Loading...
Dr. Paul Dhinakaran

സ്നേഹിച്ചു അനുഗ്രഹിക്കുന്ന കർത്താവ്!!

Dr. Paul Dhinakaran
11 Oct
ആവർത്തനപുസ്തകം ‘‘രണ്ടാം നിയമം’’ എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. കാരണം, അതിന്റെ രചയിതാവായ മോശെ, പത്ത് കല്പനകളെക്കുറിച്ചും ഭരണകർത്താവായ ദൈവത്തെക്കുറിച്ചും അവന്റെ ജനമായ യിസ്രായേൽ മക്കളെക്കുറിച്ചും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ദൈവകല്പനകൾ പിന്തുടരുവാൻ നാം എത്രയധികം പരിശമ്രിക്കുന്നുവോ, അത്രയധികം അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിന്റെ എല്ലാ തുറകളിലും കർത്താവ് ചൊരിയും. തന്റെ കുഞ്ഞുങ്ങളുടെ നിലവിളി കർത്താവ് കേൾക്കും. അവരെ സ്നേഹിക്കുന്നതിനാൽ അവൻ അവരുടെ പ്രാർത്ഥന കേൾക്കും. 

കാരുണ്യായിലെ ഒരു പൂർവ്വവിദ്യാർത്ഥിനി 14 വർഷങ്ങളായി കുഞ്ഞുങ്ങളില്ലാതെ കണ്ണുനീരിൽ കഴിയുകയായിരുന്നു. അവളുടെ ആദ്യത്തെ കുഞ്ഞ് ചാപിള്ളയായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ഗർഭത്തിൽവെച്ചുതന്നെ മരിച്ചുപോയി. വേദനയിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന അവൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ഭവനത്തിൽ വന്ന ഒരാൾ ഇപ്രകാരം പറഞ്ഞു: ‘നിങ്ങൾ ഗുരുതരമായ ചില പാപങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഗർഭം ധരിക്കുന്പോഴെല്ലാം നിങ്ങൾക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നത്. നിങ്ങൾക്ക് ഇനി ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകുകയില്ല.’’ ഇതുകേട്ട് അവൾ പരിഭ്രാന്തയായി. എന്തുചെയ്യണമെന്നറിയാതെ അവൾ കർത്താവിനോട് നിലവിളിച്ചു: ‘‘കർത്താവേ എനിക്കുവേണ്ടി ആരെങ്കിലും പ്രാർത്ഥിക്കുകയില്ലയോ? എനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആരെയെങ്കിലും അയക്കേണമേ’’ ആ സമയത്താണ് അവളെ വിളിക്കണമെന്ന ശക്തമായ ഉൾവിളി എനിക്കുണ്ടായത്.  അവളെ ഫോണിൽ വിളിച്ച് ഞാൻ ഇപ്രകാരം പറഞ്ഞു: ‘‘പോൾ ദിനകരനാണ് സംസാരിക്കുന്നത്. നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന ഉൾവിളി എനിക്കുണ്ടായതിനാലാണ് ഇപ്പോൾ വിളിച്ചത്.’’ അതു കേട്ടതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവളുടെ വേദനകൾ പറയുവാൻ തുടങ്ങി. അവൾ പറഞ്ഞതെല്ലാം കേട്ട് ഞാൻ അവൾക്കുവേണ്ടി കണ്ണുനീരോടെ പ്രാർത്ഥിച്ചു. 14 വർഷങ്ങൾ കുഞ്ഞുങ്ങളില്ലാതിരുന്ന അവൾക്ക് കർത്താവ് തന്റെ കൃപയാൽ  ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു. 
പ്രിയപ്പെട്ടവരേ, ഇതാണ് ദൈവം നൽകുന്ന നന്മ! നിങ്ങളെയും നിങ്ങളുടെ പ്രാർത്ഥനകളെയും അവൻ ഒരിക്കലും തള്ളിക്കളയുകയില്ല. അവൻ നിങ്ങളുടെ കണ്ണുനീർ കാണുന്നവനാണ്. നിങ്ങൾ ഭാരമേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയാണോ? ഇന്ന് നിങ്ങളുടെ കുറവുകളെല്ലാം കർത്താവ് മാറ്റിത്തരും. കാരണം, അവൻ നിങ്ങളെ സ്നേഹിക്കുന്നു. ‘‘അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും’’ എന്ന് ആവർത്തനം 7:13 പറയുന്നു. നിങ്ങൾ കർത്താവിൽ പൂർണ്ണമായും വിശ്വസിക്കുക! അവന്റെ വാഗ്ദത്തങ്ങളെ മുറുകെ പിടിച്ചുകൊൾക! അവൻ നിങ്ങൾക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യും. ആകയാൽ സന്തോഷമായിരിപ്പിൻ! 
Prayer:
കാരുണ്യവാനായ കർത്താവേ, 

അങ്ങയുടെ തിരുവചനങ്ങൾ വായിക്കുന്നതിലും ധ്യാനിക്കുന്നതിലും പ്രാർത്ഥിക്കുന്നതിലും ജാഗ്രതയുള്ളവരായി എന്നെയും കുടുംബത്തെയും മാറ്റേണമേ. കർത്താവേ, അങ്ങ് എന്നോട് സംസാരിക്കേണമേ. അങ്ങയുടെ വചനത്താൽ എന്നെ  തൃപ്തിയാക്കേണമേ. ഇതുവരെ എന്റെ ജീവിതത്തിൽ വന്നുപോയ എല്ലാ കുറവുകളും അങ്ങ് ക്ഷമിക്കേണമേ. എന്നെ അനുഗ്രഹിച്ച് വഴിനടത്തേണമേ. അങ്ങയുടെ സ്നേഹം വർണ്ണിക്കുവാൻ എനിക്ക് വാക്കുകളില്ല. അങ്ങയുടെ ദിവ്യസ്നേഹത്താൽ എന്നെ നിറയ്ക്കേണമേ. അങ്ങ് എന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിറവേറ്റി തരേണമേ. അങ്ങ് എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. എന്റെ പ്രാർത്ഥന കേട്ടതിനായി സ്തോത്രം! 


എല്ലാ മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ. 

1800 425 7755 / 044-33 999 000