Loading...
Dr. Paul Dhinakaran

ഉത്തരമരുളുന്ന കർത്താവ്!

Dr. Paul Dhinakaran
12 Jul
ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധിയിലൂടെ കടന്നുപോയാലും നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ് നമ്മുടെ കർത്താവ്. നിങ്ങളുടെ ജീവിതത്തിൽ നന്മകൾ ചൊരിയുന്നതിൽനിന്നും കർത്താവിനെ തടുക്കുവാൻ ആർക്കും കഴിയുകയില്ല. നിങ്ങൾക്കും ദൈവത്തിനും ഇടയിലുള്ള ശൂന്യതയോ നിങ്ങളുടെ പാപങ്ങളോ തെറ്റുകളോ നിങ്ങളെ ദൈവത്തിൽനിന്നും അകറ്റിയേക്കാം. എങ്കിലും നിങ്ങൾ വിളിച്ചപേക്ഷിക്കുന്പോൾ കർത്താവ് അത് കേൾക്കാതിരിക്കുകയില്ല. 

ആദ്യ ബഹിരാകാശ യാത്രികൻ നീൽ ആംസ്ട്രോംങ് ചന്ദ്രന്റെ ഉപരിതലത്തിലെത്തിയപ്പോൾ, നിർദ്ദേശിക്കപ്പെട്ടിരുന്ന സമയത്തിന് മുൻപുതന്നെ ചന്ദ്രനിൽ ഇറങ്ങുവാൻ ആഗ്രഹിച്ചു. എന്നാൽ നാസയിലെ ഉദ്യോഗസ്ഥർ അതിന് അനുവദിച്ചില്ല. ചന്ദ്രനിലെ വായുമർദ്ദം അദ്ദേഹത്തിന്റെ ഹൃദയത്തിന് താങ്ങുവാൻ കഴിയുമോ എന്ന് പരിശോധിക്കുവാൻ അവർ തീരുമാനിച്ചു. ആ പരിശോധനയിൽ അദ്ദേഹം വിജയിച്ചു. അതിനുശേഷമാണ് ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങുവാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചത്. അനേകം മൈലുകൾക്ക് അകലെയുള്ള ഒരു വ്യക്തിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് മറ്റൊരു മനുഷ്യന് ഇത്രയും കരുതൽ ഉണ്ടെങ്കിൽ കർത്താവിന് എത്രയധികം പ്രവർത്തിക്കുവാൻ കഴിയും എന്ന് സങ്കൽപ്പിച്ചു നോക്കുക.
നമ്മുടെ ദൈവത്തിന്റെ മഹത്വത്തിന്റെ ആഴമളക്കുവാൻ ആർക്കും സാധിക്കുകയില്ല. തന്റെ കുഞ്ഞുങ്ങളോട് കൂട്ടായ്മ ആചരിക്കുവാൻ കർത്താവ് എപ്പോഴും ആഗ്രഹിക്കുന്നു. നിങ്ങളുടെ ശബ്ദം കേൾക്കുവാനും നിങ്ങൾക്കാവശ്യമായ നന്മകൾ നൽകുവാനും കർത്താവ് കാത്തിരിക്കുന്നു. നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ അവൻ അറിയുന്നു. നിങ്ങൾ യാചിക്കുന്പോൾ തന്നെ അവൻ ഉത്തരമരുളും. ‘‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശയ്രിക്ക; സ്വന്തവിവേകത്തിൽ ഊന്നരുതു’’ എന്ന് സദൃശവാക്യങ്ങൾ 3:5 പറയുന്നു. ദൈവം നിങ്ങളുടെ ശക്തിയായിരിക്കുന്പോൾ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ധൈര്യപൂർവ്വം നേരിടുവാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ കർത്താവിനെ നിങ്ങളുടെ സങ്കേതവും ആശയ്രവുമാക്കിയിരിക്കയാൽ നിങ്ങളുടെ വിശ്വാസത്തെ തകർക്കുവാൻ ഒന്നിനും സാധിക്കുകയില്ല. കർത്താവിൽ നിന്നുള്ള ഉത്തരം അല്പം താമസിച്ചാലും അവൻ ഒരിക്കലും നിങ്ങളെ തള്ളിക്കളയുകയില്ല. ‘‘അവർ വിളിക്കുന്നതിന്നു മുൻപെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ തന്നേ ഞാൻ കേൾക്കും’’ (യെശയ്യാവു 65:24) എന്ന്  അരുളിച്ചെയ്തിരിക്കുന്ന ദൈവം തീർച്ചയായും നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും. ധൈര്യമായിരിപ്പിൻ!
Prayer:
സ്നേഹവാനായ കർത്താവേ, 

എന്നോട് ദയ തോന്നേണമേ. എന്റെ ജീവിതത്തിലെ എല്ലാ ഭാരങ്ങളും മാറ്റി, എന്നെ അനുഗ്രഹിക്കുവാൻ അങ്ങ് ശക്തനാണല്ലോ. കർത്താവേ, ഞാൻ അങ്ങയിൽമാത്രം ആശയ്രിക്കുന്നു. അങ്ങയുടെ സമൃദ്ധിയായ അനുഗ്രഹങ്ങൾ എന്റെമേൽ ചൊരിയേണമേ. അങ്ങയുടെ വഴികളിൽ നടന്ന്, അങ്ങയുടെ ആലോചനപ്രകാരം പ്രവർത്തിച്ച്, അങ്ങയുടെ കരങ്ങളിൽനിന്നും അത്ഭുതങ്ങൾ പ്രാപിച്ച്, അങ്ങയുടെ നാമത്തിന് മഹത്വം കരേറ്റിക്കൊണ്ട് ജീവിപ്പാൻ എന്നെ സഹായിക്കേണമേ.

എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000