Loading...
Paul Dhinakaran

ദൈവത്തെ സ്തുതിപ്പിൻ!!

Dr. Paul Dhinakaran
13 Jul
‘‘എത്ര മോദമുണ്ടീനേരത്തിൽ ദൈവത്തിൻ കരുണയോർക്കുന്പോൾ ഉല്ലസിക്കാം ഭാരവാഹിയേ ഈശൻ ഏറ്റം കരുതുന്നു നിനക്കായ്’’ എന്ന മനോഹരമായ ഒരു പഴയ ഗാനം ഉണ്ട്. കർത്താവിന്റെ കരുണയ്ക്കായി നന്ദി പറയുന്നതാണീ ഗാനം. കർത്താവ് നമുക്ക് ചെയ്യുന്ന നന്മകളോർക്കുന്പോൾ, അവനെ എത്ര സ്തുതിച്ചാലും നമുക്ക് മതിയാവുകയില്ല. നന്ദിയുള്ള ഹൃദയം അനേകം നന്മകളുടെ ഉത്ഭവസ്ഥാനമാണ്.

ഒരിക്കൽ നികുതി പിരിക്കുന്ന ഒരു ഓഫീസർ ഒരു ക്രിസ്ത്യാനിയുടെ വീട് സന്ദർശിച്ച്, കരം കെട്ടേണ്ട തുക കണക്ക് കൂട്ടുന്നതിനായി അവരുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് അന്വേഷിച്ചു. ആ വീട്ടുടമസ്ഥൻ ഇപ്രകാരം പറഞ്ഞു: ‘‘എനിക്ക് സന്തോഷം നിറഞ്ഞ ഒരു ഹൃദയമുണ്ട്.’’ തുടർന്നും പറയുവാൻ ആ അധികാരി പറഞ്ഞു. വീട്ടുടമസ്ഥൻ തുടർന്നു: ‘‘എന്നെക്കുറിച്ച് കരുതലുള്ള ദൈവവഴികളിലൂടെ നടത്തുന്ന, ദൈവഭക്തിയും അനുസരണയുമുള്ള ഒരു ഭാര്യ എനിക്കുണ്ട്.’’ മറ്റെന്തെങ്കിലും പറയുവാൻ വിട്ടുപോയിട്ടുണ്ടോ? എന്ന് ആ അധികാരി ചോദിച്ചു. അതിനുത്തരമായി, ‘‘ദൈവഭയമുള്ള മിടുക്കരായ കുട്ടികൾ എനിക്കുണ്ട്’’ എന്ന് അയാൾ പറഞ്ഞു. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ആ അധികാരി തന്റെ കയ്യിലുണ്ടായിരുന്ന കണക്ക് പുസ്തകം അടച്ചുവെച്ചിട്ട് ഇപ്രകാരം പറഞ്ഞു: ‘‘നിങ്ങൾക്ക് ധാരാളം സ്വത്തുകൾ ഉണ്ട്. പക്ഷേ ഒന്നിനും നികുതി ചുമത്തുവാൻ സാധിക്കുകയില്ല.’’ 
വാസ്തവമായും ദൈവം നൽകുന്ന അനുഗ്രഹങ്ങൾ നമുക്ക് അളക്കുവാൻ സാധിക്കുകയില്ല. അതിന്മേൽ നികുതി ചുമത്തുവാനും സാധിക്കുകയില്ല. കർത്താവ് നിങ്ങൾക്ക് ചെയ്ത നന്മകളെക്കുറിച്ച് ഓർത്തുനോക്കുക. ഇപ്പോൾത്തന്നെ ദൈവത്തെ സ്തുതിക്കുവാൻ ആരംഭിക്കുക. ‘‘ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും’’ എന്ന് സങ്കീർത്തനക്കാരൻ പറയുന്നു (സങ്കീർത്തനങ്ങൾ 116:17). 

പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളും ദൈവം നിങ്ങൾക്ക് ചെയ്ത എല്ലാ നന്മകൾക്കായും ദൈവത്തെ സ്തുതിക്കുക. നമുക്ക് ആയിരം നാവുകൾ ഉണ്ടെങ്കിലും ദൈവത്തെ സ്തുതിക്കുവാൻ അത് മതിയാവുകയില്ല. അത്രയധികം നന്മകൾ നിങ്ങളുടെ ജീവിതത്തിൽ കർത്താവ് ചെയ്തിട്ടില്ലേ! അവയെല്ലാം ഓരോന്നായി ഓർമ്മിച്ച് ഹൃദയാന്തർഭാഗത്തുനിന്നും കർത്താവിന് നന്ദി കരേറ്റുക. ‘‘എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു’’ (സങ്കീർത്തനങ്ങൾ  103:2) എന്ന് സങ്കീർത്തനക്കാരനോട് ചേർന്ന് ദൈവത്തെ സ്തുതിക്കുവിൻ! അപ്പോൾ കർത്താവ് നിങ്ങൾക്ക് സകലവിധമായ അനുഗ്രഹങ്ങളും നൽകി, നിങ്ങളെ കരംപിടിച്ച് വഴിനടത്തും. 
Prayer:
സ്നേഹവാനായ പിതാവേ, 

ഈ നിമിഷംവരെ അങ്ങ് എന്റെ ജീവിതത്തിൽ ചെയ്ത എല്ലാ നന്മകൾക്കായും ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി, ഈ വർഷം മുഴുവനും ആവശ്യമായ സുഖം, ബലം എല്ലാം നല്കി കാത്തുപരിപാലിച്ചതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. തുടർന്നും എന്റെ ജീവിതകാലം മുഴുവനും എപ്പോഴും അങ്ങേയ്ക്ക് നന്ദികരേറ്റിക്കൊണ്ട് ജീവിപ്പാൻ എന്നെ സഹായിക്കേണമേ. 

മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റി, എന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ. 

1800 425 7755 / 044-33 999 000