Loading...
Paul Dhinakaran

മാതാപിതാക്കളെ മാനിക്കുവിൻ!!

Dr. Paul Dhinakaran
17 May
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്  മത്സരത്തിൽ 17 വയസ്സുള്ള മൈക്കിൾ ചാങ് കിരീടം നേടി. പ്രസ് റിപ്പോർട്ടർമാർ നടത്തിയ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ വിജയത്തിന്റെ രഹസ്യം പങ്കുവെച്ചു: ‘‘എന്റെ വിജയത്തിന് പിന്നിലുള്ള പ്രധാന വ്യക്തി എന്റെ പിതാവാണ്. എന്നും ഞാൻ പരിശീലനത്തിന്  പോകുന്പോൾ അദ്ദേഹം എന്നെ അനുഗമിക്കും. ഞായറാഴ്ച അദ്ദേഹം എന്നെ സഭയിലേക്ക് കൊണ്ടുപോകും. അദ്ദേഹം യേശുവിനെക്കുറിച്ച്  എന്നെ പഠിപ്പിച്ചു. എന്റെ എല്ലാ പിഴവുകളും അദ്ദേഹം സൂചിപ്പിക്കും. ഞാൻ എപ്പോഴും എനിക്ക് പരിശീലനം നൽകുന്ന കോച്ചിന്റെ ഉപദേശം ശ്രദ്ധിച്ചു. അതേസമയം, എന്റെ പിതാവിന്റെ ഉപദേശവും ഞാൻ ശ്രദ്ധയോടെ കേൾക്കുമായിരുന്നു. അതുകൊണ്ടാണ് ടെന്നീസിൽ ഒരു ചാന്പ്യനായി എന്നെ ദൈവം എന്നെ ബഹുമാനിച്ചത്. എന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു കവിയുന്നു.’’

യേശു ക്രിസ്തു തന്റെ 30-ാമത്തെ വയസ്സുവരെ തന്റെ മാതാപിതാക്കളുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. അവൻ ദൈവശുശ്രൂഷയ്ക്ക് പോകുന്നതുവരെ അവരുടെ വേലയിൽ അവരെ പിന്തുണച്ചിരുന്നു. അവൻ എപ്പോഴും തന്റെ മാതാപിതാക്കളെ ബഹുമാനിച്ചു.
പ്രിയപ്പെട്ടവരേ, നമുക്കായി യേശു തന്നെ ഒരു മാതൃക വെച്ചിരിക്കുന്നു. നിങ്ങൾ എപ്പോഴും മാതാപിതാക്കളെ അനുസരിക്കുന്നവരായിരിക്കണം. അവരുടെ ഉപദേശങ്ങൾ അനുസരിച്ച് നന്നായി പഠിക്കുക. നീതിനിഷ്ഠമായ ജീവിതം നയിക്കുക. അതാണ് നിങ്ങൾ ചെയ്യേണ്ടത്. അപ്പോൾ നിങ്ങളുടെ ജീവിതം വിജയിക്കും. സന്തോഷത്താൽ നിറയും. നിങ്ങൾ വിജയിക്കുന്പോൾ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുവാൻ ഓർക്കുക. ‘‘മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു’’ എന്ന് സദൃശവാക്യങ്ങൾ 1:8 പറയുന്നു. ഇന്നത്തെ യുവതലമുറയെ ഇതിൽനിന്നും പിശാച് വഴി തെറ്റിച്ചുകൊണ്ടിരിക്കുന്നു. ആയതിനാൽ ഇന്നത്തെ യുവജനങ്ങൾക്കായി നാം പ്രത്യേകം പ്രാർത്ഥിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതാണ് എന്ന് അല്പം ചിന്തിച്ചുനോക്കുവിൻ! നിങ്ങൾ എത്ര കഴിവുള്ളവരാണെങ്കിലും മാതാപിതാക്കളെ ഒരിക്കലും അവഗണിക്കരുത്. അവരുടെ ഉപദേശങ്ങൾ നിസ്സാരമായി തള്ളിക്കളയരുത്. അനുസരണം സ്നേഹത്തിന്റെ ഒരു പ്രകടനമാണ്’! നിങ്ങൾ മാതാപിതാക്കളെ മാനിക്കുന്പോൾ കർത്താവ് നിങ്ങളെയും മാനിച്ച് ഉയർത്തും. 
Prayer:
സ്നേഹവാനായ കർത്താവേ,

അങ്ങയുടെ വചനത്തിലൂടെ സംസാരിച്ചതിനായി ഞാൻ നിനക്കു നന്ദി കരേറ്റുന്നു. അങ്ങയെപ്പോലെ മാതാപിതാക്കളെ അനുസരിച്ച്  അവരുടെ ഉപദേശം കൈക്കൊണ്ട് ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. അതിനായി അങ്ങയുടെ കൃപ എനിക്ക് നൽകേണമേ. എന്നെ അനുഗ്രഹിക്കേണമേ. അങ്ങയുടെ നാമത്തിൽ ആത്മാർത്ഥമായി അപേക്ഷിക്കുന്നു.

ആമേൻ.

1800 425 7755 / 044-33 999 000