Loading...
Stella dhinakaran

ദൈവീകാനുഗ്രഹങ്ങൾ അനുഭവിപ്പിൻ!!

Sis. Stella Dhinakaran
12 Oct
‘‘യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ’’ (സങ്കീർത്തനം 128:1) എന്ന് വേദപുസ്തകം പറയുന്നു. അബ്രഹാം, താൻ മാത്രമല്ല, തന്റെ കുടുംബത്തെയും ദൈവഭക്തിയിലും ഭയത്തിലും വഴിനടത്തി. ഈ വിശ്വസ്തത കണ്ട ദൈവം, അബ്രഹാമിന്റെ സന്തതിയെ ‘‘എന്റെ സ്നേഹിതനായ അബ്രഹാമിന്റെ സന്തതി’’ എന്ന് വിളിച്ചു (യെശയ്യാവു 41:8). പ്രിയമുള്ളവരേ, അബ്രഹാമിനെപ്പോലെ അനുഗൃഹീതമായ ഒരു ജീവിതം നയിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അബ്രഹാമിന്റെ ജീവിതത്തിൽ കവിഞ്ഞൊഴുകിയ ദൈവീക നന്മകൾ നിങ്ങളുടെ ജീവിതത്തിലും പ്രതീക്ഷിക്കുന്നുവോ? അങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ അബ്രഹാമിനെപ്പോലെ പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിച്ച് ദൈവഭക്തിയിലും ദൈവഭയത്തിലും ജീവിക്കണം. 

ദൈവഭക്തനും കഠിനാദ്ധ്വാനിയുമായ ഒരു യുവാവ് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം തന്റെ തൊഴിലിനോട് ആത്മാർത്ഥതയുള്ളവനും ദൈവസന്നിധിയിൽ വിശ്വസ്തനുമായിരുന്നു. ഈ യുവാവിന്റെ സാമർത്ഥ്യം കണ്ട് മേലധികാരി അസൂയപ്പെട്ടു. ഈ യുവാവിന് സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുവാൻ അയാൾ പലവഴികളിൽ പരിശമ്രിച്ചുകൊണ്ടിരുന്നു. കഠിനമായ വാക്കുകൾ ഉപയോഗിച്ച് അയാൾ അവനെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. മാത്രമല്ല, നിസ്സാര കാരണങ്ങൾക്ക്  കുറ്റാരോപണം നടത്തുക പതിവായി. എന്നാൽ ഈ യുവാവിന് എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്കറിയാമോ? ദൈവഭക്തനും കഠിനാദ്ധ്വാനിയുമായ ഈ യുവാവിന് ദൈവം ഉയർന്ന സ്ഥാനങ്ങൾ നൽകി അനുഗ്രഹിക്കുകയും അസൂയാലുവായ മേലധികാരിക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. 
പ്രിയമുള്ളവരേ, ദൈവം നമ്മിൽ ഭരമേൽപ്പിച്ചിരിക്കുന്ന കാര്യങ്ങളിൽ നാം വിശ്വസ്തരായിരിക്കുന്പോൾ ദൈവം നമ്മെ അനുഗ്രഹിച്ച്, നമുക്ക് ആവശ്യമായ സകല നന്മകളും നൽകും. ‘‘നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും’’ എന്ന്  ആവർത്തനം 14:29 പറയുന്നു. എന്തെല്ലാം പ്രതിബന്ധങ്ങൾ വന്നാലും ഭക്തിമാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ, നിലനിൽപ്പിൻ! അപ്പോൾ നിങ്ങളും നിങ്ങളുടെ കുടുംബവും അനുഗ്രഹിക്കപ്പെടും. 
Prayer:
കരുണാമയനായ കർത്താവേ, 

അങ്ങ് എന്നെ അനുഗ്രഹിക്കേണമേ. ഭയഭക്തിയോടെ ജീവിപ്പാനും ഞാനും എന്റെ പിൻതലമുറക്കാരും അങ്ങയുടെ  പരിപൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിപ്പാനും ഇടയാക്കിത്തീർക്കേണമേ. എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും അങ്ങയുടെ വഴിയിൽനിന്ന് വ്യതിചലിക്കാതിരിക്കുവാൻ എന്നെ സഹായിക്കേണമേ. അങ്ങ് എന്റെ കരം പിടിച്ച് എന്നെ വഴി നടത്തേണമേ. 

മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ. 

1800 425 7755 / 044-33 999 000