Loading...
Stella dhinakaran

വലിയവനാക്കുന്ന ദൈവം!!

Sis. Stella Dhinakaran
16 Apr
യോശുവ എന്ന ദൈവമനുഷ്യന്  ദൈവം നൽകിയ വാഗ്ദത്തം: ‘‘യിസ്രായേൽ എല്ലാം അറിയേണ്ടതിന്നു ഞാൻ ഇന്നു അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും’’ (യോശുവ 3:7). യോശുവ തന്റെ ജീവിതത്തിൽ ദൈവമുൻപാകെ സത്യസന്ധനായിരുന്നു. അവൻ മോശെയോടുകൂടെയിരുന്ന്, ദൈവീക കാര്യങ്ങൾ ഭയഭക്തിയോടുകൂടെ ചെയ്തു. അതുകൊണ്ട്  സദൃശവാക്യങ്ങൾ 28:20-ൽ പറഞ്ഞിരിക്കുന്നതുപോലെ അവൻ ദൈവത്തിൽനിന്നും സന്പൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിച്ചു.

‘‘നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും’’ എന്ന് ആവർത്തനം 28:1-ൽ നമുക്ക് വായിക്കുവാൻ സാധിക്കും. വേദപുസ്തകം ശ്രദ്ധയോടുകൂടെ വായിച്ച്, അതിലൂടെ കർത്താവിന്റെ കല്പനകൾ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതാണ്  ദൈവഹിതം. വേദപുസ്തകം ശ്രദ്ധയോടെ വായിച്ചില്ലെങ്കിൽ ദൈവത്തിന്റെ വാഗ്ദത്തം കണ്ടെത്തുവാൻ നമുക്ക് കഴിയുകയില്ല. നമ്മുടെ അനുദിനജീവിതത്തിൽ തിരുവചനത്തെ മാനിക്കുകയും ആത്മാർത്ഥതയോടെ വായിക്കുകയും നമ്മുടെ ഹൃദയത്തിൽ സംഗ്രഹിക്കുകയും ചെയ്യുമെങ്കിൽ, ദൈവം നൽകുന്ന ജീവൻ പ്രാപിക്കുവാൻ നമുക്ക് സാധിക്കും.

കർത്താവിനെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു യുവാവ്, തന്റെ ജോലിയിൽ വളരെയധികം സത്യസന്ധത പാലിച്ചിരുന്നു. ക്രിസ്തുവിന്റെ ഗുണങ്ങൾ അവനിൽ പ്രകടമായിരുന്നു. അവന്റെ സത്യസന്ധത കണ്ട അവന്റെ മേലധികാരിക്ക് അവനോട് അസൂയ തോന്നി. അയാൾ കാരണമില്ലാതെ എപ്പോഴും അവനെ വഴക്കു പറയുകയും വേദനിപ്പിക്കുകയും ചെയ്തുപോന്നു. എന്നാൽ അവൻ പ്രമോഷനുവേണ്ടിയുള്ള ടെസ്റ്റുകൾ എഴുതി പാസ്സായി. ചെറിയ പ്രായത്തിൽത്തന്നെ ഉന്നത പദവിയിൽ എത്തിച്ചേരുവാൻ ദൈവം അവനെ സഹായിച്ചു. എന്നാൽ അവനെ വേദനിപ്പിച്ചിരുന്ന അധികാരിയെക്കുറിച്ച് പിന്നീട് ഒന്നും അറിയുവാൻ സാധിച്ചതുമില്ല. 
അതെ, പ്രിയപ്പെട്ടവരേ, മാനത്തിന്നു വിനയം മുന്നോടിയാകുന്നു (സദൃശവാക്യങ്ങൾ 15:33). ആകയാൽ കർത്താവിനെ ഭയന്ന്, ദൈവമുൻപാകെ സത്യസന്ധതയോടുകൂടെ ജീവിക്കുന്പോൾ നമുക്കും ദൈവീകാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കും. തന്റെ വചനങ്ങൾ ധ്യാനിച്ച്, തന്നെ നോക്കി വിളിച്ചപേക്ഷിക്കുന്നവരെ കർത്താവ് ഒരിക്കലും കൈവിടുകയില്ല. നമ്മുടെ അപേക്ഷകൾ കേട്ട് അവയ്ക്ക് മറുപടി നൽകുന്നവനാണ് നമ്മുടെ കർത്താവ്! ആകയാൽ ഇന്ന് നിങ്ങളും ദൈവവചനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് കർത്താവിനോട് അപേക്ഷിക്കുക. അവൻ നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റിത്തരും. കർത്താവിലും അവന്റെ വചനത്തിലും വളരുവിൻ! അനുഗ്രഹങ്ങൾ പ്രാപിപ്പിൻ!! 
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങയുടെ തിരുവചനം വായിക്കുന്നതിനും ധ്യാനിക്കുന്നതിനും വചനമനുസരിച്ച് ജീവിക്കുന്നതിനും അങ്ങയുടെ സമൃദ്ധിയായ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും അങ്ങ് എന്നെ സഹായിക്കേണമേ. അങ്ങയുടെ ശക്തിയാൽ എന്നെ നിറച്ച് ഞാൻ പോകേണ്ടുന്ന വഴിയിൽ അങ്ങ് എന്നെ നടത്തേണമേ. എന്റെ ജീവിതത്തിൽ വന്നുപോയിട്ടുള്ള എല്ലാ കുറവുകളും അങ്ങ് എന്നോട് ക്ഷമിക്കേണമേ. കൃത്യമായി അങ്ങയുടെ വചനം വായിച്ച് ധ്യാനിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നയിക്കേണമേ. തിരുവചനത്തിലൂടെ ദൈവീകസന്തോഷം പ്രാപിപ്പാൻ എനിക്ക് ഇടയാക്കി തീർക്കേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്കുമാത്രം കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000