Loading...
DGS Dhinakaran

തുണ നിൽക്കുന്നവൻ!!

Bro. D.G.S Dhinakaran
10 Aug
ദ്രുതഗതിയിൽ ഓടിക്കൈാണ്ടിരിക്കുന്ന ഈ ലോകത്തിൽ പലപ്പോഴും നാം പ്രാർത്ഥനാ ജീവിതത്തിൽനിന്നും വ്യതിചലിച്ചുപോകുന്നു. പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ നമ്മുടെ ശ്രദ്ധ ക്രിസ്തുവിൽ നിന്നും മാറി ആ പ്രശ്നത്തിന്മേൽ പതിയുന്നു. വലിയവനായ ദൈവത്തെക്കാളും വലിയതല്ല നമ്മുടെ പ്രശ്നങ്ങൾ. അതുകൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾ എന്തുതന്നെയായാലും എപ്പോഴും പ്രാർത്ഥിക്കുകയും ദൈവീക വാഗ്ദത്തങ്ങൾ മുറുകെ പിടിക്കുകയും ചെയ്യണം. അവൻ നമ്മുടെ സങ്കേതമാകുന്നു. ‘‘യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു’’ (സങ്കീർത്തനങ്ങൾ 18:2). 

1990-ൽ ഞാൻ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. ചില വർഷങ്ങൾക്ക് ശേഷം എനിക്ക്  ചില പരിശോധനകൾ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞു. അതിനാവശ്യമായ ഉപകരണങ്ങളെല്ലാം വീട്ടിൽ കൊണ്ടുവന്ന് അവർ പരിശോധനകൾ തുടങ്ങി. അവർ എന്നെ പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എന്റെ ജോലി ചെയ്യുകയായിരുന്നു. എന്റെ സൌഖ്യദായകനായ യേശുവിനോട് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അതാണ് എന്റെ ജോലി. ആ സമയത്ത് എന്റെ നെഞ്ചിൽ ആരോ സ്പർശിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. അതെ! നമ്മുടെ കർത്താവ് തന്റെ കുഞ്ഞുങ്ങളെപ്പറ്റി കരുതലുള്ളവനാണ്. 
പ്രിയപ്പെട്ടവരേ, നാം വിളിച്ചപേക്ഷിക്കുമ്പോൾ നമുക്ക് ഉത്തരമരുളുന്ന, നമ്മെ സഹായിക്കുന്ന ദൈവം നമുക്കുണ്ട്! അവൻ ഇപ്രകാരം വാക്ക് നൽകിയിരിക്കുന്നു: ‘‘അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും’’ (സങ്കീർത്തനങ്ങൾ 91:15). ആകാശത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും ഉണ്ടാക്കിയ ദൈവം നിങ്ങൾക്കായി കരുതുന്നവനാണ്. നിങ്ങൾ ഒരിക്കലും ക്ഷീണിച്ചുപോകരുത്! നിങ്ങൾ ചെയ്യേണ്ടത് ഒന്നുമാത്രം! നിങ്ങളുടെ ഭാരങ്ങളെല്ലാം കർത്തൃപാദത്തിൽ സമർപ്പിച്ച്, അവനോട് നിലവിളിക്കുക. അപ്പോൾ കർത്താവ് നിങ്ങളെ വിടുവിക്കും. ‘‘കർത്താവോ എനിക്കു തുണനിന്നു .... എന്നെ ശക്തീകരിച്ചു’’ (2 തിമൊഥെയൊസ് 4:17) എന്ന് നിങ്ങൾക്കും പറയുവാൻ സാധിക്കും. കർത്താവ് ഒരിക്കലും നിങ്ങളെ കൈവിടുകയില്ല. നിങ്ങൾ പരാജയപ്പെട്ട സ്ഥാനത്ത് അവൻ നിങ്ങൾക്ക് വിജയം നൽകും!!
Prayer:
പ്രിയ കർത്താവേ,

എന്റെ പ്രശ്നങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ. ഞാൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു. എന്റെ വേദനകൾ മാറ്റി തരേണമേ. പിശാചിന്റെ എല്ലാ തന്ത്രങ്ങളിൽ നിന്നും എന്നെ വിലക്കി കാത്തുകൊള്ളേണമേ. എല്ലായ്പ്പോഴും അങ്ങയെ വിളിച്ചപേക്ഷിച്ച്, അങ്ങയിൽ മാത്രം ആശയ്രിച്ച്, രക്ഷ പ്രാപിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ പൈതലായി ജീവിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. അന്ത്യംവരെയും അങ്ങയുടെ നാമമഹത്വത്തിനായി നിലകൊള്ളുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. 

സ്തുതിയും മാനവും ഞാൻ അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. പ്രാർത്ഥന കേൾക്കേണമേ.

ആമേൻ.

1800 425 7755 / 044-33 999 000