Loading...
Stella dhinakaran

ഉത്തരമരുളുന്ന ദൈവം!!

Sis. Stella Dhinakaran
15 Mar
കൊടുങ്കാറ്റുപോലെ കഷ്ടതയും വേദനകളും നമ്മുടെ ജീവിതത്തിൽ വരുന്പോൾ നാം ദൈവഭയത്തോടെ നിലവിളിച്ചാൽ ദൈവം നമുക്ക് മറുപടി നൽകും. ദൈവം നമ്മെ വിടുവിക്കും. എന്നാൽ നാം ദൈവീക പരിജ്ഞാനം ത്യജിച്ച്  ദൈവീക ഉപദേശം ശ്രദ്ധയോടെ അനുസരിക്കാതിരുന്നാൽ ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാതെ നിശ്ശബ്ദനായിരിക്കും. ‘‘നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുന്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുന്പോൾ തന്നേ. അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല. അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല’’ (സദൃശവാക്യങ്ങൾ 1:27-29). 

തങ്ങളുടെ ആഗ്രഹപ്രകാരം ആഡംബരജീവിതം നയിച്ചിരുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. അവർ ദൈവത്തെ അന്വേഷിക്കുകയോ പള്ളിയിൽ പോകുകയോ ചെയ്തിരുന്നില്ല. അവർ നാമധേയ ക്രിസ്ത്യാനികളായി ലൌകീക സന്തോഷം അനുഭവിച്ച് ജീവിതം നശിപ്പിച്ചിരുന്നു. 

ആ കുടുംബത്തിലെ അംഗമായിരുന്ന ജോയിസ്  തന്റെ കോളേജിലെ സഹപാഠിയുടെ സൽഗുണങ്ങളും പഠനമികവും കണ്ട് അവളുടെ വിജയത്തിന്റെ രഹസ്യത്തെക്കുറിച്ച് അന്വേഷിച്ചു. ദൈവത്തെ ഉത്സാഹത്തോടെ അന്വേഷിച്ചിരുന്ന ഒരു ദൈവദാസന്റെ മകൾ ആയിരുന്നു അവൾ. അതുകൊണ്ടാണ് ദൈവം അവളെ സമൃദ്ധിയായി അനുഗ്രഹിച്ചിരിക്കുന്നത് എന്ന് ജോയിസ് മനസ്സിലാക്കി. ഈ സത്യം ജോയിസിനെ അത്ഭുതപ്പെടുത്തി. ജോയിസ് തന്റെ സുഹൃത്തിനോട് ചേർന്ന് ദൈവത്തെ അന്വേഷിക്കുവാൻ തുടങ്ങി. അവൾ രക്ഷയുടെ സന്തോഷം പ്രാപിച്ചു.അങ്ങനെ ക്രിസ്തീയ ജീവിതത്തിലെ സന്തോഷം മനസ്സിലാക്കുകയും തന്റെ കുടുംബാംഗങ്ങളും മറ്റുള്ളവരും ഈ ദൈവീക സന്തോഷം അനുഭവിക്കേണ്ടതിനായി അവൾ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു.
അതെ! നമ്മുടെ ദൈവം പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. തന്റെ കുഞ്ഞുങ്ങളുടെ പ്രാർത്ഥന അവൻ ഒരിക്കലും തള്ളിക്കളയുകയില്ല. നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുമെന്ന് വാഗ്ദത്തം ചെയ്യുക മാത്രമല്ല, ഭയപ്പെടേണ്ട എന്ന് അവൻ നമ്മെ പോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ‘‘ഭയപ്പെടേണ്ട, നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി’’ (ലൂക്കൊസ് 1:13). തന്റെ കുടുംബം മുഴുവനും കർത്താവായ യേശുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കണം എന്നുള്ള ജോയിസിന്റെ പ്രാർത്ഥന കൈക്കൊണ്ടതുപോലെ നിങ്ങളുടെ പ്രാർത്ഥനകളും കർത്താവ് അംഗീകരിക്കും. ‘‘യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും’’ (സങ്കീർത്തനങ്ങൾ 37:4).
Prayer:
സ്നേഹവാനായ കർത്താവേ,

എന്നെ രക്ഷിക്കുവാനായി അങ്ങ് ഈ ലോകത്തിലേയ്ക്ക് വന്നുവല്ലോ. അതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ സ്നേഹം വർണ്ണിക്കുവാൻ എനിക്ക് വാക്കുകളില്ല. എന്നെ അങ്ങയുടെ പാദത്തിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ. അങ്ങ് എന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിറവേറ്റി തരേണമേ. അങ്ങയുടെ തിരുസാന്നിദ്ധ്യം എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. എന്റെ പ്രാർത്ഥന കേട്ടതിനായി സ്തോത്രം! 

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു. കൃപയോടെ കേൾക്കേണമേ.

ആമേൻ.

1800 425 7755 / 044-33 999 000