപ്രകാരം ജീവിക്കുവാൻ ആരംഭിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും വളരെയധികം പരിഹസിച്ചു. എന്നാൽ ദൈവം അദ്ദേഹത്തിന്റെ ആവേശവും അത്യുത്സാഹവും കണ്ട് അത്ഭുതകരമായി സകല തിന്മയുടെയും വഴിയെ വിട്ട് ദൈവീക സന്തോഷവും പ്രകാശവും പ്രാപിച്ച് നല്ല സാക്ഷിയായി നിൽക്കുവാൻ സഹായിച്ചു. മാത്രമല്ല, ദൈവം അദ്ദേഹത്തിന്റെ കുടുംബത്തെയും അനുഗ്രഹിച്ചു.
പ്രിയമുള്ളവരേ, അതുപോലെ ഭക്തിവൈരാഗ്യത്തോടെ നിങ്ങളും ദൈവസന്നിധിയിൽ സമർപ്പിച്ചു ജീവിച്ചാൽ, ദൈവം നിങ്ങളെയും നിങ്ങളുടെ തലമുറയേയും സ്വർ‘ീയ സന്തോഷത്താൽ അനുഗ്രഹിക്കും. ഇന്ന് നിങ്ങൾ പാപഭാരത്താൽ ഉഴലുകയാണോ? ഇന്ന് തന്നെ നിങ്ങളുടെ പാപങ്ങളും കുറവുകളും കർത്താവിനോട് ഏറ്റുപറയുക. അവൻ നിങ്ങളോട് ക്ഷമിക്കും. നിങ്ങളെ ശുദ്ധീകരിക്കും. ‘‘നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു’’ എന്ന് 1 യോഹന്നാൻ 1:9 പറയുന്നു. നിങ്ങളുടെ പാപങ്ങൾ എല്ലാം കർത്താവ് തന്റെ ശരീരത്തിൽ വഹിച്ചു. അവയിന്മേൽ അവൻ ജയം നേടി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കും. ജയജീവിതം നയിക്കുവാൻ കർത്താവ് നിങ്ങളെ സഹായിക്കും. അവൻ നിങ്ങളെ നിത്യജീവന് അവകാശികളാക്കിത്തീർക്കും. ആകയാൽ നിങ്ങൾ വ്യാകുലപ്പെടാതെ കർത്താവിനെമാത്രം മുറുകെ പിടിച്ചുകൊൾക. 
Prayer:
സ്നേഹവാനായ കർത്താവേ,

പലപ്രാവശ്യം ഞാൻ അങ്ങയിൽ നിന്നും അകന്നുപോയിട്ടുണ്ട്. അങ്ങയുടെ സ്നേഹവും കൃപയും ഞാൻ നഷ്ടപ്പെടുത്തിയിരിക്കുന്നു. കർത്താവേ, എന്നോട് ക്ഷമിക്കേണമേ. എന്റെ പാപങ്ങൾ ഞാൻ ഏറ്റുപറയുന്നു. അങ്ങയുടെ അടുക്കലേക്ക് ഞാൻ മടങ്ങി വരുന്നു. കർത്താവേ, അങ്ങയുടെ പൈതലായി എന്നെ അംഗീകരിക്കേണമേ. ഈ നിമിഷം മുതൽ എന്നെ ഒരു പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തേണമേ. അങ്ങയുടെ രക്തത്താൽ എന്നെ കഴുകി, ഹിമംപോലെ എന്നെ വെളുപ്പിക്കേണമേ. അങ്ങ് എന്നോട് ക്ഷമിക്കുന്നതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു.

എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000