Loading...
Stella dhinakaran

അനുഗ്രഹിച്ച് മാനിക്കുന്ന കർത്താവ്!

Sis. Stella Dhinakaran
14 Sep
സാമ്പത്തിക പ്രയാസങ്ങൾ നിങ്ങളുടെ സമാധാനവും സന്തോഷവും കവർന്നുകളയും. നിങ്ങൾ ദൈവകല്പനകൾ അനുസരിച്ച് ജീവിക്കുന്നവരാണെങ്കിലും നിങ്ങളുടെ ഹൃദയത്തിൽ ഇങ്ങനെ ഒരു ചോദ്യം ഉയർന്നേക്കാം: ‘‘ഈ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ഇടയിൽ എനിക്ക് എങ്ങനെ ദൈവീകാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കും?’’ എന്നാൽ, എല്ലാ സമൃദ്ധിയും ദൈവത്തിങ്കൽനിന്ന് വരുന്നു എന്ന് വേദപുസ്തകം പറയുന്നു. നിങ്ങൾ ദൈവത്തിൽ ഉറച്ച് വിശ്വസിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം അപ്രത്യക്ഷമാകും.

ഞാൻ സഹോ.ഡി.ജി.എസ്. ദിനകരനെ വിവാഹം കഴിച്ചപ്പോൾ അദ്ദേഹത്തിന്റെ ശമ്പളം 160 രൂപയായിരുന്നു. അതിൽനിന്നും അദ്ദേഹം ദൈവത്തിന്റെ വേലയ്ക്കായി ദശാംശം16 രൂപ എടുത്ത് മാറ്റിവെയ്ക്കും. മാസം മുഴുവൻ എങ്ങനെ കാര്യങ്ങൾ നടത്തും എന്ന് ഞാൻ ചിന്തിക്കുമായിരുന്നു. എങ്കിലും ശേഷിച്ച ദിവസങ്ങളെല്ലാം ദൈവം ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിതന്ന് ഞങ്ങളെ വഴിനടത്തി. ഓരോ മാസത്തിന്റെയും ആരംഭത്തിൽ ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും കുടുംബമായി ഞങ്ങൾ കർത്താവിന്റെ മുമ്പിൽ മുട്ടുകുത്തി, ആ ദശാംശം  കർത്താവിന് സമർപ്പിച്ചു. അനേകർ ഞങ്ങളെ വിമർശിച്ചു. എന്നാൽ ഞങ്ങൾ ജീവിതത്തിൽ പ്രഥമസ്ഥാനം കർത്താവിന് നൽകിയപ്പോൾ അവൻ മനോഹരമായ ഒരു ഭവനവും കാറും നൽകി അത്ഭുതകരമായ വിധത്തിൽ ഞങ്ങളെ അനുഗ്രഹിച്ചു. കർത്താവ് ഞങ്ങളോടു കൂടെയുണ്ട് എന്ന് മറ്റുള്ളവർ സാക്ഷ്യപ്പെടുത്തി.
ഈ അനുഗ്രഹങ്ങൾ സ്വായത്തമാക്കുവാൻ നിങ്ങൾ മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. ‘‘ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു’’ എന്ന്  1 ദിനവൃത്താന്തം 29:12 പറയുന്നു. ഒന്നാമതായി ഈ വചനം വാഗ്ദത്തമായി നൽകിയ കർത്താവ് നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി തരുവാൻ മതിയായവനാണ് എന്ന് വിശ്വസിക്കുക. ദൈവവചനങ്ങൾ വായിക്കുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്യുക. വചനം നിങ്ങളിൽ സമൃദ്ധിയായി വസിക്കട്ടെ. ഈ വചനങ്ങളെ അവകാശമാക്കിക്കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കണം. രണ്ടാമതായി നിങ്ങൾക്ക് ശമ്പളം ലഭിക്കുമ്പോൾ, നിങ്ങളുടെ കുടുംബാംഗങ്ങളെ എല്ലാവരെയും പ്രാർത്ഥനയ്ക്കായി വിളിക്കുക. ‘‘കർത്താവേ, ഈ മാസത്തെ ചിലവിനായി എന്റെ പക്കൽ ആകെയുള്ളത് ഈ തുക മാത്രമാണ്. ഇതുകൊണ്ട് എല്ലാ ആവശ്യങ്ങളും നിറവേറ്റുവാൻ എനിക്ക് സാധിക്കുകയില്ല. എന്നാൽ എനിക്കാവശ്യമായതെല്ലാം നൽകുവാൻ നീ മതിയായവനാണെന്ന് എനിക്കറിയാം. ഈ പണത്തെ അനുഗ്രഹിച്ച് തരേണമേ’’ എന്ന് മുട്ടുകുത്തി പ്രാർത്ഥിക്കുക. തീർച്ചയായും കർത്താവ് നിങ്ങളെ അനുഗ്രഹിക്കും. മൂന്നാമതായി, നിങ്ങളുടെ വരുമാനത്തിൽ പത്തിലൊന്ന് കർത്താവിന് നൽകുക. അപ്പോൾ നിങ്ങൾ നിനെക്കുന്നതിലും ഉപരിയായി കർത്താവ് നിങ്ങളെ അനുഗ്രഹിക്കും (മലാഖി 3:10). ദൈവീക നന്മകളാൽ നിങ്ങൾ തൃപ്തരായിത്തീരും. നിങ്ങൾ അനുഗൃഹീതരായിത്തീരുന്നതുകണ്ട് നിങ്ങളുടെ ചുറ്റിലുമുള്ളവർ കർത്താവിനെ മഹത്വപ്പെടുത്തും.
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങ് സർവ്വശക്തനായ ദൈവമാകുന്നുവല്ലോ. എല്ലാ ദിവസവും അങ്ങയുടെ വചനങ്ങളെ വായിച്ച് ധ്യാനിപ്പാനും അവയെ പ്രമാണിപ്പാനും എന്നെ പഠിപ്പിക്കേണമേ. കർത്താവേ, എന്റെ എല്ലാ ആവശ്യങ്ങളും അങ്ങ് നിറവേറ്റി തരേണമേ. എന്റെ എല്ലാ ഉദ്യമങ്ങളിലും എന്നോടുകൂടെയിരുന്ന് എന്നെ അനുഗ്രഹിക്കേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

1800 425 7755 / 044-33 999 000