Loading...
Paul Dhinakaran

മഹത്വത്തിന്റെ പ്രത്യാശ!!

Dr. Paul Dhinakaran
14 Jun
ഒരിക്കൽ ദൈവഭക്തനായ ഒരാൾ കർത്താവിനോട്  തന്റെ പ്രയാസങ്ങളും ദു:ഖങ്ങളും അവസാനിപ്പിച്ചു തരേണമേ എന്ന്  പ്രാർത്ഥിച്ചു. അവനെ ആശ്വസിപ്പിക്കുവാൻ കർത്താവായ യേശു അവനെ ദർശനത്തിൽ സ്വർഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ അവൻ ക്രിസ്തുവിനോടൊപ്പമിരുന്ന് അവിടെ നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അപ്പോൾ ഒരു ആത്മാവ് സ്വർഗ്ഗത്തിലേക്ക് വരുന്നത് അവൻ കണ്ടു.  അത് ഒരു സ്ത്രീയുടെ ആത്മാവായിരുന്നു. ആ ആത്മാവ് സ്വർഗ്ഗത്തോട്  സമീപിക്കുന്നത് കണ്ടപ്പോൾ കർത്താവ്  തന്റെ സിംഹാസനത്തിൽനിന്ന്  ഇറങ്ങി, അവളെ ആലിംഗനം ചെയ്ത് ചുംബിച്ചു. ‘‘എന്റെ പ്രിയ മകളേ, നിന്റെ ഭൌമീകജീവിതത്തിൽ നീ വളരെ കഷ്ടപ്പെട്ടുവല്ലോ. എന്നാൽ നീ സഹിഷ്ണുതയോടെ എല്ലാം സഹിച്ചുനിന്നു. നീ നല്ല പോരാട്ടം പോരാടിയിരിക്കുന്നു. വരിക! എന്റെ പിതാവിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുവിൻ’’ എന്നു പറഞ്ഞു. 

ഇത് കണ്ടുകൊണ്ടിരുന്ന ദൈവദാസൻ സ്തംഭിച്ചുനിന്നു. യേശു പറഞ്ഞു, ‘‘മകനേ, അവൾ തന്റെ ജീവിതത്തിൽ വളരെയധികം വേദനകളിലൂടെ കടന്നുപോയി.  അവളുടെ ഭർത്താവ് അവളെ മർദ്ദിക്കുകയും വളരെയധികം പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ അവൾ ഒരിക്കലും എന്നെ ശപിച്ചില്ല. അതുകൊണ്ടാണ് ഞാൻതന്നെ അവളെ സ്വീകരിച്ചത്.’’ 
പ്രിയപ്പെട്ടവരേ, മഹത്വത്തിന്റെ പ്രത്യാശയാണിത്. കഷ്ടപ്പാടുകളും പ്രയാസങ്ങളും താല്ക്കാലികം മാത്രമാണ്! ക്ഷമയോടെ അവയെല്ലാം സഹിക്കുക. കർത്താവിനുവേണ്ടി കാത്തിരിക്കുക! ദൈവം നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഇതുവരെ ഉത്തരം നല്കിയില്ലല്ലോ എന്നോർത്ത് ഒരിക്കലും വിഷമിക്കരുത്. എല്ലാ സാഹചര്യങ്ങളിലും അവന്റെ മുഖത്തേക്ക് മാത്രം നോക്കുക. നാം സ്വർഗ്ഗത്തിലേക്ക് പോകുന്ന ഒരു ദിവസം വരും. അന്ന് യേശു തന്നെ നിങ്ങളെ സ്വീകരിക്കും. അവൻ നിങ്ങളെ ജീവകിരീടം ധരിപ്പിക്കും. ‘‘നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും’’ എന്ന് 2 തിമൊഥെയൊസ്  2:11 പറയുന്നു. ആ ദിവസം സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ദിവസമാണ്. കർത്താവിനെ സ്നേഹിക്കുക. ജീവകിരീടം പ്രാപിപ്പാനായി ഒരുങ്ങുക. അവൻ നിങ്ങളെ അനുഗ്രഹിക്കും. അവൻ മാത്രമാണ് മഹത്വത്തിന്റെ പ്രത്യാശ. 
Prayer:
സ്നേഹവാനായ കർത്താവേ,

അനുഗ്രഹത്തിന്റെ വചനത്തിനായി നന്ദി. നീ ഇന്നു എന്നോടു സംസാരിച്ചു. കർത്താവേ, അവസാന നാളിൽ ജീവകിരീടം പ്രാപിക്കുവാൻ, ഈ ലോകത്തിൽ എല്ലാം സഹിഷ്ണുതയോടെ സഹിപ്പാൻ എനിക്കു കൃപ നല്കേണമേ. അങ്ങ് എന്നെ ശക്തീകരിക്കേണമേ. എന്റെ ജീവിതത്തിലെ സമാധാനം കെടുത്തുന്ന എല്ലാ കാര്യങ്ങളെയും അങ്ങ് മാറ്റേണമേ. അനുഗ്രഹത്തിന്റെ പാതയിലൂടെ എന്നെ നടത്തേണമേ. അങ്ങയുടെ അടിച്ചുവടുകളെ പിൻപറ്റുവാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ നന്മകളാൽ എന്നെ അലങ്കരിക്കേണമേ. 

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

1800 425 7755 / 044-33 999 000