Loading...
Dr. Paul Dhinakaran

ദൈവീക സമാധാനം!!

Dr. Paul Dhinakaran
12 Jan
ഒരു മനുഷ്യൻ ജീവിതത്തിൽ എത്രയധികം ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെ കടന്നുപോയാലും അത്  മറികടക്കുവാൻ കർത്താവ് നമുക്ക് കൃപ നൽകുന്നു. കർത്താവ് അവനെ ജയാളിയാക്കിത്തീർക്കുന്നു. തന്നിൽ വിശ്വസിക്കുന്നവർക്ക് ദൈവം ദിവ്യ സമാധാനവും സന്തോഷവും നൽകുന്നു. ഇവയെല്ലാം നേടുവാൻ എൌ ലോകത്തിലുള്ളവർ എളുപ്പവഴികളിലൂടെ നേടുവാൻ ശ്രമിക്കുന്നു. ഇക്കാലത്ത് ആളുകൾ നിരാശരായി ജീവിക്കുന്നു. മറ്റുള്ളവരുടെ അവഗണനയാൽ അവർ  മാനസികമായി തളർന്നുപോകുന്നു

ഒരു ബാലൻ കളിച്ചുകൊണ്ടിരുന്നപ്പോൾ കിണറ്റിൽ വീണു. അവൻ സഹായത്തിനായി നിലവിളിച്ചു. അവിടെയുണ്ടായിരുന്നവർ അവന്റെ ശബ്ദം കേട്ട് ഓടിവന്നു. അവർ ഒരു കയർ ഇട്ടുകെടുത്തു. അതിൽ പിടിച്ചുകയറുവാൻ ആവശ്യപ്പെട്ടു. എന്നാൽ ആ ബാലൻ ചോദിച്ചു: ഈ കയറിന്റെ അങ്ങെയറ്റത്ത് എന്റെ പിതാവ് പിടിച്ചിട്ടുണ്ടോ? എങ്കിൽമാത്രമേ ഞാൻ കയറിന്റെ ഈ അറ്റത്ത് പിടിക്കുകയുള്ളൂ. അദ്ദേഹത്തെ മാത്രമേ ഞാൻ വിശ്വസിക്കുകയുള്ളൂ.’’ ഉടനെ അവർ അവന്റെ പിതാവിനെ വിളിച്ചുകൊണ്ടുവന്നു. ‘‘മകനേ! ഞാൻ കയറിൽ പിടിച്ചിട്ടുണ്ട്. നീ ഈ കയറിൽ പിടിച്ച് മുകളിലേക്ക് കയറി വരിക.’’ തന്റെ പിതാവിന്റെ ശബ്ദം കേട്ടപ്പോൾ  ആ ബാലന്  സന്തോഷമായി. അവർ അവനെ കിണറ്റിൽനിന്നും രക്ഷിച്ചു.
പ്രിയപ്പെട്ടവരേ, ഇതുപോലെ നിങ്ങൾ കർത്താവിനെ മുറുകെ പിടിക്കുന്പോൾ അവൻ തന്റെ സമാധാനത്താൽ നിങ്ങളെ നിറയ്ക്കും. ഈ ലോകത്തിൽ നമ്മുടെ സമാധാനം നഷ്ടപ്പെടുത്തുന്നതായ പല സാഹചര്യങ്ങൾ പിശാച് സൃഷ്ടിച്ചേക്കാം. എന്നാൽ നിങ്ങൾ അധൈര്യപ്പെടരുത്! സമാധാനപ്രഭുവായ കർത്താവ് നിങ്ങളോടുകൂടെയുണ്ട്. അവൻ നിങ്ങളെ ഒരിക്കലും കൈവിടുകയില്ല. ഈ ലോകത്തിൽ അവൻ നിങ്ങളെ ഒരിക്കലും അനാഥരായി വിടുകയില്ല. ഈ ലോകത്തിന് തരുവാൻ കഴിയാത്ത സമാധാനം അവൻ നിങ്ങൾക്ക് നല്കും. കാരണം അവൻ സമാധാനപ്രഭുവായാണ് ഈ ലോകത്തിൽ വന്നത്. . ‘‘സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചു പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു’’  (യോഹന്നാൻ 14:27) എന്ന് കർത്താവ് നമുക്ക് വാക്ക് നൽകിയിരിക്കുന്നു. ആയതിനാൽ നിങ്ങൾ കലങ്ങിപ്പോകരുത്! ഈ സമാധാനം പ്രാപിക്കുവാൻ ദൈവവചനങ്ങൾ ധ്യാനിക്കുക. കർത്താവിനോട് ചേർന്ന് ജീവിക്കുക. സകലബുദ്ധിയെയും കവിയുന്ന സമാധാനത്താൽ നിങ്ങളുടെ ഹൃദയം നിറയും!
Prayer:
സമാധാനപ്രഭുവായ കർത്താവേ, 

കർത്താവേ, അങ്ങ് വാഗ്ദത്തം ചെയ്തിരിക്കുന്ന അങ്ങയുടെ സമാധാനം എനിക്ക് നല്കേണമേ. ഏത് പ്രതികൂല സാഹചര്യത്തിലും അങ്ങയുടെ സമാധാനത്താൽ നിറഞ്ഞ് അവയെ തരണം ചെയ്യുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. ഞാൻ അങ്ങയുടെ പൈതലാകുന്നുവല്ലോ. കർത്താവേ, എന്നോട് മനസ്സലിയേണമേ. അങ്ങയുടെ സന്നിധിയിൽ എന്നെ സമർപ്പിക്കുന്നു. അങ്ങയുടെ സമാധാനത്താൽ നിറയുവാൻ എന്റെ ഹൃദയം കാംക്ഷിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

1800 425 7755 / 044-33 999 000